പൊന്നിന് പൊള്ളില്ല; സ്വർണവില വീണ്ടും കുറഞ്ഞു

Spread the News

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. പവന് 440 രൂപ കുറഞ്ഞ് 45,720 രൂപയിലെത്തി. ഗ്രാമിന് 55 രൂപ താഴ്ന്ന് 5,715 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

അഞ്ച് ദിവസത്തിനിടെ പവൻ വിലയിൽ 1,500 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്നത്തേത്.

ഈ മാസത്തെ ഏറ്റവും കൂടിയ വിലയായ 47,080 രൂപ ഡിസംബർ നാലിന് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ 46,160 രൂപയായിരുന്നു ഒരു പവന്‍റെ വില.

പവൻ വില അഞ്ചാം തീയതി 46,280 രൂപയിലും ആറിന് 45,960 രൂപയുമായി. ഏഴിന് വീണ്ടും വില കൂടി 46,040 രൂപയിലെത്തി.

Leave a Reply

Your email address will not be published. Required fields are marked *