രേഖകൾ തടയാൻ അദാനി കോടതികളെ സമീപിക്കുന്നു -‘റോയിട്ടേഴ്സ്’
ന്യൂഡൽഹി: അദാനിയുടെ കൽക്കരി ഇറക്കുമതിയിലെ ക്രമക്കേട് തെളിയിക്കുന്ന രേഖകൾ പുറത്തുവരാതിരിക്കാൻ അദാനി എൻറർപ്രൈസസും അതിന്റെ സഹോദര സ്ഥാപനങ്ങളും ഇന്ത്യയിലെയും സിംഗപ്പൂരിലെയും കോടതികളെ ഉപയോഗിക്കുകയാണെന്ന് ‘റോയിട്ടേഴ്സ്’ റിപ്പോർട്ട് ചെയ്തു. ഇന്ത്യയിലേക്കുള്ള അദാനിയുടെ കൽക്കരി ഇറക്കുമതിയുടെ യഥാർഥ ചിത്രം പുറത്തുകൊണ്ടുവരുന്ന രേഖകളാണിതെന്നും അന്താരാഷ്ട്ര വാർത്താ ഏജൻസി വ്യക്തമാക്കി. അതിനിടെ അദാനിക്കെതിരായ ഹിൻഡൻബർഗ് റിപ്പോർട്ടിൽ സുപ്രീംകോടതി നിശ്ചയിച്ച സമയപരിധിക്കകത്ത് അന്വേഷണം പൂർത്തിയാക്കാത്ത സെബിക്കെതിരെ കേടതിയലക്ഷ്യ ഹരജിയുമായി ഹരജിക്കാരനായ വിശാൽ തിവാരി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കൽക്കരിRead More →




