ഇന്ത്യയിലെ പ്രവർത്തങ്ങൾ വിപുലീകരിക്കാനൊരുങ്ങി ഡെയ്ൽ കാർണഗീ ട്രെയിനിങ്

മുംബൈ: പഠന വികസന മേഖലയിൽ ആഗോള തലത്തിൽ മുൻനിരക്കാരായ ഡെയ്ൽ കാർണഗീ ട്രെയിനിംഗ്, ഇന്ത്യയിൽ 20 വർഷത്തെ പ്രവർത്തനം പൂർത്തിയാക്കി. മുംബൈ, ബെംഗളൂരു, ഗുരുഗ്രാം എന്നിവിടങ്ങളിൽ പ്രത്യേക പരിപാടികളോടെയാണ് ആഘോഷിച്ചത്. ഇന്ത്യയിലെ പ്രമുഖ കമ്പനികളെ പ്രതിനിധീകരിച്ച് ചീഫ് ഹ്യൂമൻ റിസോഴ്‌സ് ഓഫീസർമാർ, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർമാർ, ലേണിംഗ് & ഡെവലപ്‌മെന്റ് തലവൻമാർ, ചീഫ് ഗ്രോത്ത് ഓഫീസർമാർ എന്നിവരുൾപ്പെടെ ഇന്ത്യയിലെ മുതിർന്ന എക്‌സിക്യൂട്ടീവുകൾ പരിപാടികളിൽ പങ്കെടുത്തു. ആഘോഷങ്ങൾക്ക് ഡെയ്ൽ കാർണഗീ ട്രെയിനിങ്Read More →

അടിസ്ഥാന സൗകര്യ വികസനം: പിഎൻബി റൂറൽ എലെക്ട്രിഫിക്കേഷൻ കോർപറേഷനുമായി സഹകരിക്കും

ന്യൂഡൽഹി: രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും അടിസ്ഥാന സൗകര്യങ്ങളെയും ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) മഹാരത്‌ന കമ്പനി റൂറൽ എലെക്ട്രിഫിക്കേഷൻ കോര്പറേഷൻ (ആർഇസി) ലിമിറ്റഡുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു. കേന്ദ്ര ഊർജ മന്ത്രാലയത്തിന്റെ ഭരണ നിയന്ത്രണത്തിലുള്ളതും നോൺ-ബാങ്കിംഗ് ഫിനാൻസ് കമ്പനി (എൻബിഎഫ്‌സി), പബ്ലിക് ഫിനാൻഷ്യൽ സ്ഥാപനം (പിഎഫ്ഐ), ഇൻഫ്രാസ്ട്രക്ചർ ഫിനാൻസിംഗ് കമ്പനി (IFC) എന്നീ നിലകളിൽ RBI-യിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ കമ്പനിയാണ് ആർഇസി ലിമിറ്റഡ്. ഈ ധാരണാപത്രത്തിലൂടെ, പിഎൻബിയും ആർഇസി ലിമിറ്റഡുംRead More →

കുത്തനെയിടിഞ്ഞ് സ്വർണവില; തുടർച്ചയായ മൂന്നാം ദിവസവും വില കുറഞ്ഞു

കൊച്ചി: കേരളത്തിൽ തുടർച്ചയായ മൂന്നാം ദിവസം സ്വർണവില കുറഞ്ഞു. പവന് 480 രൂപയുടെ കുറവാണുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 43,120 ആയി കുറഞ്ഞു. കഴിഞ്ഞ ദിവസം 43,600 രൂപയായിരുന്നു സ്വർണത്തിന്റെ വില. ബുധനാഴ്ച 200 രൂപയുടെ കുറവാണ് സ്വർണവിലയിൽ ഉണ്ടായത്. ചൊവ്വാഴ്ച 160 രൂപയും കുറഞ്ഞിരുന്നു. 5390 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. എം.സി.എക്സ് എക്സേഞ്ചിൽ സ്വർണത്തിന്റെ ഭാവിവിലകളും ഇടിഞ്ഞു. 93 രൂപ കുറഞ്ഞ് 57,190Read More →

വൻ ജനപ്രീതിയും നിരൂപക പ്രശംസയും നേടിയ ചിത്രമായ ഗ്ലാഡിയേറ്ററിന്റെ രണ്ടാംഭാഗം വരുന്നു

ആരാധകർക്ക് ഒരു സന്തോഷ വാർത്തയാണ്. വൻ ജനപ്രീതിയും നിരൂപക പ്രശംസയും നേടിയ ചിത്രമായ ഗ്ലാഡിയേറ്ററിന്റെ (2000 ) രണ്ടാം ഭാഗം പുറത്തിറങ്ങുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. 2000-ൽ പുറത്തിറങ്ങിയ ‘ഗ്ലാഡിയേറ്റർ’ അന്താരാഷ്ട്ര ബോക്‌സ് ഓഫീസിൽ മികച്ച വിജയം നേടിയിരുന്നു. “മികച്ച സിനിമ”, “മികച്ച നടൻ” എന്നിവയുൾപ്പെടെ അഞ്ച് അക്കാദമി അവാർഡുകൾ ഈ ചിത്രത്തിന് ലഭിച്ചു ഗ്ലാഡിയേറ്റർ സംവിധായകൻ റിഡ്‌ലി സ്കോട്ട് ആണ് “ഗ്ലാഡിയേറ്റർ 2″ gladiator-2 സംവിധാനം ചെയ്യുന്നത്. ഓസ്‌കാർ നോമിനിRead More →

ബൈജൂസ് 4000 പേരെ കൂടി പിരിച്ചു വിടുന്നു

മുംബൈ: എഡ്യുടെക് സ്റ്റാർട്ടപ്പായ ബൈജൂസ് 4000 പേരെ കൂടി പിരിച്ചു വിടുന്നു. പുതിയ സി.ഇ.ഒയെ നിയമിച്ചതിന് പിന്നാലെയാണ് നടപടി. അർജുൻ മോഹനെയാണ് കമ്പനി പുതിയ സി.ഇ.ഒയായി നിയമിച്ചത്. സീനിയർ എക്സിക്യൂട്ടീവ് ഉൾപ്പടെ ഉയർന്ന തൊഴിലുകൾ ചെയ്യുന്ന ജീവനക്കാരെയാണ് കമ്പനി പിരിച്ചു വിടുന്നത്. ഉയർന്ന ശമ്പളം വാങ്ങുന്ന ജീവനക്കാരെ പിരിച്ചുവിടുന്നത് വഴി പ്രവർത്തന ചെലവ് കുറക്കാമെന്നാണ് ബൈജൂസിന്റെ കണക്ക് കൂട്ടൽ. പുതിയ സി.ഇ.ഒ ചില മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി പിരിച്ചുവിടുന്നRead More →