രണ്ട് ദിവസത്തെ ഇടിവിന് പിന്നാലെ സ്വർണ്ണവില വീണ്ടും ഉയർന്നു
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. കഴിഞ്ഞ ദിവസം വിലയിൽ വലിയ കുറവ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഇന്ന് വില വീണ്ടും ഉയർന്നിരിക്കുന്നത്. പവന്റെ വില 360 രൂപ ഉയർന്ന് 53,380 രൂപയായി. ഗ്രാമിന് 45 രൂപയാണ് വർധിച്ചത്. 6660 രൂപയാണ് ഗ്രാമിന്റെ വില. അതേസമയം, ഇന്ത്യൻ വിപണിയിൽ സ്വർണ്ണത്തിന്റെ ഭാവി വിലകളിൽ വലിയ മുന്നേറ്റം പ്രകടമായില്ല. ജൂണിലേക്കുള്ള 10 ഗ്രാം സ്വർണ്ണത്തിന്റെ ഭാവി വില എം.സി.എക്സ് എക്സചേഞ്ചിൽ 71,091 രൂപയാണ്.Read More →


