ഡൽഹിയിൽ രണ്ട് യമഹ ബൈക്ക് ഷോറൂമും ആകെ എട്ട് ജീവനക്കാരുമുള്ള ‘റിസോഴ്സ്ഫുൾ ഓട്ടോമൊബൈൽ’ എന്ന ചെറുകിട ഇടത്തരം കമ്പനിയുടെ (എസ്.എം.ഇ) ഐ.പി.ഒ (പ്രഥമ ഓഹരി വിൽപന) കഴിഞ്ഞ ദിവസം നടന്നിരുന്നു. 12 കോടിയുടെ ഐ.പി.ഒക്ക് 400 മടങ്ങായിരുന്നു അപേക്ഷകർ. അതായത് 4800 കോടിയിലധികം രൂപയടച്ച് നിക്ഷേപകർ അലോട്ട്മെന്റിനായി കാത്തുനിന്നു. 117 രൂപ വിലയുള്ള ഓഹരി 70 ശതമാനം പ്രീമിയത്തിൽ ലിസ്റ്റ് ചെയ്യും എന്ന് കരുതിയിരുന്ന ഘട്ടത്തിലാണ് പ്രമുഖ ദേശീയ മാധ്യമങ്ങളിൽRead More →

നിലമ്പൂർ: നിലമ്പൂരിൽ ഹൈലൈറ്റ് ഗ്രൂപ്പിന്‍റെ ഷോപ്പിങ് മാൾ നിർമാണോദ്ഘാടനം നടന്നു. ഹൈലൈറ്റ് ഗ്രൂപ്പ് ചെയർമാൻ പി. സുലൈമാൻ ഉദ്ഘാടനം നിർവഹിച്ചു. 8.65 ഏക്കറിൽ മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ മാളാണ് നിലമ്പൂരിൽ ഉയരുന്ന ഹൈലൈറ്റ് സെന്റർ. ചടങ്ങിൽ പി.വി. അബ്ദുൽ വഹാബ് എം.പി, എ.പി. അനിൽകുമാർ എം.എൽ.എ, മമ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി. ശ്രീനിവാസൻ, മമ്പാട് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സിനി ഷാജി, പഞ്ചായത്തംഗം പി. സലിം, വ്യവസായിRead More →

ന്യൂഡൽഹി: വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി എണ്ണ കമ്പനികൾ. 19 കിലോ ​ഗ്രാമിന്റെ സിലിണ്ടറിന്റെ വില 39 രൂപയാണ് കമ്പനികൾ വർധിച്ചത്. ഇതോടെ ഡൽഹിയി​ൽ വാണിജ്യ സിലിണ്ടറിന്റെ വില 1,691.50 രൂപയായി ഉയർന്നു. ജൂലൈയിൽ വാണിജ്യ സിലിണ്ടറിന്റെ വില എണ്ണ കമ്പനികൾ കുറച്ചിരുന്നു. 30 രൂപയാണ് കുറച്ചത്. ജൂണിൽ 69.50 രൂപയും​ മേയ് മാസത്തിൽ 19 രൂപയും കുറച്ചിരുന്നു. തുടർച്ചയായി പാചകവാതക വില കുറച്ചതിന് പിന്നാലെയാണ് ഈ മാസംRead More →

52,000 ടവറുകൾ കൂടി സ്ഥാപിക്കണം; 4ജിയും ഗുണമേന്മയും ബിഎസ്എൻഎല്ലിനെ ലാഭത്തിലാക്കുമെന്ന് കേന്ദ്രമന്ത്രി

ന്യൂഡൽഹി: 4ജി സേവനങ്ങൾ(4G Services) എത്തിക്കുന്നതിലൂടെയും സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിലൂടെയും ബിഎസ്എൻഎലിനെ(BSNL) ലാഭകരമാക്കിമാറ്റാൻ സാധിക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രി(Union Telecom Minister) ജ്യോതിരാദിത്യ സിന്ധ്യ. ഓൺലൈൻ മാധ്യമമായ മണി കൺട്രോളിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പങ്കുവെച്ചത്. 4ജി എത്തിയാലും കമ്പനി ലാഭകരമാകണമെങ്കിൽ മികച്ച നിർവഹണം, മെച്ചപ്പെട്ട നിലവാരത്തിലുള്ള സേവനങ്ങൾ, ഉപഭോക്താക്കളുടെ സംതൃപ്തി, റേറ്റിങ് എന്നിവ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇവയെല്ലാം സാധിച്ചാൽ അപ്പോൾ മുതൽ ലാഭം ലഭിക്കുമെന്നും അദ്ദേഹംRead More →

വാർഷിക യോഗത്തിൽ വൻ പ്രഖ്യാപനങ്ങളുമായി മുകേഷ് അംബാനി

മുംബൈ: ഓഹരിയുടമകളുടെ വാർഷിക പൊതുയോഗങ്ങളിൽ ത്രില്ലടിപ്പിക്കുന്ന പ്രഖ്യാപനങ്ങളുമായി എത്തുന്ന റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി ഇത്തവണയും പതിവ് തെറ്റിച്ചില്ല. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഈ കാലഘട്ടത്തിൽ ഒരു പടി മുന്നേ നടക്കാനുള്ള തീരുമാനമാണ് മുകേഷ് അംബാനി നടത്തിയിരിക്കുന്നത്. ജിയോ ബ്രെയിൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉടൻ അവതരിപ്പിക്കാൻ ഒരുങ്ങുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ‘ജിയോ ബ്രെയിൻ’ എന്ന പേരിൽ മുഴുവൻ എഐയെയും ഉൾക്കൊള്ളുന്ന സമഗ്രമായ ടൂളുകളും പ്ലാറ്റ്‌ഫോമുകളും വികസിപ്പിക്കുകയാണ് റിലയൻസ്.Read More →