വീണ്ടും മിനിബസ് പരീക്ഷിക്കാന്‍ കെഎസ്ആര്‍ടിസി

കെഎസ്ആര്ടിസി വീണ്ടും മിനിബസ് പരീക്ഷണത്തിന്. സര്ക്കാര് അനുവദിച്ച 95 കോടിയില് നിന്ന് ആദ്യഘട്ടമായി 200 ചെറിയ ബസുകള് വാങ്ങാനാണ് നീക്കം. 32 സീറ്റിന്റെ എ.സി., നോണ് എ.സി. ബസുകളാണ് പരിഗണനയിലുള്ളത്. എ.സി. ബസുകള് പ്രീമിയം സൂപ്പര്ഫാസ്റ്റുകളായി നിരത്തിലിറങ്ങും.ഒരിക്കല് പരീക്ഷിച്ച് പരാജയപ്പെട്ട മിനിബസുകള് വീണ്ടുമെത്തുമ്പോള് ജീവനക്കാരും ആശങ്കയിലാണ്. സാമ്പത്തിക പ്രതിസന്ധിയില് ശമ്പളംപോലും കൃത്യമായി നല്കാന് കഴിയാത്ത സ്ഥാപനത്തിന് ഇനിയൊരു തിരിച്ചടികൂടി താങ്ങാന് കഴിയില്ലെന്നതാണ് ജീവനക്കാരുടെ നെഞ്ചിടിപ്പേറ്റുന്നത്.2002-ല് കെ.ബി. ഗണേഷ്കുമാര് ഗതാഗതമന്ത്രി ആയിരിക്കേ,Read More →

ഓണം വിപണിയിൽ തീവില തടയാന്‍ 1,576 കര്‍ഷകച്ചന്തകളൊരുക്കും

പാലക്കാട്: പഴം, പച്ചക്കറി വിപണികളില് ഓണക്കാല വിലക്കയറ്റം നിയന്ത്രിക്കാന് സംസ്ഥാനത്ത് 1,576 കര്ഷകച്ചന്തകള് തുറക്കും. ഇതിനാവശ്യമായ ഇടങ്ങള് കണ്ടെത്താനും തദ്ദേശീയരായ പഴം, പച്ചക്കറി കൃഷിക്കാരുമായി ധാരണയുണ്ടാക്കാനും ജില്ലാ കൃഷി ഓഫീസര്മാര്ക്ക് നിര്ദേശം ലഭിച്ചു. വിപണി ഇടപെടലിനായി ഓരോ ചന്തയ്ക്കും 65,000 രൂപ വീതം സാമ്പത്തികസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.കൃഷിവകുപ്പ് നേരിട്ടുനടത്തുന്ന 1,076 ചന്തകളുണ്ടാകും. ഇതിനുപുറമേ, ഹോര്ട്ടികോര്പ്പിന്റെ 350-ഉം വെജിറ്റബിള് ആന്ഡ് ഫ്രൂട്ട് പ്രമോഷന് കൗണ്സിലിന്റെ (വി.എഫ്.പി.സി.കെ.) 150 വിപണികളുമാണ് തുറക്കുക. കൃഷിഭവന് തലത്തിലാണ്Read More →

ഇൻഷുറൻസ് പോളിസികൾ ലളിതവും ഉപഭോക്തൃ സൗഹൃദവുമാവുകയാണ്. ഇതിനായി ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ.ആർ.ഡി.എ.ഐ) നിരവധി പരിഷ്കാരങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്. നവീനവും വ്യത്യസ്തവുമായ ഇൻഷുറൻസ് ഉൽപങ്ങൾ പുറത്തിറക്കാനും തിരഞ്ഞെടുക്കാൻ ഉപഭോക്താക്കൾക്ക് കൂടുതൽ അ‌വസരമൊരുക്കുന്നതുമാണ് പ്രഖ്യാപനങ്ങൾ. ലൈഫ്, ആരോഗ്യം, ഭവനം, വാഹന ഇൻഷുറൻസ് നിയമങ്ങളിലാണ് മാറ്റം വരുത്തിയത്. പോളിസി കാലാവധി അ‌വസാനിക്കുന്നതുവരെ ഉപഭോക്താവിന് സേവനം ഉറപ്പുവരുത്താനും സാങ്കേതിക സൗകര്യങ്ങൾ നടപ്പാക്കാനും ഐ.ആർ.ഡി.എ.ഐ പുതിയ സർക്കുലറിൽ നിർദേശം നൽകിയിട്ടുണ്ട്. സർക്കുലറിലെRead More →

വീ​ട്, ഫ്ലാ​റ്റ്, സ്ഥ​ലം (ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള കൃ​ഷി​ഭൂ​മി ഒ​ഴി​കെ), വാ​ണി​ജ്യ കെ​ട്ടി​ട​ങ്ങ​ൾ മു​ത​ലാ​യ​വ ആ​ദാ​യ നി​കു​തി നി​യ​മ പ്ര​കാ​രം മൂ​ല​ധ​ന ആ​സ്തി​യാ​യാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. ഇ​തി​ൽ ഏ​തെ​ങ്കി​ലും ആ​സ്തി​ക​ളു​ടെ വി​ൽ​പ​ന വ​ഴി ലാ​ഭം കി​ട്ടി​യാ​ൽ നി​യ​മ പ്ര​കാ​രം ആ​ദാ​യ നി​കു​തി കൊ​ടു​ക്കാ​ൻ വി​ൽ​പ​ന ന​ട​ത്തി​യ​വ​ർ ബാ​ധ്യ​സ്ഥ​രാ​ണ്. മൂ​ല​ധ​ന ആ​സ്തി വി​റ്റ് കി​ട്ടു​ന്ന ലാ​ഭ​ത്തെ ര​ണ്ടാ​യി ത​രം തി​രി​ച്ചി​ട്ടു​ണ്ട് -ഹ്ര​സ്വ​കാ​ല മൂ​ല​ധ​ന നേ​ട്ടം (ഷോ​ർ​ട്ട് ടേം ​കാ​പി​റ്റ​ൽ ഗെ​യി​ൻ), ദീ​ർ​ഘ​കാ​ല മൂ​ല​ധ​ന നേ​ട്ടം (ലോ​ങ്Read More →

കൊക്കോ ഒരിക്കൽകൂടി താരമായി മാറാനുള്ള ചുവടുവെപ്പിലാണ്‌. ചോക്‍ലറ്റ്‌ വ്യവസായ മേഖലയിൽ നിന്നുള്ള ഡിമാൻഡിന്‌ അനുസൃതമായി ഉൽപന്നം കൈമാറാൻ ആഗോള കാർഷിക മേഖലക്കാവുന്നില്ല. വാരാന്ത്യം ഹൈറേഞ്ച്‌ കൊക്കോ കിലോ 580 രൂപയായി ഉയർന്നു, വാരമധ്യം നിരക്ക്‌ 450ൽ താഴ്ന്ന്‌ ഇടപാടുകൾ നടന്നിരുന്നു. സീസണായതിനാൽ ലഭ്യത വർധിക്കുമെന്നാണ് പ്രതീക്ഷ. കേരളത്തിനുപുറമെ തമിഴ്‌നാട്ടിലും ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിലും കൊക്കോ കൃഷിയുണ്ട്‌. മികച്ചയിനം ചരക്കാണ്‌ കേരളം വിപണിയിൽ ഇറക്കുന്നത്. എന്നാൽ, അയൽ സംസ്ഥാനങ്ങളിൽ നിന്ന് വിൽപനക്കെത്തുന്നRead More →