ഒക്ടോബറില്‍ പാസഞ്ചര്‍ വാഹന വില്‍പ്പന വര്‍ധിച്ചു

ബെംഗളൂരു: ഉത്സവകാല ഡിമാന്‍ഡിന്റെ സഹായത്തോടെ ആഭ്യന്തര പാസഞ്ചര്‍ വാഹന മൊത്തവ്യാപാരം ഒക്ടോബറില്‍ 3,93,238 യൂണിറ്റുകളായി വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ മൊത്തം യാത്രാ വാഹനങ്ങള്‍ കമ്പനികള്‍ ഡീലര്‍മാര്‍ക്ക് അയച്ചത് 3,89,714 യൂണിറ്റായിരുന്നു. 2023 ഒക്ടോബറിലെ 18,95,799 യൂണിറ്റുകളെ അപേക്ഷിച്ച് കഴിഞ്ഞ മാസം മൊത്തം ഇരുചക്ര വാഹന വില്‍പ്പന 14 ശതമാനം ഉയര്‍ന്ന് 21,64,276 യൂണിറ്റിലെത്തിയതായി സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചേഴ്സ് (സിയാം) പ്രസ്താവനയില്‍ പറഞ്ഞു. ഒക്ടോബറില്‍ സ്‌കൂട്ടര്‍ വില്‍പ്പനRead More →

മികച്ച പ്രകടനവുമായി പൊതുമേഖലാ ബാങ്കുകള്‍

കൊച്ചി: നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ പൊതുമേഖലാ ബാങ്കുകള്‍ (പിഎസ്ബി) അറ്റാദായത്തില്‍ 26 ശതമാനം വളര്‍ച്ചയും ബിസിനസ്സിലെ വര്‍ധനയും നിഷ്‌ക്രിയ ആസ്തികളില്‍ (എന്‍പിഎ) ഇടിവും രേഖപ്പെടുത്തി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവയുള്‍പ്പെടെ 12 പൊതുമേഖലാ ബാങ്കുകളുടെ മൊത്തത്തിലുള്ള ബിസിനസ്സ് ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ 236.04 ലക്ഷം കോടി രൂപയായിരുന്നു. ഇത് 11 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. 2025 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ആറ്Read More →

കൊച്ചി ലുലു ടവറിൽ ഐബിഎം ജെന്‍എഐ ഇനോവേഷന്‍ സെന്‍റര്‍ ഉദ്ഘാടനം ചെയ്തു

കൊച്ചി: ഐബിഎമ്മിന്‍റെ ജെന്‍എഐ ഇനോവേഷന്‍ സെന്‍റര്‍ വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. ഇന്‍ഫോപാര്‍ക്ക് ഫേസ് ഒന്നിലെ ലുലു ടവറിലാണ് ഐബിഎമ്മിന്‍റെ അത്യാധുനിക ഓഫീസ് ആരംഭിച്ചത്. വര്‍ക്ക് ഫ്രം കേരളയാണ് ഇനി പുതിയ നയമെന്ന് ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി പി രാജീവ് പറഞ്ഞു. സുസ്ഥിര ഗതാഗത സൗകര്യങ്ങള്‍, ശുദ്ധവായു, ശുദ്ധജലം, തുറന്ന സമീപനമുള്ള ജനത എന്നിവയെല്ലാം കേരളത്തിന്‍റെ പ്രത്യേകതയാണ്. ആഗോള കമ്പനികളിലെ മലയാളികളായ ജീവനക്കാര്‍ക്ക് കേരളത്തില്‍ താമസിച്ചുRead More →

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വീണ്ടും താഴ്ന്നു. പവൻ വില 320 രൂപ കുറഞ്ഞ് 56,360 രൂപയിലെത്തി. ഗ്രാമിന് 40 രൂപ കുറഞ്ഞ് 7,045 രൂപയിലാണ് വ്യാപാരം നടക്കുന്നത്. തുടർച്ചയായ നാലാം ദിവസമാണ് സ്വർണവില ഇടിയുന്നത്. ഞായറാഴ്ച 58,200 രൂപയും തിങ്കളാഴ്ച 57,760 രൂപയും ചൊവ്വാഴ്ച 56,680 രൂപയുമായിരുന്നു ഒരു പവന്‍റെ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഈ മാസത്തെ ഏറ്റവും കൂടിയ വിലയായRead More →

ക​ട്ട​പ്പ​ന: ഉ​ൽ​പാ​ദ​നം കു​റ​ഞ്ഞ​തോ​ടെ മാ​ലി​മു​ള​കി​ന് വി​ല കു​ത്ത​നെ ഉ​യ​രു​ന്നു. കി​ലോ​ഗ്രാ​മി​ന് 200 രൂ​പ​യാ​ണ്​ നി​ല​വി​ലെ വി​ല. ഹൈ​റേ​ഞ്ചി​ലെ ക​ർ​ഷ​ക​രു​ടെ ഇ​ട​വി​ള​ക​ളി​ൽ പ്ര​ധാ​നി​യാ​യ മാ​ലി​മു​ള​കി​ന് വി​ല ഉ​യ​രു​ന്ന​ത്​ ക​ർ​ഷ​ർ​ക്ക്​ പ്ര​തീ​ക്ഷ​യാ​ണ്. ക​ട്ട​പ്പ​ന, നെ​ടു​ങ്ക​ണ്ടം, തോ​പ്രാം​കു​ടി, ഈ​ട്ടി​ത്തോ​പ്പ്, ചി​ന്നാ​ർ, കാ​ഞ്ചി​യാ​ർ, ഉ​പ്പു​ത​റ, ഇ​ര​ട്ട​യാ​ർ, ഉ​ടു​മ്പ​ൻ​ചോ​ല, അ​ണ​ക്ക​ര, മാ​ട്ടു​ക​ട്ട, കോ​വി​ൽ​മ​ല, കാ​ൽ​ത്തൊ​ട്ടി തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലാ​ണ് ഹൈ​റേ​ഞ്ചി​ൽ മാ​ലി​മു​ള​ക്​ പ്ര​ധാ​ന​മാ​യും കൃ​ഷി ചെ​യ്യു​ന്ന​ത്. കു​രു​മു​ള​ക്, കാ​പ്പി, മ​രി​ച്ചി​നി, ഇ​ഞ്ചി, ഏ​ലം, എ​ത്ത​വാ​ഴ തു​ട​ങ്ങി ഒ​ട്ടു​മി​ക്ക കൃ​ഷി​ക​ൾ​ക്കുംRead More →