അനിൽ അംബാനിയുടെ മകന് ഒരു കോടി രൂപ പിഴയിട്ട് സെബി

മുംബൈ: അനിൽ അംബാനിയുടെ മൂത്ത മകൻ ജയ് അൻമോൾ അംബാനിക്ക് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി) ഒരു കോടി രൂപ പിഴ ചുമത്തി. റിലയൻസ് ഹോം ഫിനാൻസിൽനിന്ന് ഫണ്ട് വകമാറ്റിയതിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കൂടാതെ, റിലയൻസ് ഹോം ഫിനാൻസ് മുൻ ചീഫ് റിസ്ക് ഓഫിസർ കൃഷ്ണൻ ഗോപാലകൃഷ്ണനും 15 ലക്ഷം രൂപ പിഴ ചുമത്തിയിട്ടുണ്ട്. ഇരുവരും 45 ദിവസത്തിനകം പിഴത്തുക നൽകണമെന്നാണ് നിർദേശം. അപ്രൂവൽRead More →

മുംബൈ: കുതിപ്പ് തുടർന്ന് ഓഹരി വിപണി. ചരിത്രത്തിലാദ്യമായി സെ​ൻസെക്സ്  85,000 തൊട്ടു. ഉരുക്ക്, ഓട്ടോ ഓഹരികളുടെ ബലത്തിലാണ് വിപണി കരുത്തുകാട്ടിയത്. നിഫ്റ്റി എക്കാലത്തെയും വലിയ ഉയരം കുറിച്ച് 26,000 നരികെ എത്തി. ടാറ്റ സ്റ്റീൽ, ജെ.എസ്.ഡബ്ല്യു സ്റ്റീൽ, പവർ ഗ്രിഡ് ഓഹരികളാണ് ഏറ്റവും കൂടുതൽ നേട്ടംകൊയ്തത്. ഹിന്ദുസ്ഥാൻ യുനിലിവർ, ഇൻഫോസിസ്, ബജാജ് ഫിനാൻസ് എന്നിവ തകർച്ച നേരിട്ടു. നാലുദിവസം മുമ്പും സെൻസെക്സ് 84000ത്തിലെത്തിയിരുന്നു. സെപ്റ്റംബർ 12ന് 83000ത്തിലും. കേവലം രണ്ടാഴ്ചRead More →

കൊച്ചി: സ്വർണവില വീണ്ടും പുതിയ ഉയരം കുറിച്ചു. ഗ്രാമിന് 20 രൂപ വർധിച്ച് 7,000 രൂപയിലും പവന് 160 രൂപ വർധിച്ച് 56,000 രൂപയിലും എത്തി. 55,840 രൂപയായിരുന്നു കഴിഞ്ഞ ദിവസം സ്വർണത്തിന്റെ വില. മേയിലെ 55,120 എന്ന സർവകാല റെക്കോഡ് തിരുത്തിയാണ് സ്വർണ വില കുതിച്ചുയർന്നത്. സെപ്റ്റംബർ രണ്ട് മുതൽ അഞ്ച് വരെ വിലയിൽ വലിയ മാറ്റം രേഖപ്പെടുത്തിയില്ല. സെപ്റ്റംബർ 16ന് സ്വർണ വില വീണ്ടും 55,000 കടന്നു.Read More →

പാ​ല​ക്കാ​ട്: വ​ന്ദേ​ഭാ​ര​ത് സ്ലീ​പ്പ​ർ കോ​ച്ചി​ന് പി​ന്നാ​ലെ രാ​ജ്യ​ത്തെ ആ​ദ്യ ബു​ള്ള​റ്റ് ട്രെ​യി​ൻ നി​ർ​മി​ക്കാ​നു​ള്ള ക​രാ​റും ഭാ​ര​ത് എ​ർ​ത്ത് മൂ​വേ​ഴ്സ് ലി​മി​റ്റ​ഡ് (ബെ​മ​ൽ) സ്വ​ന്ത​മാ​ക്കി. ഇ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യി നി​ർ​മി​ക്കു​ന്ന മും​ബൈ-​അ​ഹ്മ​ദാ​ബാ​ദ് അ​തി​വേ​ഗ ബു​ള്ള​റ്റ് ട്രെ​യി​ൻ കോ​ച്ചു​ക​ളു​ടെ നി​ർ​മാ​ണ ക​രാ​റാ​ണ് നേ​ടി​യെ​ടു​ത്ത​ത്. ബം​ഗ​ളൂ​രു, മൈ​സൂ​രു, കോ​ലാ​ർ ഖ​നി, പാ​ല​ക്കാ​ട് ക​ഞ്ചി​ക്കോ​ട് എ​ന്നി​ങ്ങ​നെ നാ​ല് പ്ലാ​ന്റു​ക​ളു​ള്ള ബെ​മ​ലി​ൽ, ബു​ള്ള​റ്റ് ട്രെ​യി​നു​ക​ളു​ടെ നി​ർ​മാ​ണം എ​വി​ടെ തു​ട​ങ്ങു​മെ​ന്ന​ത് സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. നേ​ര​ത്തേ ഒ​ട്ടേ​റെ മെ​മു കോ​ച്ചു​ക​ളും പാ​സ​ഞ്ച​ർRead More →

'ഹെന്‍റെ പൊന്നേ, ഇതെങ്ങോട്ടേക്കാ'; കുതിപ്പ് തുടർന്ന് സ്വർണവില

കോഴിക്കോട്: സ്വർണവില കുതിപ്പ് തുടരുന്നു. ഇന്ന് പവന് 160 രൂപ വർധിച്ച് 55,840 രൂപയാണ് വില. ഗ്രാമിന് 20 രൂപ വർധിച്ച് 6980 രൂപയായി. നിലവിൽ സർവകാല റെക്കോഡിലാണ് സ്വർണവില. സെപ്റ്റംബർ ഒന്നിന് 53,560 രൂപയായിരുന്നു വില. തുടർന്നുള്ള മൂന്ന് ദിവസങ്ങളിൽ ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയായ 53,360 രൂപയിലാണ് സ്വർണമെത്തിയത്. എന്നാൽ, പിന്നീട് കുത്തനെ വില കുതിക്കുകയായിരുന്നു. സ്വർണവില സർവകാല റെക്കോഡിലെത്തിയതോടെ ജി.എസ്.ടിയടക്കം ഒരു പവൻ സ്വർണംRead More →