അടുത്ത വര്‍ഷം രണ്ട് പുതിയ വാഹനങ്ങളെ വിപണിയിലെത്തിക്കുമെന്ന് കിയ മോട്ടോഴ്സ്

സൂപ്പര്‍ഹിറ്റായി മുന്നേറുന്ന സെല്‍റ്റോസിന് ശേഷം അടുത്ത വര്‍ഷം രണ്ട് പുതിയ വാഹനങ്ങളെ കിയ മോട്ടോഴ്സ് വിപണിയിലെത്തിക്കും. പ്രീമിയം എംപിവി കാര്‍ണിവല്‍, ചെറു എസ്‌യുവി ക്യൂവൈ എന്നിവയായിരിക്കും കിയ പുറത്തിറക്കുക. അടുത്തവര്‍ഷം ആദ്യം ന്യൂഡല്‍ഹിയില്‍ നടക്കുന്ന ഓട്ടോ എക്സ്പോയില്‍ പുതിയ വാഹനങ്ങള്‍ പ്രദര്‍ശിപ്പിക്കും എന്നാണ് പ്രതീക്ഷ. കഴിഞ്ഞ ഓട്ടോഎക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച കാര്‍ണിവല്‍ ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഗ്രാന്‍ഡ് കാര്‍ണിവല്‍ വിദേശ വിപണികളില്‍ ഏഴ്, എട്ട്, ഒന്‍പത്, 11 സീറ്റ് ക്രമീകരണങ്ങളോടെRead More →

10 ശതമാനം ക്യാഷ് ബാക്കില്‍ ഇപ്പോള്‍ സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങിക്കാം

ഓഫറുകളിള്‍ ഉത്പന്നങ്ങള്‍ വാങ്ങിക്കുവാന്‍ ഉദ്ദേശിക്കുന്നവര്‍ക്കായി ഇപ്പോള്‍ Paytm മാളില്‍ നിന്നും ഉത്പന്നങ്ങള്‍ വളരെ ലാഭകരമായ ഓഫറുകളില്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .കൂടാതെ എക്സ്ചേഞ്ച് ഓഫറുകളും അതുപോലെ തന്നെ Yes ബാങ്കിന്റെ കാര്‍ഡുകള്‍ ഉപയോഗിച്ച്‌ ഉത്പന്നങ്ങള്‍ വാങ്ങിക്കുന്നവര്‍ക്ക് 10 ശതമാനം ക്യാഷ് ബാക്കും ഇവിടെ നിന്ന് ലഭിക്കുന്നതാണ് .Read More →

രാജ്യത്തെ ഏറ്റവും ഇന്ധനക്ഷമതയുള്ള ട്രക്കായി മഹീന്ദ്ര ബ്ലാസോ

മഹീന്ദ്ര ബ്ലാസോ രാജ്യത്തെ ഏറ്റവും ഇന്ധനക്ഷമതയുള്ള ട്രക്കുകളായി മാറിയതായി മഹീന്ദ്ര ട്രക്ക് ആന്‍ഡ് ബസ് (എംടിബി) അറിയിച്ചു. പുറത്തിറക്കി 3 വര്‍ഷത്തിനുള്ളിലാണ് ബ്ലാസോ ഈ നേട്ടം കൈവരിച്ചത്. 5-18 ടണ്‍ ഇടത്തരം ട്രക്ക് വിഭാഗത്തില്‍ മഹീന്ദ്ര ട്രക്ക് ആന്‍ഡ് ബസ് 18 തരം പുതിയ ബിഎസ് 6 ഫ്യൂറിയോ വാണിജ്യ വാഹനങ്ങള്‍ പുറത്തിറക്കും.  അടുത്തിടെ ഇടത്തരം വിഭാഗത്തില്‍ മഹീന്ദ്ര പുറത്തിറക്കിയ മൂന്നിനം ഫ്യൂറിയോ ട്രക്കുകള്‍ മികച്ച വിജയമാണ് നേടിയിട്ടുള്ളത്. 12, 14Read More →

ഷിവാസ് റീഗലിന്റെ ഇന്ത്യയിലെ വളര്‍ച്ചാ നിരക്കില്‍ വന്‍ ഇടിവ്

ലക്ഷ്വറി ബ്രാന്‍ഡുകളില്‍ പ്രമുഖമായ പെര്‍നോഡ് റിച്ചാര്‍ഡ്സിന്‍റെ ഷിവാസ് റീഗലിലും അബസല്യൂട്ട് വോഡ്ഗയ്ക്കും ഇന്ത്യയിലെ വളര്‍ച്ചയില്‍ ഗണ്യമായ ഇടിവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ആറ് മാസത്തെ കണക്കുകളുടെ അടിസ്ഥാനത്തില്‍ ബ്ലൂംബെര്‍ഗ് ക്വിന്‍റാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള ആറ് മാസത്തെ കണക്കുകളിലാണ് ഷിവാസിന്‍റെ വളര്‍ച്ചയിലെ ഇടിവ് വ്യക്തമാകുന്നത്. ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങള്‍ അടങ്ങിയ ആദ്യ ക്വാര്‍ട്ടറില്‍ 23 ശതമാനമായിരുന്നു ഇന്ത്യയിലെ വളര്‍ച്ച. എന്നാല്‍ ശേഷമുള്ള മൂന്ന് മാസങ്ങളില്‍ വലിയ ഇടിവാണ്Read More →

പ്രഥമ 5ജി വില്ലേജ് സ്ഥാപിക്കാന്‍ ഐടിഐ ലിമിറ്റഡ് ഐഇഎസ്എയുമായി ധാരണയിലെത്തി

കൊച്ചി: ആദ്യ 5ജി വില്ലേജ് സ്ഥാപിക്കുന്നതിനും സ്മാര്‍ട് ഇലക്ട്രോണിക്‌സ്, ടെലിക്കോം ഉപകരണങ്ങളുടെ രൂപകല്‍പ്പനയും ഉല്‍പ്പാദനവും മെച്ചപ്പെടുത്തുന്നതിനും വേണ്ടി പൊതുമേഖലാ ടെലിക്കോം ഉപകരണ നിര്‍മാണ കമ്പനിയായ ഐടിഐ ലിമിറ്റഡും ഇന്ത്യ ഇലക്ട്രോണിക്‌സ് ആന്റ് സെമികണ്ടക്ടര്‍ അസോസിയേഷനും (ഐഇഎസ്എ) ധാരണാ പത്രം ഒപ്പുവച്ചു. സ്മാര്‍ട് സാങ്കേതിക വിദ്യകളെ പിന്തുണയ്ക്കുന്ന മികച്ച ഇലക്ട്രോണിക്‌സ് ഉല്‍പ്പാദന അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് കരാര്‍. ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനു മുന്‍തൂക്കം നല്‍കും. രാജ്യത്തിനാവശ്യമായ 5ജി ഉപകരണങ്ങളുടേയും അനുബന്ധRead More →