തെരഞ്ഞെടുപ്പിന് പിന്നാലെ നിങ്ങളുടെ ഫോൺ ബിൽ 25 ശതമാനം വർധിച്ചേക്കും; കാരണമിതാണ്

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതിന് പിന്നാലെ മൊബൈൽ ഫോൺ കോൾ, ഡാറ്റ നിരക്കുകളിൽ വർധനവുണ്ടാകുമെന്ന് റിപ്പോർട്ട്. നാലാംവട്ട താരിഫ് വർധനക്ക് ടെലകോം കമ്പനികൾ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. 25 ശതമാനത്തോളം വർധനവാണ് കോൾ, ഡാറ്റ നിരക്കുകളിൽ പ്രതീക്ഷിക്കുന്നതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ടെലകോം മേഖലയിൽ സുസ്ഥിരമായതും മത്സരാധിഷ്ഠിതവുമായ അന്തരീക്ഷം നിലനിർത്താനും 5ജി മേഖലയിലെ വലിയ നിക്ഷേപത്തിനനുസൃതമായി ലാഭം മെച്ചപ്പെടുത്താനും സർക്കാറിൽ നിന്നുള്ള കൂടുതൽ പിന്തുണക്കുമായി 25 ശതമാനത്തോളം താരിഫ് ഉയർത്തേണ്ടRead More →

ബൈജൂസിന്റെ ബോർഡിൽ നിന്ന് പ്രമുഖർ പടിയിറങ്ങുന്നു

ബെംഗളൂരു: കടുത്ത പ്രതിസന്ധിക്കിടെ എജ്യൂടെക് സ്ഥാപനമായ ബൈജൂസിനെ വലച്ച് മുതിർന്ന ജീവനക്കാരുടെ രാജി. ഉപദേശക സമിതി അംഗങ്ങളായ രജനിഷ് കുമാറും മോഹൻദാസ് പൈയും രാജി പ്രഖ്യാപിച്ചു. ജൂൺ 30ന് അവസാനിക്കുന്ന കരാർ പുതുക്കേണ്ടതില്ലെന്ന് ഇരുവരും തീരുമാനിച്ചതായി കമ്പനി അറിയിച്ചു. സാമ്പത്തിക പ്രതിസന്ധി കാരണം ജീവനക്കാർക്ക് ശമ്പളം നൽകുന്നതിലെ കാലതാമസം ഉൾപ്പെടെ നിരവധി പ്രശ്‌നങ്ങളിൽപ്പെട്ടുഴലുന്നതിനിടെയാണ് ബൈജൂസിലെ ഉന്നതരുടെ രാജി. രജനീഷ് കുമാറും മോഹൻദാസ് പൈയും കഴിഞ്ഞ വർഷം വിലമതിക്കാനാകാത്ത പിന്തുണയാണ് നൽകിയതെന്ന്Read More →

രണ്ടാം പിണറായി സർക്കാർ നാലാം വർഷത്തിലേക്ക്; കേരള വികസന മാതൃക പുതിയ ഉയരങ്ങളിലേയ്ക്ക് കുതിയ്ക്കുകയാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തുടർഭരണം നേടി അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാർ മൂന്നുവർഷം പൂർത്തിയാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ എൽഡിഎഫ് സർക്കാർ നടപ്പാക്കിയ സമഗ്രവും സർവ്വതലസ്പർശിയുമായ ജനകീയ വികസന മാതൃകയെ കൂടുതൽ കരുത്തോടെ മുന്നോട്ടു കൊണ്ടുപോകാൻ ഈ കാലയളവിൽ സർക്കാരിനു സാധിച്ചുവെന്ന് മുഖ്യമന്ത്രി പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ ഓരോന്നായി നിറവേറിക്കൊണ്ടും പുതിയ പദ്ധതികൾ ഏറ്റെടുത്തുകൊണ്ടും കേരള വികസന മാതൃക പുതിയ ഉയരങ്ങളിലേയ്ക്ക് കുതിയ്ക്കുകയാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു.Read More →

ഈ ആഴ്‌ചയിൽ വിപണിയിലെത്തുക 2 ഐപിഒകളും 8 ലിസ്റ്റിംഗുകളും

മുംബൈ: പോയ വാരത്തെ തിരക്കിന് ശേഷം പ്രാഥമിക വിപണിയിൽ ഈ ആഴ്ച്ച പണം സമാഹരിക്കാൻ എത്തുക രണ്ടു കമ്പനികൾ മാത്രമാണ്. കഴിഞ്ഞ ആഴ്‌ചയിൽ സബ്‌സ്‌ക്രിപ്‌ഷൻ ആരംഭിച്ച് നിക്ഷേപകാരിൽ നിന്നും മികച്ച പ്രതികരണം ലഭിച്ച ഗോ ഡിജിറ് ഐപിഒ ഉൾപ്പെടെ എട്ട് ഓഹരികളാണ് ഈ വാരം ലിസ്റ്റിംഗിനായി വിപണിയിലെത്തുക. പണം സമാഹരിക്കാനായി വിപണിയിലെത്തുന്ന കമ്പനികൾ അധികരിച്ചു വരുന്ന സാഹചര്യം, വിപണിയിലെ പോസിറ്റീവ് ട്രെൻഡിനെ സൂചിപ്പിക്കുന്നു. ഔഫിസ് സ്പേസ് സൊല്യൂഷൻസ്ഇന്ത്യയിലെ വർക്ക്‌സ്‌പെയ്‌സുകളുടെ മുൻനിരRead More →

സോളാര്‍ വൈദ്യുതിക്ക് നികുതി: ഉത്പാദകര്‍ കോടതിയെ സമീപിക്കാനൊരുങ്ങുന്നു

കൊച്ചി: സോളാര്‍ വൈദ്യുതിക്ക് എനര്‍ജി ഡ്യൂട്ടി ഈടാക്കുന്നതിനെതിരേ സംസ്ഥാനത്തെ സോളാര്‍ ഉത്പാദകരുടെ കൂട്ടായ്മ കോടതിയെ സമീപിച്ചേക്കും. സോളാര്‍ വൈദ്യുതിക്ക് ലെവി പിരിക്കുന്നത് കേന്ദ്രനയത്തിന് വിരുദ്ധമാണെങ്കിലും തീരുമാനം മാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. കഴിഞ്ഞദിവസം വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ സിറ്റിംഗില്‍ കെ.എസ്.ഇ.ബിക്കെതിരേ ഉത്പാദകര്‍ രംഗത്തുവന്നിരുന്നു. കെ.എസ്.ഇ.ബി തീരുമാനം മാറ്റിയില്ലെങ്കില്‍ കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് കൂട്ടായ്മ. ഇതിനായി അഭിഭാഷകനെയും ഇവര്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്. വാട്‌സാപ്പ് ഗ്രൂപ്പായി തുടങ്ങിയ കൂട്ടായ്മ കൂടുതല്‍ സംഘടിതരായി രംഗത്തുവരാനുള്ളRead More →