ജൈടെക്സ് ഗ്ലോബല്‍ എക്സ്പോയിൽ തിളങ്ങി സ്റ്റാർട്ടപ്പ് മിഷന്‍റെ 27 സ്റ്റാര്‍ട്ടപ്പുകൾ
തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് സമ്മേളനമായ ദുബായ് ജൈടെക്സ് ഗ്ലോബല്‍ എക്സ്പോയില്‍ തിളങ്ങി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഭാഗമായ 27 സ്റ്റാര്‍ട്ടപ്പുകള്‍. ദുബായ് വേള്‍ഡ് ട്രേഡ് സെന്‍ററില്‍ ആരംഭിച്ച ജൈടെക്സ് ഗ്ലോബലിലെ ജൈടെക്സ് നോര്‍ത്ത് സ്റ്റാര്‍ എന്ന സ്റ്റാര്‍ട്ടപ്പ് പരിപാടിയിലാണ് സ്റ്റാര്‍ട്ടപ്പുകള്‍ പങ്കെടുക്കുന്നത്. ബിസിനസ്, നിക്ഷേപ സാധ്യതകള്‍ മുന്നില്‍ക്കണ്ട് ലോകമെമ്പാടുമുള്ള നൂതന ഉത്പന്നങ്ങള്‍, സാങ്കേതിക വൈദഗ്ധ്യം, സുസ്ഥിര ആശയങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ്-നിക്ഷേപ പരിപാടിയാണ്Read More →





