കോവിഡ്19 പ്രതിരോധം: കല്യാണ്‍ ജൂവലേഴ്സ്10 കോടി രൂപ നല്കും

തൃശൂര്‍: കല്യാണ്‍ ജൂവലേഴ്‌സ് കൊറോണ വൈറസ് (കോവിഡ് 19) പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി പത്ത് കോടി രൂപ നല്കും. സര്‍ക്കാരിന്റെയും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെയും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും കല്യാണ്‍ ജൂവലേഴ്‌സ് ഈ തുക നല്കുക. ഭക്ഷ്യവസ്തുക്കളും അവശ്യസാധനങ്ങളും എത്തിക്കുന്നതിനാകും മുന്‍ഗണന. കൊറോണ വൈറസ് ബാധ ആഗോള തലത്തില്‍ മനുഷ്യരാശിക്ക് വലിയ നാശമാണുണ്ടാക്കിയിരിക്കുന്നതെന്ന് കല്യാണ്‍ ജൂവലേഴ്‌സ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്.കല്യാണരാമന്‍ പറഞ്ഞു. വലിയ വെല്ലുവിളിയുടെ ഈ സമയത്ത് കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ അവര്‍ക്കാകുന്നതെല്ലാം ചെയ്യുന്നുണ്ട്. ഈ പ്രതിസന്ധിയുടെRead More →