ഹ്യുണ്ടായ് മൊത്തവില്‍പ്പനയില്‍ രണ്ട് ശതമാനം വര്‍ധന
മുംബൈ: ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് (എച്ച്എംഐഎല്‍) ഒക്ടോബറില്‍ മൊത്തം വില്‍പ്പനയില്‍ 2 ശതമാനം വര്‍ധന രേഖപ്പെടുത്തി. കമ്പനിയുടെ വില്‍പ്പന 70,078 യൂണിറ്റിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ മാസം 68,728 യൂണിറ്റുകളായിരുന്നു വിറ്റഴിച്ചത്. 2023 ഒക്ടോബറിലെ 55,128 യൂണിറ്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആഭ്യന്തര വില്‍പ്പന കഴിഞ്ഞ മാസം 55,568 യൂണിറ്റിലെത്തിയതായി പുതുതായി ലിസ്റ്റുചെയ്ത സ്ഥാപനം റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു. കയറ്റുമതി 6.7 ശതമാനം വര്‍ധിച്ച് 14,510 യൂണിറ്റിലെത്തി. മുന്‍ വര്‍ഷം ഇത്Read More →



