ഡിസംബറിൽ 4ജി സേവനം ആരംഭിക്കാൻ ബിഎസ്എൻഎൽ; അടുത്ത വർഷം ജൂണിൽ പാൻ-ഇന്ത്യ റോൾ ഔട്ട്
ന്യൂഡൽഹി: പൊതുമേഖലാ ടെലികോം സ്ഥാപനമായ ബിഎസ്എൻഎൽ ഡിസംബറിൽ ചെറിയ തോതിൽ 4ജി സേവനം ആരംഭിക്കാനും അടുത്ത വർഷം ജൂണോടെ രാജ്യത്തുടനീളം വ്യാപിപ്പിക്കാനും പദ്ധതിയിടുന്നതായി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പി കെ പുർവാർ ശനിയാഴ്ച പറഞ്ഞു. ജൂണിനുശേഷം 4ജി സേവനം 5ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ കമ്പനി പദ്ധതിയിടുന്നതായി ഇന്ത്യ മൊബൈൽ കോൺഗ്രസിൽ പിടിഐയോട് സംസാരിക്കവേ പുർവാർ പറഞ്ഞു. “ബിഎസ്എൻഎൽ 4ജി സേവനം ഡിസംബറിൽ പഞ്ചാബിൽ ലോഞ്ച് ചെയ്യാൻ തയ്യാറാണ്. 200 സൈറ്റുകളുള്ളRead More →




