തിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാറിന്‍റെ സ്വപ്ന പദ്ധതിയായ കെ. റെയിൽ നടപ്പാക്കാനുള്ള ശ്രമം തുടരുകയാണെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ. അതിവേഗ യാത്രക്കായി നിർദേശിച്ച കെ. റെയിൽ പദ്ധതി സംബന്ധിച്ച് കേന്ദ്ര സർക്കാരുമായുള്ള കൂടിയാലോചനകൾ തുടരുകയാണെന്നും മന്ത്രി വ്യക്തമാക്കി. പശ്ചാത്തല മേഖലയിൽ അനിവാര്യമായ പുരോഗതി സംഭവിക്കാത്ത മേഖലയാണ് റെയിൽവേ വികസനം. വന്ദേഭാരത് എക്സ്പ്രസുകൾ വന്നതോട് കൂടി സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാടിലെ ശരി ജനങ്ങൾക്ക് മാത്രമല്ല, മുഖ്യധാരാ മാധ്യമങ്ങൾക്കും ബോധ്യപ്പെട്ടിട്ടുണ്ട്.Read More →

റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി 12 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി

ന്യൂ ഡൽഹി : റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി ജനുവരിയിൽ തുടർച്ചയായ രണ്ടാം മാസവും ഒരു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരനും ഉപഭോക്താവും റഷ്യൻ എണ്ണ ഇറക്കുമതിയിലെ ഇടിവ് നികത്താൻ ഇറാഖി എണ്ണയുടെ ഇറക്കുമതി വർധിപ്പിച്ചതായി കണക്കുകൾ പറയുന്നു. എൽഎസ്ഇജി ഡാറ്റ പ്രകാരം റഷ്യയിൽ നിന്നുള്ള ഇറക്കുമതി പ്രതിദിനം 4.2% കുറഞ്ഞ് 1.3 ദശലക്ഷം ബാരലായി (ബിപിഡി). ഷിപ്പ് ട്രാക്കിംഗ്Read More →

തിരുവനന്തപുരം: നിയമസഭയിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച രണ്ടാം പിണറായി സർക്കാറിന്‍റെ നാലാം ബജറ്റിൽ പ്രവാസി ക്ഷേമത്തിനായി ഒന്നുമില്ല. പ്രവാസികൾക്കുള്ള രണ്ട് പദ്ധതികളുടെ ബജറ്റ് വിഹിതം മുൻ വർഷത്തെ അപേക്ഷിച്ച് വർധനവില്ല. എന്നാൽ, രണ്ട് പദ്ധതികളുടെ വിഹിതത്തിൽ സംസ്ഥാന സർക്കാർ കുറവും വരുത്തി. പ്രവാസികളുടെ സുസ്ഥിര ജീവനോപാധി ഉറപ്പാക്കുന്നതിന് ആവിഷ്കരിച്ച എൻ.ഡി.പി.ആർ.ഇ.എം പദ്ധതിയുടെയും ‘സാന്ത്വന’ പദ്ധതിയുടെയും വിഹിതത്തിലാണ് ഇത്തവണ വർധനയില്ലാത്തത്. മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസ, പുനസംയോജന ഏകോപന പദ്ധതിയുടെയും ‘കേരളRead More →

തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്‍റെ വാർത്താ വിതരണത്തിനും പ്രചാരണത്തിനുമായി 37.20 കോടി രൂപയാണ് സംസ്ഥാന ബജറ്റിൽ വകയിരുത്തിയത്. ഇതിൽ പ്രസ് ഇൻഫോർമേഷൻ സർവീസിനായി 3.59 കോടി രൂപ മാറ്റിവെച്ചു. ഓൺലൈൻ പബ്ലിസിറ്റി, ഐ.ടി, ഐ.ഇ.സി സേവനങ്ങൾക്കായി 4.12 കോടി രൂപയും വിഷ്വൽ കമ്യൂണിക്കേഷൻ പ്രവർത്തനങ്ങൾക്കായുള്ള 9 കോടി രൂപയും ഫീൽഡ് പബ്ലിസിറ്റിക്കായി 8.30 കോടി രൂപയും ബജറ്റിൽ ഉൾപ്പെടുത്തി. അതേസമയം, പത്രപ്രവർത്തകരുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്കായുള്ള വിഹിതം 75 ലക്ഷം രൂപയായിRead More →

കേരള ബജറ്റ് 2024 ഒറ്റനോട്ടത്തില്‍

തിരുവനന്തപുരം: അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് കേരള നിയമസഭയിൽ ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിച്ചു. വരുമാന വര്‍ധന ലക്ഷ്യമിട്ട് സ്വകാര്യ നിക്ഷേപം പരമാവധി പ്രോത്സാഹിപ്പിക്കുന്ന നയംമാറ്റങ്ങളടക്കം ഉൾപ്പെടുത്തിയാണ് ബജറ്റ്. കേന്ദ്രസര്‍ക്കാരിനെയും പ്രതിപക്ഷത്തെയും വിമര്‍ശിച്ചുകൊണ്ടാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചത്. അടുത്ത സാമ്പത്തിക വര്‍ഷം 1.38 ലക്ഷം കോടിയാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്ന വരവ്. 1.84 ലക്ഷം കോടി രൂപ ചെലവും പ്രതീക്ഷിക്കുന്നു. ബജറ്റിലെ പ്രധാന വിവരങ്ങൾ ഇവയാണ്. കേരള ബജറ്റ് 2024 ഒറ്റനോട്ടത്തിൽRead More →