ഇന്ത്യയില്‍ ‘ആപ്പിള്‍ കാര്‍ഡ്’ അവതരിപ്പിക്കാന്‍ ടിം കുക്ക്

ന്യൂഡല്‍ഹി: ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍ ‘ആപ്പിള്‍ കാര്‍ഡ്’ എന്ന് വിളിക്കുന്ന ക്രെഡിറ്റ് കാര്‍ഡ് ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. ഇതിനായി ബാങ്കുകളുമായും റെഗുലേറ്റര്‍മാരുമായി ചര്‍ച്ചയിലാണ് അവര്‍. കമ്പനി സിഇഒ ടിം കുക്ക് ഏപ്രിലില്‍ എച്ച്ഡിഎഫ്സി ബാങ്ക് സിഇഒയും എംഡിയുമായ ശശിധര്‍ ജഗ്ദീഷനുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു. ആപ്പിള്‍ പേ അവതരിപ്പിക്കാന്‍ ടെക്നോളജി ഭീമന്‍, നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായി (എന്‍പിസിഐ) ചര്‍ച്ച നടത്തുന്നുണ്ടെന്ന് മണികണ്ട്രോളും റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഈRead More →

ഗോയങ്ക, ചന്ദ്ര എന്നിവര്‍ക്കെതിരായ നടപടി ഗൗരവത്തോടെ കാണുന്നു- സോണി പിക്‌ചേഴ്‌സ്

ന്യൂഡല്‍ഹി: സീ എന്റര്‍ടൈന്‍മെന്റ് ചെയര്‍മാന്‍ സുഭാഷ് ചന്ദ്ര, മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പുനിത് ഗോയങ്ക എന്നിവര്‍ക്കെതിരായ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ ) ഉത്തരവ് ഗൗരവത്തോടെ കാണുന്നുവെന്ന് സോണി പിക്‌ചേഴ്‌സ്. സീയുമായുള്ള കരാറിനെ ബാധിക്കുമെന്നതിനാല്‍ തുടര്‍ നടപടികള്‍ സൂക്ഷ്മായി നിരീക്ഷിക്കുമെന്നും വിനോദ വ്യവസായ ഭീമന്‍ അറിയിച്ചു. സീയുമായുള്ള കരാറില്‍ സോണി ഉറച്ചുനില്‍ക്കുമെന്ന് റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്നാണ് സോണി പ്രസ്താവനയിറക്കിയത്. ടെലിവിഷന്‍ ചാനലുകള്‍, ഫിലിം ആസ്തികള്‍, സ്ട്രീമിംഗ്Read More →

പുതിയ എഐ മോഡല്‍ നിര്‍മ്മിക്കാന്‍ സോഹോ, ശ്രീധര്‍ വെമ്പു മേല്‍നോട്ടം വഹിക്കും

ന്യൂഡല്‍ഹി: ഓപ്പണ്‍ എഐയുടെ ജിപിടി, ഗൂഗിളിന്റെ പിഎല്‍എം 2 മോഡലുകള്‍ക്ക് സമാനമായി, ഇന്ത്യന്‍ സോഫ്റ്റ്വെയര്‍-ആസ്-എ-സര്‍വീസ് (സാസ്) ഭീമന്‍,സോഹോ സ്വന്തമായി എഐ ഭാഷാ മോഡല്‍ (എല്‍എല്‍എം) നിര്‍മ്മിക്കുന്നു. സ്ഥാപകനും സിഇഒയുമായ ശ്രീധര്‍ വെമ്പുവാണ് പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്നത്. ഹ്രസ്വകാലത്തില്‍ ചാറ്റ്ജിപിടിയുമായി ഇന്റഗ്രേഷനുണ്ടാക്കി. എന്നാല്‍ പുതിയ ജോലികള്‍ സംഗ്രഹിക്കാനും വ്യാഖ്യാനിക്കാനും കഴിവുള്ള, സ്വന്തമായ ലാംഗ്വേജ് മോഡല്‍ ഇപ്പോള്‍ തങ്ങള്‍ നിര്‍മ്മിക്കുകയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ സമയപരിധി നിശ്ചയിച്ചിട്ടില്ല, സോഹോ മാര്‍ക്കറ്റിംഗ്, കസ്റ്റമര്‍ എക്സ്പീരിയന്‍സ് വൈസ്Read More →

അനധികൃത വാണിജ്യ സന്ദേശങ്ങള്‍ക്ക് തടയിടാന്‍ ട്രായ് നിര്‍മ്മിത ബുദ്ധി ഉപയോഗപ്പെടുത്തുന്നു

ന്യൂഡല്‍ഹി: അനധികൃതമായി വാണിജ്യ സന്ദേശങ്ങള്‍ അയക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) എല്ലാ ടെലികമ്യൂണിക്കേഷന്‍ ഓപ്പറേറ്റര്‍മാരോടും ആവശ്യപ്പെട്ടു. ഇത്തരം വാണിജ്യ സന്ദേശങ്ങള്‍ തടയാനായി നിര്‍മ്മിത ബുദ്ധി (എഐ)യുടേയും മെഷ്യന്‍ ലേണിംഗിന്റെയും (എംഎല്‍) സഹായം തേടണം. സ്വീകരിച്ച നടപടികളെക്കുറിച്ച് 30 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ട്രായ് ആവശ്യപ്പെട്ടിട്ടുണ്ട്. ശല്യപ്പെടുത്തുന്ന കോളുകളും സന്ദേശങ്ങളും പൊതുജനങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കുന്നതായി ടെലികോം റെഗുലേറ്റര്‍ നിരീക്ഷിക്കുന്നു. രജിസ്റ്റര്‍ ചെയ്യാത്തതും സന്ദേശങ്ങളിലൂടെയോ കോളുകളിലൂടെയോ വാണിജ്യRead More →

ബി.എസ്.എൻ.എല്ലിനെ കരകയറ്റാൻ 89,000 കോടിയുടെ പാക്കേജുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി: ബി.എസ്.എൻ.എല്ലിന്റെ പുനരുജ്ജീവന പാക്കേജിന് കേന്ദ്രസർക്കാറിന്റെ അംഗീകാരം. 89,047 കോടിയുടെ പാക്കേജാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് നടന്ന കേന്ദ്ര മന്ത്രിസഭയോഗത്തിലാണ് പാക്കേജ് സംബന്ധിച്ച് ധാരണയായത്. 4ജി, 5ജി സ്​പെക്ട്രം അനുവദിക്കുന്നത് ഉൾപ്പടെയുള്ളവയുള്ളവയാവും ബി.എസ്.എൻ.എല്ലിൽ നടപ്പിലാക്കുക. ഇതോടെ ബി.എസ്.എൽ.എല്ലിന്റെ മൂലധനം 1,50,000 കോടിയിൽ നിന്നും 2,10,00 കോടിയായി വർധിക്കും. ബി.എസ്.എൻ.എല്ലിനെ സുസ്ഥിരമായി സർവീസ് നൽകുന്ന സേവനദാതാവായി മാറ്റിയെടുത്ത് രാജ്യത്തിന്റെ വിദൂര ഭാഗങ്ങളിൽ പോലും സേവനം നൽകാൻ പ്രാപ്തമാക്കുകയാണ് പാക്കേജിന്റെ പ്രധാനലക്ഷ്യമെന്ന് കേന്ദ്രസർക്കാർRead More →