ന്യൂഡൽഹി: മൊത്തവില സൂചിക അടിസ്ഥാനത്തിലുള്ള പണപ്പെരുപ്പം ഒക്ടോബറിൽ നാല് മാസത്തെ ഉയർന്ന നിലവാരമായ 2.36 ശതമാനത്തിലെത്തി. പച്ചക്കറികൾ ഉൾപ്പെടെ ഭക്ഷ്യവസ്തുക്കളുടെയും ഉൽപാദന വസ്തുക്കളുടെയും വില ഉയർന്നതാണ് പണപ്പെരുപ്പം ഉയരാനിടയാക്കിയത്. സെപ്റ്റംബറിൽ മൊത്തവില പണപ്പെരുപ്പം 1.84 ശതമാനമായിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ നെഗറ്റീവ് നിലവാരത്തിലാണ് പണപ്പെരുപ്പമുണ്ടായിരുന്നത്. അന്ന് (-) 0.26 ശതമാനമായിരുന്നു പണപ്പെരുപ്പം. കണക്കുകൾ പ്രകാരം, ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പം സെപ്റ്റംബറിലെ 11.53 ശതമാനത്തിൽനിന്ന് ഒക്ടോബറിൽ 13.54 ശതമാനമായി ഉയർന്നു. 63.04 ശതമാനമായRead More →

ചരിത്ര നേട്ടവുമായി മുത്തൂറ്റ് ഫിനാന്‍സ്; കൈകാര്യം ചെയ്യുന്ന ആകെ ആസ്തികള്‍ 1,04,149 കോടി രൂപയിലെത്തി, സംയോജിത അറ്റാദായം 2,517 കോടി രൂപ

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍ 2517 കോടി രൂപയുടെ സംയോജിത അറ്റാദായം നേടി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 2,140 കോടി രൂപയായിരുന്നു. 18 ശതമാനമാണ് വര്‍ധന. അതേസമയം രണ്ടാം പാദത്തില്‍ 1,321 കോടി രൂപയാണ് സംയോജിത അറ്റാദായം. മുന്‍വര്‍ഷത്തെ 1,095 കോടി രൂപയേക്കാള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 21 ശതമാനമാണ് വര്‍ധന. കമ്പനി കൈകാര്യം ചെയ്യുന്ന ആകെ ആസ്തികള്‍ ആദ്യ പകുതിയില്‍ 1,04,149 കോടി രൂപയിലെത്തി. മുന്‍Read More →

വാഷിങ്ടൺ: കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങി അമേരിക്കൻ വിമാന നിർമാണ കമ്പനിയായ ബോയിങ്. 17,000 ജീവനക്കാർക്ക് ജോലി നഷ്ടമാകുമെന്നാണ് കരുതുന്നത്. കൂട്ടപ്പിരിച്ചുവിടൽ സംബന്ധിച്ച് ബോയിങ് സി.ഇ.ഒ കെല്ലി ഓർത്ബെർഗ് ജീവനക്കാർക്ക് കത്തയച്ചിട്ടുണ്ട്. പുതിയ സാഹചര്യത്തിൽ 10 ശതമാനം ജീവനക്കാരെ പിരിച്ചുവിടാനാണ് തീരുമാനം. എക്സിക്യുട്ടീവ്, മാനേജർമാർ, ജീവനക്കാർക്ക് എന്നിവരെയാണ് ഒഴിവാക്കുക. അമേരിക്കയിലെ സിയാറ്റിൽ ആസ്ഥാനമായ പ്രതിരോധ, വ്യോമയാന വ്യവസായ കമ്പനിയാണ് ബോയിങ്. ജീവനക്കാരുടെ സമരം കമ്പനിക്ക് പ്രതിസന്ധിയാണെന്ന് സൂചിപ്പിച്ച സി.ഇ.ഒ സാമ്പത്തിക നില മോശമാണെന്നും അറിയിച്ചു.Read More →

പേറ്റന്റ് ഫയലിം​ഗുകളിൽ കുതിച്ച് ഇന്ത്യ; അഞ്ച് വർഷത്തിനിടെ ഫയൽ ചെയ്തത് 35 ലക്ഷത്തിലേറെ അപേക്ഷകൾ

ന്യൂഡൽഹി: പേറ്റന്റ് ഫയലിം​ഗുകളിൽ വൻ കുതിപ്പുമായി ഇന്ത്യ. ലോക ബൗദ്ധിക സ്വത്തവകാശ സംഘടനയുടെ (WIPO) വാർഷിക റിപ്പോർട്ട് പ്രകാരം ഇന്ത്യ ആ​ഗോള തലത്തിൽ ആറാം സ്ഥാനത്താണ്. അഞ്ച് വർഷത്തിനിടെ 35 ലക്ഷത്തിലേറെ പേറ്റന്റ് ഫയലിം​ഗുകളാണ് രാജ്യത്ത് നടന്നത്. 2018 മുതൽ 2023 വരെയുള്ള കാലത്തെ കണക്കുകൾ പ്രകാരമാണിത്. ബൗദ്ധിക സ്വത്തവകാശ നിയമത്തിന് കീഴിൽ വരുന്ന രൂപകൽപന, വ്യാപാരമുദ്ര, പേറ്റൻഡുകൾ എന്നീ മൂന്ന് വിഭാ​ഗങ്ങളിലും ഇന്ത്യ കാര്യമായ മുന്നേറ്റം സൃഷ്ടിച്ചതായി WIPORead More →

ജിയോ ഹോട്സ്റ്റാറിന് പുതിയ വെബ്സൈറ്റുമായി റിലയൻസ്

കോടിക്കണക്കിന് രൂപ ലക്ഷ്യമിട്ട് ജിയോ ഹോട് സ്റ്റാർ ഡൊമെയ്ൻ സ്വന്തമാക്കിയ ടെക്കിയെ അടക്കം ബിസിനസ് ലോകത്തെ ഞെട്ടിച്ച് റിലയൻസ്. ജിയോ ഹോട്സ്റ്റാർ.കോം ( JioHotstar.com) എന്ന വെബ്സൈറ്റാണ് വില പേശലിനായി ഡൽഹിയിലെ ടെക്കി സ്വന്തമാക്കിയിരുന്നത്. അതേ സമയം ഇതൊന്നും തങ്ങളെ ബാധിക്കുന്ന വിഷയമല്ലെന്നാണ് റിലയൻസ് നൽകുന്ന സൂചന. വിഷയത്തിൽ ഒരു പ്രതികരണം പോലും റിലയൻസ് നടത്തിയിരുന്നില്ല. ഇപ്പോൾ ജിയോ സ്റ്റാർ.കോം (JioStar.com) എന്ന ഡൊമെയ്നിൽ വെബ്സൈറ്റ് ലോഞ്ച് ചെയ്താണ് കമ്പനിRead More →