ഓഹരി വിപണികൾ നേട്ടത്തില്‍
മുംബൈ: തുടര്‍ച്ചയായ നാലാം വ്യാപാര സെഷനിലും ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. പുതിയ സര്‍വകാല ഉയരവും ക്ലോസിംഗ് ഉയരവും സ്വന്തമാക്കിക്കൊണ്ടാണ് നിഫ്റ്റി വാരാന്ത്യത്തിലേക്ക് കടക്കുന്നത്. നിഫ്റ്റി 134.75 പോയിൻറ് അഥവാ 0.67 ശതമാനം ഉയർന്ന് 20,267.90ലും സെൻസെക്സ് 492.75 പോയിന്റ് അഥവാ 0.74 ശതമാനം ഉയർന്ന് 67,481.19ലും ക്ലോസ് ചെയ്തു. ഇടവ്യാപാരത്തിനിടെ നിഫ്റ്റി 20,291.55 എന്ന സര്‍വകാല ഉയരം കുറിച്ചിരുന്നു. പ്രതീക്ഷകളേക്കാള്‍ മികച്ച ജിഡിപി കണക്കുകളുംRead More →



