നാനോ ഫാക്ടറി അടച്ചുപൂട്ടൽ: പശ്ചിമബംഗാൾ സർക്കാർ ടാറ്റക്ക് 765.78 കോടി നഷ്ടപരിഹാരം നൽകണം

കൊൽക്കത്ത: സിംഗൂരിലെ നാനോ കാർ നിർമാണ ഫാക്ടറി പൊതുജനപ്രക്ഷോഭത്തെ തുടർന്ന് അടച്ചുപൂട്ടേണ്ടിവന്നതിന് ടാറ്റ കമ്പനിക്ക് പശ്ചിമബംഗാൾ സർക്കാർ 765.78 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആർബിട്രൽ ട്രൈബ്യൂണലിന്റെ വിധി. 2016 സെപ്റ്റംബർ മുതൽ 11 ശതമാനം പിഴപ്പലിശയും നിയമനടപടികൾക്കുള്ള ചെലവായി ഒരുകോടി രൂപയും നൽകണമെന്നും മൂന്നംഗ ട്രൈബ്യൂണൽ വിധിച്ചതായി നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ചിന് നൽകിയ കത്തിൽ ടാറ്റാ മോട്ടോഴ്സ് അറിയിച്ചു. ബംഗാളിൽ ഇടതുഭരണം നടക്കുമ്പോഴാണ് സിംഗൂരിൽ 997 ഏക്കർ ഭൂമിRead More →

ടിവിഎസ് ക്രെഡിറ്റ് സെപ്റ്റംബർ പാദത്തിൽ 134 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി

ബെംഗളൂരു: ഇരുചക്ര വാഹനങ്ങൾക്കും, കാറുകൾക്കുമായി വായ്പ നൽകുന്ന ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ ടിവിഎസ് ക്രെഡിറ്റ് സർവീസസ് ലിമിറ്റഡിന്റെ അറ്റാദായം 40 ശതമാനം വർധിച്ച് 134 കോടി രൂപയായി. ഈ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ മൊത്തം വരുമാനം 46 ശതമാനം വർധിച്ച് 1,399 കോടി രൂപയായി ഉയർന്നു. കമ്പനിയുടെ മാനേജ്മെന്റിന് കീഴിലുള്ള ആസ്തി 2023 മാർച്ചിലെ ₹20,602 കോടിയിൽ നിന്ന് 2023 സെപ്തംബർ വരെ 14 ശതമാനം വർധിച്ച്Read More →

ബ്രൈറ്റ്‌കോം ഇൻഡിപെൻഡന്റ് ഡയറക്ടർ നിലേന്ദു ചക്രവർത്തി രാജിവച്ചു

മുംബൈ: ടാറ്റ ഗ്രൂപ്പ് മുൻ എക്സിക്യൂട്ടീവ് നിലേന്ദു നാരായൺ ചക്രവർത്തി ആരോഗ്യപ്രശ്നങ്ങളും ഉയർന്ന ബോർഡ് ഉത്തരവാദിത്തങ്ങളും കാരണം ബ്രൈറ്റ്കോം ഗ്രൂപ്പിന്റെ സ്വതന്ത്ര ഡയറക്ടർ സ്ഥാനം രാജിവച്ചു. കമ്പനിക്കും പ്രധാന എക്സിക്യൂട്ടീവുകൾക്കുമെതിരെയുള്ള സമീപകാല നിയമ നടപടികൾ പ്രവർത്തനപരമായി വെല്ലുവിളി സൃഷ്‌ടിച്ച സാഹചര്യത്തിലാണ് രാജിയെന്ന് 2021 ഡിസംബറിൽ നിയമിതനായ ചക്രവർത്തി പറഞ്ഞു. സ്വതന്ത്ര നോൺ എക്സിക്യൂട്ടീവ് ഡയറക്ടർമാരുടെ പരിധിയിൽ വരാത്ത എക്സിക്യൂട്ടീവ്/മാനേജ്മെന്റ് തീരുമാനങ്ങൾ എടുക്കേണ്ട സാഹചര്യങ്ങൾ ബോർഡ് അഭിമുഖീകരിക്കുന്നു. എന്റെ സാഹചര്യം കണക്കിലെടുത്ത്Read More →

ബിഗ് എഫ്എം റേഡിയോ നെറ്റ്‌വർക്ക് ഏറ്റെടുക്കാൻ റേഡിയോ മിർച്ചി, റേഡിയോ ഓറഞ്ച് കൺസോർഷ്യം

ഹൈദരാബാദ്: എന്റർടൈൻമെന്റ് നെറ്റ്‌വർക്ക് ഇന്ത്യ ലിമിറ്റഡിന്റെ (ENIL) ഭാഗമായ പ്രമുഖ എഫ്എം റേഡിയോ നെറ്റ്‌വർക്ക് റേഡിയോ മിർച്ചിയും, റേഡിയോ ഓറഞ്ചും ബിഗ് എഫ്എം റേഡിയോ നെറ്റ്‌വർക്ക് ഏറ്റെടുക്കാൻ 251 കോടി രൂപ ലേലം വിളിച്ചതായി റിപ്പോർട്ട്. പാപ്പരത്വ പ്രക്രിയയ്ക്ക് വിധേയമാകുന്ന ബിഗ് എഫ്എമ്മിനായുള്ള മത്സരത്തിലെ മറ്റൊരു ലേലക്കാരൻ ഹരിയാന ആസ്ഥാനമായുള്ള സഫയർ എഫ്എം ആണ്. ആകസ്മികമായി, സഫയർ എഫ്‌എമ്മും ബിഗ് എഫ്‌എമ്മിനായി 251 കോടി രൂപയ്ക്കാണ് ലേലം വിളിച്ചിരിക്കുന്നത്. ലേലത്തിൽRead More →

മുംബൈ: തുടർച്ചയായ വിദേശ ഫണ്ടിങ്ങും ആഗോള വിപണിയിലെ മന്ദഗതിയിലുള്ള പ്രവണതകളിലും തിരിച്ചടി നേരിട്ട് ആഗോള ഓഹരി വിപണി. ബി.എസ്.ഇയിലെ 30 ഓഹരികളിൽ ഇടിവ് രേഖപ്പെടുത്തി. ബോംബെ സൂചിക സെൻസെക്‌സ് 179.06 പോയിന്റ് ഇടിഞ്ഞ് 63,603.74ലിലും ദേശീയ സൂചിക നിഫ്റ്റി 49.25 പോയിന്‍റ് താഴ്ന്ന് 18,998ലും എത്തി. ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, മാരുതി, പവർ ഗ്രിഡ്, ബജാജ് ഫിനാൻസ്, ലാർസൻ ആൻഡ് ടർബോ, ടൈറ്റൻ, ആക്‌സിസ് ബാങ്ക് എന്നീRead More →