സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ കൂടുതൽ എറണാകുളത്ത്
തിരുവനന്തപുരം: വ്യവസായ വകുപ്പിന്റെ സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സംരംഭങ്ങൾ തുടങ്ങിയത് എറണാകുളം ജില്ലയിൽ. ഡിസംബർ 30 വരെ സംസ്ഥാനത്താകെ 2,03,379 സംരംഭങ്ങൾ രജിസ്റ്റർ ചെയ്തതിൽ 20,381ഉം എറണാകുളത്താണ്. 19,988 എണ്ണവുമായി തൃശൂരാണ് തൊട്ടുപിന്നിൽ. 19,836 സംരംഭവുമായി മലപ്പുറവും തിരുവനന്തപുരവും(19,713) പിന്നിലുണ്ട്. 19,281 ആണ് കൊല്ലം ജില്ലയിൽ ആരംഭിച്ചതെങ്കിൽ പാലക്കാട്- 17,725, കോഴിക്കോട്- 17,275 എന്നിങ്ങനെയാണ്. പത്തനതിട്ട (8255), ഇടുക്കി (5548), വയനാട് (6053), കാസർകോട്Read More →



