ഇടപാട് നിർത്താൻ പേടിഎം ബാങ്കിന് സമയം നീട്ടി നൽകി റിസർവ് ബാങ്ക്
മുംബൈ: ഇടപാടുകൾ അവസാനിപ്പിക്കാൻ പേടിഎം പേയ്മെന്റ് ബാങ്കിന് മാർച്ച് 15 വരെ സാവകാശം അനുവദിച്ച് റിസർവ് ബാങ്ക് (ആർ.ബി.ഐ). നേരത്തെ ഫെബ്രുവരി 29ന് ശേഷം ഇടപാടുകൾ പാടില്ലെന്ന് റിസർവ് ബാങ്ക് ഉത്തരവിട്ടിരുന്നു. ഇതാണ് മാർച്ച് 15 വരെ നീട്ടിയത്. കച്ചവടക്കാർ ഉൾപ്പെടെയുള്ള പേടിഎം ബാങ്ക് ഉപഭോക്താക്കൾക്ക് പകരം സംവിധാനം ഒരുക്കാൻ കൂടുതൽ സമയം വേണമെന്നതിനാലാണിത്. ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ നിക്ഷേപം പിൻവലിക്കാൻ സൗകര്യമൊരുക്കണമെന്നും റിസർവ് ബാങ്ക് നിർദേശിച്ചിട്ടുണ്ട്. പേടിഎമ്മുമായി ബന്ധപ്പെട്ട് സ്ഥിരംRead More →



