ശക്തികാന്ത ദാസ് വീണ്ടും ആഗോള തലത്തിൽ മികച്ച സെൻട്രൽ ബാങ്കർ
മുംബൈ: ആർബിഐ ഗവർണർ ശക്തികാന്ത ദാസിനെ തുടർച്ചയായി രണ്ടാം തവണയും ആഗോള തലത്തിൽ മികച്ച സെൻട്രൽ ബാങ്കറായി തെരഞ്ഞെടുത്ത് യുഎസ് ആസ്ഥാനമായ ഗ്ലോബൽ ഫിനാൻസ് മാഗസിൻ. ആഗോള സാമ്പത്തിക രംഗത്തെ സങ്കീർണ്ണമായ വെല്ലുവിളികൾ തരണം ചെയ്ത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയെ നയിക്കുന്നതിൽ ആർബിഐ ഗവർണറുടെ മികച്ച പ്രകടനവും ഫലപ്രദമായ നേതൃത്വവും കണക്കിലെടുത്താണ് അവാർഡ്. പണപ്പെരുപ്പ നിയന്ത്രണം, സാമ്പത്തിക വളർച്ചാ ലക്ഷ്യങ്ങൾ, കറൻസി സ്ഥിരത, പലിശ നിരക്ക് മാനേജ്മെന്റ് എന്നിവയിലെ പ്രകടനംRead More →


