ഓൺലൈൻ തട്ടിപ്പുകൾക്ക് തടയിടാൻ ആദ്യത്തെ യു.പി.ഐ ഇടപാടിന് സമയ നിയന്ത്രണം ഏർപ്പെടുത്തിയേക്കും

ന്യൂഡൽഹി: വർധിച്ചുവരുന്ന ഓൺലൈൻ തട്ടിപ്പുകൾക്ക് തടയിടാൻ യു.പി.ഐ പണമിടപാടുകൾക്ക് സമയ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് റിപ്പോർട്ടുകൾ. രണ്ടുപേർ തമ്മിൽ ആദ്യമായി യു.പി.ഐ ഇടപാട് നടത്തുകയാണെങ്കിൽ നാല് മണിക്കൂറിന്‍റെ സമയപരിധി ഇത് പൂർത്തിയാക്കാനായി നൽകാനാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട് അധികൃതർ ബാങ്കുകളുടെയും യു.പി.ഐ സേവനദാതാക്കളുടെയും യോഗം വിളിച്ചുചേർത്തു. 2000 രൂപക്ക് മുകളിലുള്ള ഇടപാടിനാണ് ഇത്തരമൊരു നിയന്ത്രണം ഏർപ്പെടുത്താൻ ധാരണയായത്. അതായത്, രണ്ട് പേർ തമ്മിൽ ആദ്യമായി 2000 രൂപക്ക് മേൽ യു.പി.ഐ വഴിRead More →

ജിയോ ഫിനാൻഷ്യൽ സർവീസസിൽ ഇഷ അംബാനി ഉൾപ്പെടെയുള്ള ഡയറക്ടർമാരുടെ നിയമനത്തിന് ആർബിഐ അനുമതി

മുംബൈ: ജിയോ ഫിനാൻഷ്യൽ സർവീസസിന്റെ ബോർഡിലേക്ക് മൂന്ന് ഡയറക്ടർമാരെ നിയമിക്കുന്നതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ) അംഗീകാരം നൽകിയതായി കമ്പനി അറിയിച്ചു. “ഇഷ മുകേഷ് അംബാനി, അൻഷുമാൻ താക്കൂർ, ഹിതേഷ് കുമാർ സേത്തിയ എന്നിവരെ കമ്പനിയുടെ ഡയറക്ടർമാരായി നിയമിക്കുന്നതിന് 2023 നവംബർ 15ലെ ആർബിഐ ലെറ്റർ അംഗീകാരം നൽകിയിട്ടുണ്ടെന്ന് നിങ്ങളെ അറിയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു,” ജിയോ ഫിനാൻഷ്യൽസ് എക്സ്ചേഞ്ച് ഫയലിംഗിൽ പറഞ്ഞു. അംഗീകാരം ലഭിച്ച തീയതി മുതൽ ആറ്Read More →

ഗൂഗിളിന്റെ പരസ്യ വരുമാനത്തിൽ 36 ശതമാനവും പോകുന്നത് ആപ്പിളിന്

സാന്ഫ്രാന്സിസ്കോ: കമ്പനിയുടെ പരസ്യ വരുമാനത്തിന്റെ 36 ശതമാനം ആപ്പിളിനാണ് നൽകുന്നതെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ സ്ഥിരീകരിച്ചു. അൺറിയൽ എഞ്ചിനും ഫോർട്ട്‌നൈറ്റ് നിർമ്മാതാക്കളായ എപിക് ഗെയിംസും നൽകിയ കേസിനെത്തുടർന്ന് ഒരു പ്രത്യേക ഹർജിയിലാണ് പിച്ചൈ മൊഴി നൽകിയത്. നടപടിക്രമങ്ങൾക്കിടയിൽ അദ്ദേഹം കോടതിയിൽ കണക്ക് വെളിപ്പെടുത്തി. സി‌എൻ‌ബി‌സിയുടെ റിപ്പോർട്ട് അനുസരിച്ച്, ഗൂഗിൾ ആപ്പിളുമായി ശക്തമായി മത്സരിക്കുന്നുവെന്നും 2022ലെ ട്രാഫിക് ഏറ്റെടുക്കൽ ചെലവുകൾക്കായി മൊത്തത്തിൽ 49 ബില്യൺ ഡോളർ ചെലവഴിച്ചിട്ടുണ്ടെന്നും പിച്ചൈ പറഞ്ഞു.Read More →

ഇന്ത്യൻ ഗെയിം സ്ട്രീമിംഗ് കമ്പനികൾ വിദേശ ഉപഭോക്താക്കളെ വർധിപ്പിക്കാൻ ലക്ഷ്യമിടുന്നു

ഡൽഹി : ഇന്ത്യയിലെ രണ്ട് പ്രധാന ഗെയിമിംഗ് കേന്ദ്രീകൃത സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളായ ലോക്കോയും റൂട്ടറും ആഭ്യന്തര വിപണിക്ക് അപ്പുറത്തേക്ക് പ്രവർത്തനങ്ങൾ വിപുലീകരിക്കാനൊരുങ്ങുന്നു. ദക്ഷിണ കൊറിയൻ ഗെയിമിംഗ് ഭീമനായ ക്രാഫ്റ്റൺ, ഇന്ത്യൻ ഗെയിമിംഗ് കേന്ദ്രീകൃത സംരംഭക സ്ഥാപനമായ ലുമികായി തുടങ്ങിയ നിക്ഷേപകരുടെ പിന്തുണയുള്ള ലോക്കോ, കുറച്ച് മാസങ്ങൾക്ക് മുമ്പ് നിരവധി പശ്ചിമേഷ്യൻ രാജ്യങ്ങളിൽ അറബി ആപ്പ് പരീക്ഷിക്കാൻ തുടങ്ങി. വെഞ്ച്വർ കമ്പനികളായ ലൈറ്റ്‌ബോക്‌സ്, ട്രൈഫെക്റ്റ ക്യാപിറ്റൽ എന്നി ഫണ്ടർമാരുള്ള റൂട്ടർ, പശ്ചിമേഷ്യൻRead More →

നാസയുടെ സൗജന്യ ഒടിടി പ്ലാറ്റ്‌ഫോമായ ‘നാസ പ്ലസ്’ സേവനമാരംഭിച്ചു

നാസ പ്ലസ് (NASA+) എന്ന പേരില് പുതിയ സ്ട്രീമിങ് സേവനം ആരംഭിച്ച് നാസ. നാസയുടെ ഉള്ളടക്കങ്ങള് സ്ട്രീം ചെയ്യുന്ന ഈ പ്ലാറ്റ്ഫോം പൂര്ണമായും സൗജന്യമാണ്. പരസ്യങ്ങളും ഉണ്ടാവില്ല. വെബ് ബ്രൗസര് വഴിയും നാസ ആപ്പ് വഴിയും സേവനം ആസ്വദിക്കാനാവും. plus.nasa.gov എന്ന യുആര്എല് സന്ദര്ശിച്ചാല് നാസ പ്ലസ് വെബ്സൈറ്റിലെത്താം. ആന്ഡ്രോയിഡ്, ഐഒഎസ് ആപ്പുകളും ലഭ്യമാണ്. ആപ്പിള് ടിവി, റോകു എന്നീ പ്ലാറ്റ്ഫോമുകളിലും നാസ പ്ലസ് ലഭിക്കും. നിലവില് നാസ ആപ്പ്Read More →