ഇന്ത്യൻ കല- കരകൗശല മേഖലയ്ക്ക്  ഉണർവേകാൻ റിലയൻസ് റീട്ടെയിലിന്റെ സ്വദേശ് സ്റ്റോർ

മുംബൈ: ഇന്ത്യൻ കല- കരകൗശല മേഖലയ്ക്ക് പുത്തൻ ഉണർവേകാൻ റിലയൻസ് റീട്ടെയിലിന്റെ ആദ്യ സ്വദേശ് സ്റ്റോർ പ്രവർത്തനമാരംഭിച്ചു. റിലയൻസ് ഫൗണ്ടേഷന്റെ സ്ഥാപകയും ചെയർപേഴ്‌സണുമായ നിത അംബാനി  തെലങ്കാനയിലെ ആദ്യ സ്റ്റോർ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത കലാകാരന്മാരെയും കരകൗശല വിദഗ്ധരെയും പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ കഴിവും വൈദഗ്ധ്യവും പ്രേക്ഷകർക്ക് പ്രദർശിപ്പിക്കുന്നതിനുള്ള ഒരു വേദി സൃഷ്ടിക്കാനുള്ള നിത അംബാനിയുടെ കാഴ്ചപ്പാടിൽ നിന്നും ജനിച്ച സ്വദേശ്, ഇന്ത്യയുടെ പുരാതന കലകളും കരകൗശലങ്ങളും ആഗോളതലത്തിൽ വിപ്ലവം സൃഷ്ടിക്കാൻRead More →

കൊച്ചി: ടാറ്റ എഐജി ജനറൽ ഇൻഷുറൻസ് കമ്പനി എയർ ഇന്ത്യയിലെ ആഭ്യന്തര, അന്തർദ്ദേശീയ യാത്രക്കാർക്ക് ട്രാവൽ ഇൻഷുറൻസ് ലഭ്യമാക്കുന്നു. എയർ ഇന്ത്യയുടെ വിവിധ ബുക്കിംഗ് പ്ലാറ്റ്ഫോമുകള്‍ വഴി ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾതന്നെ ഉപഭോക്താക്കൾക്ക് ട്രാവൽ ഇൻഷുറൻസ് വാങ്ങാനും കഴിയും. വിമാന ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ എയർ ഇന്ത്യയിലെ യാത്രക്കാർക്ക് സമഗ്രമായ ട്രാവൽ ഇൻഷുറൻസ് പരിരക്ഷയും വാങ്ങാനാകും. ആഭ്യന്തര, അന്തർദ്ദേശീയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാർക്ക് സമഗ്രമായ ഇൻഷുറൻസ് പരിരക്ഷRead More →

ഫ്ലിപ്കാർട്ട് വിട്ട സഹസ്ഥാപകൻ ബിന്നി ബൻസാൽ പുതിയ എ.ഐ സ്റ്റാർട്ടപ്പുമായി വരുന്നു

ഇന്ത്യയിലെ ഏറ്റവും വലിയ ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ടിന് ജീവൻ നൽകിയ വ്യക്തികളിലൊരാളാണ് ബിന്നി ബൻസാൽ. ഡൽഹി ​​ഐ.ഐ.ടിയിലെ സഹപാഠികളായിരുന്ന സചിൻ ബൻസാലും ബിന്നിയും ചേർന്ന്​ 2007ലായിരുന്നു​ ബംഗളൂരു ആസ്ഥാനമാക്കി ഫ്ലിപ്​കാർട്ടിന് തുടക്കമിട്ടത്​. രാജ്യമൊട്ടാകെ ഡെലിവറിയുള്ള ഓൺലൈൻ പുസ്തക വിൽപ്പനയിലായിരുന്നു തുടക്കകാലത്ത് ഫ്ലിപ്കാർട്ട് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. പതിയെ വൻ ജനപ്രീതിയാർജിച്ചതോടെ, കൂടുതൽ ഉത്പന്നങ്ങൾ ലിസ്റ്റ് ചെയ്യുകയായിരുന്നു. ഈ വർഷം ജൂലൈയിൽ ബിന്നിയും 2018-ൽ സചിനും അവരുടെ ഓഹരികൾ പൂർണ്ണമായും വിറ്റഴിച്ച് ഇRead More →

വാഷിങ്ടൺ: വർഷങ്ങൾ മുമ്പുവരെ 4700 കോടി ഡോളർ (3,91,384 കോടി രൂപ) ആസ്തിയുമായി നിക്ഷേപകരുടെ സ്വപ്നസ്ഥാപനമായിരുന്ന കമ്പനി എല്ലാം നഷ്ടപ്പെട്ട് സമാനതകളില്ലാത്ത കടബാധ്യതയുമായി പാപ്പർ ഹരജി നൽകി. മാസങ്ങൾക്കിടെ ഓഹരിവില 98 ശതമാനവും നഷ്ടപ്പെട്ട് എല്ലാം കൈവിട്ടുപോയ ‘വിവർക്’ കമ്പനി തിങ്കളാഴ്ചയാണ് ന്യൂജഴ്സിയിൽ പാപ്പർ ഹരജി സമർപ്പിച്ചത്. കഴിഞ്ഞ ആഗസ്റ്റിൽ കമ്പനിക്ക് 290 കോടി ഡോളർ ഹ്രസ്വകാല ബാധ്യതയും 1300 കോടി ഡോളർ ദീർഘകാല ബാധ്യതയുള്ളതുമായി റിപ്പോർട്ട് വന്നതോടെ കമ്പനിRead More →

4,258 കോടിയുടെ വായ്പ തിരിച്ചടവിൽ വീഴ്ച വരുത്തി ജയപ്രകാശ് അസോസിയേറ്റ്‌സ്

ഹൈദരാബാദ്: പ്രതിസന്ധിയിലായ ജെയ്‌പീ ഗ്രൂപ്പിന്റെ മുൻനിര സ്ഥാപനമായ ജയ്‌പ്രകാശ് അസോസിയേറ്റ്‌സ്, മുതലും പലിശയും ഉൾപ്പെടെ 4,258 കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതായി റിപ്പോർട്ട്. ജയപ്രകാശ് അസോസിയേറ്റ്സ് ലിമിറ്റഡ് (ജെഎഎൽ) 1,733 കോടി രൂപയുടെ മുഖ്യ തുകയും 2,525 കോടി രൂപയുടെ പലിശയും തിരിച്ചടക്കുന്നതിലാണ് വീഴ്ച വരുത്തിയത്.“കമ്പനിയുടെ മൊത്തം കടമെടുപ്പ് (പലിശ ഉൾപ്പെടെ) 29,272 കോടി രൂപയാണ്, 2037-ഓടെ തിരിച്ചടയ്ക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിൽ 2023 ഒക്ടോബർ 31 വരെRead More →