ദ്രവീകൃത പ്രകൃതിവാതക ഇറക്കുമതിക്കായി ഇന്ത്യ 6.4 ലക്ഷം കോടിയുടെ കരാർ ഒപ്പിടും

ബേതുൾ: ഖത്തറിൽനിന്ന് ദ്രവീകൃത പ്രകൃതിവാതകം ഇറക്കുമതി ചെയ്യുന്നതിനുള്ള പുതിയ കരാറിൽ ഇന്ത്യ ഒപ്പിട്ടേക്കും. 6.4 ലക്ഷം കോടി രൂപയുടെ കരാറാണിത്. 20 വർഷത്തേക്ക് (2048 വരെ) ഇപ്പോഴത്തേതിനേക്കാൾ കുറഞ്ഞ വിലയ്ക്ക് പ്രകൃതിവാതകം ഇറക്കുമതി ചെയ്യുന്നതാണു കരാർ. ഗോവയിൽ നടക്കുന്ന ഇന്ത്യ എനർജി വീക്ക് ഉച്ചകോടിയിൽ ഇതു സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകും. ഇന്ത്യയിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതിവാതക ഇറക്കുമതിക്കന്പനിയായ പെട്രോനെറ്റ് എൽഎൻജി ലിമിറ്റഡാണ് ഖത്തർ എനർജിയുമായി കരാർ ഒപ്പിടുന്നത്. 2004ലെRead More →

ആകാശിനെ ചൊല്ലിയുള്ള കോടതിപ്പോരില്‍ ബൈജൂസിന് വിജയം

ബെംഗളൂരു: സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് പതറുന്ന പ്രമുഖ എഡ്‌ടെക് കമ്പനിയായ ബൈജൂസിനെതിരെ വായ്പാദാതാക്കള്‍ സമര്‍പ്പിച്ച കേസ് കോടതി തള്ളി. ബൈജൂസിന്റെ ഉപസ്ഥാപനമായ ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മണിപ്പാല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. രഞ്ജന്‍ പൈ ഓഹരി പങ്കാളിത്തം നേടുന്നതിനെതിരെയായിരുന്നു ഹര്‍ജി. ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡോ. രഞ്ജന്‍ പൈ 2,000-2,500 കോടി രൂപയുടെ വായ്പ നല്‍കിയിരുന്നു. ഇത് പിന്നീട് ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അദ്ദേഹത്തിന്റെ ഓഹരി പങ്കാളിത്തമാക്കി. ഇതുവഴി 40 ശതമാനം ഓഹരി പങ്കാളിത്തം നേടിRead More →

ഓഹരി വിഭജനം പരിഗണിക്കാന്‍ കാനറ ബാങ്ക്

മുംബൈ: ഓഹരി വിഭജിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കാനറ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗം ഫെബ്രുവരി 26 ന് ചേരും. ഓഹരി വിഭജിക്കാന്‍ കമ്പനി ബോര്‍ഡ് അംഗീകാരം നല്‍കുന്നത് ആര്‍ബിഐയുടെ മുന്‍കൂര്‍ അനുമതിക്കും മറ്റ് നിയമപരമായ അംഗീകാരങ്ങള്‍ക്കും വിധേയമായിട്ടായിരിക്കും. എക്‌സ്‌ചേഞ്ചില്‍ സമര്‍പ്പിച്ച ഫയലിംഗിലാണ് ഇക്കാര്യം ബാങ്ക് അറിയിച്ചത്. ഇതേ തുടര്‍ന്ന് കാനറ ബാങ്ക് ഓഹരി ഫെബ്രുവരി 6 ന് എന്‍എസ്ഇയില്‍ വ്യാപാരത്തിനിടെ അഞ്ച് ശതമാനം മുന്നേറി 52 ആഴ്ചയിലെRead More →

വീണ്ടും 100 ബില്യൺ ഡോളർ ക്ലബിൽ അദാനി; ലോകത്തെ സമ്പന്നരുടെ പട്ടികയിൽ 12ാം സ്ഥാനത്ത്

ന്യൂഡൽഹി: 100 ബില്യൺ ഡോളർ ക്ലബിലേക്ക് തിരിച്ചെത്തി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. ഹിൻഡൻബർഗ് ആരോപണങ്ങളെ തുടർന്ന് വലിയ തിരിച്ചടി നേരിട്ടുവെങ്കിലും പിന്നീട് അദാനി സമ്പത്തിന്റെ കാര്യത്തിൽ തിരികെ കയറുകയായിരുന്നു. ബ്ലുംബെർഗിന്റെ റിപ്പോർട്ട് പ്രകാരം അദാനിയുടെ ആസ്തി 100.7 ബില്യൺ ഡോളറായി ഉയർന്നു. ഇതോടെ അതിസമ്പന്നരുടെ പട്ടികയിൽ അദാനി 12ാം സ്ഥാനത്തേക്ക് ഉയർന്നു. ഈ വർഷം സമ്പത്തിൽ 16.4 ബില്യൺ ഡോളറിന്റെ ഉയർച്ചയാണ് അദാനിക്കുണ്ടായത്. ഹിൻഡൻബർഗ് ആരോപണങ്ങളെ തുടർന്ന്Read More →

വായ്പ പലിശനിരക്കുകളിൽ മാറ്റം വരുത്താതെ ആർ.ബി.ഐ; റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരും

മുംബൈ: വായ്പ പലിശനിരക്കുകളിൽ മാറ്റം വരുത്താതെ ആർ.ബി.ഐയുടെ വായ്പ അവലോകന യോഗം. റിസർവ് ബാങ്ക് വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന വായ്പകൾക്ക് ചുമത്തുന്ന പലിശ നിരക്കായ റിപ്പോ 6.5 ശതമാനത്തിൽ തുടരും. തുടർച്ചയായി ആറാം തവണയാണ് പലിശനിരക്കുകളിൽ ആർ.ബി.ഐ മാറ്റം വരുത്താത്തത്. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റമാണ് പണപ്പെരുപ്പത്തിനുള്ള കാരണമെന്നും ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. ഉപഭോക്തൃ വിലസൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം  അടുത്ത സാമ്പത്തിക വർഷം 4.5 ശതമാനമായിരിക്കുമെന്നും ആർ.ബി.ഐ ഗവർണർ അറിയിച്ചു.Read More →