റേഡിയോ പ്രക്ഷേപണത്തിൽ നാഴികക്കല്ലായേക്കാവുന്ന നീക്കവുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് ഡിജിറ്റല്‍ റേഡിയോ പ്രക്ഷേപണം പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള പ്രധാന ചുവടുവെയ്പുമായി വാർത്താ വിതരണ മന്ത്രാലയം. അനലോഗ് സിഗ്നലുകള്‍ ഉപയോഗിച്ചുള്ള പരമ്പരാത റേഡിയോ പ്രക്ഷേപണത്തിന് പകരം ഡിജിറ്റല്‍ സിഗ്നലുകള്‍ ഉപയോഗിച്ചുള്ള റേഡിയോ പ്രക്ഷേപണത്തിലേക്കുള്ള നടപടികള്‍ക്കാണ് രാജ്യം ഒരുങ്ങുന്നത്. ഇതിനാവശ്യമായ ഡിജിറ്റല്‍ റേഡിയോ ബ്രോഡ്കാസ്റ്റിങ് നയങ്ങള്‍ ഉടൻ പുറത്തിറക്കുമെന്ന് വാർത്താവിതരണ മന്ത്രാലയം സെക്രട്ടറി സഞ്ജയ് ജാജു പറഞ്ഞു. ഡിജിറ്റല്‍ റേഡിയോ ബ്രോഡ്കാസ്റ്റിങ് സമ്പ്രദായത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ പങ്കാളികളെയും ഒരുമിച്ച്‌ കൊണ്ടുവരാൻ ലക്ഷ്യമിടുന്നതായിRead More →

ചെറുവിമാനങ്ങളിലും വിസ്ത സ്ട്രീം അവതരിപ്പിച്ച് എയര്‍ ഇന്ത്യ

കൊച്ചി: വിമാന യാത്രക്കാര്‍ക്ക് തടസമില്ലാതെ വീഡിയോകളും സിനിമകളും ആസ്വദിക്കാനായി ചെറുവിമാനങ്ങളിലും ഇന്‍ഫ്‌ളൈറ്റ് വിനോദ സംവിധാനമായ വിസ്ത സ്ട്രീം അവതരിപ്പിച്ച് എയര്‍ ഇന്ത്യ. നേരത്തെ എയര്‍ ഇന്ത്യയുടെ വലിയ വിമാനങ്ങളില്‍ മാത്രമായിരുന്നു ഈ സേവനം ലഭിച്ചിരുന്നത്. ഇനി മുതല്‍ എയര്‍ ഇന്ത്യ വിമാനങ്ങളില്‍ ആഭ്യന്തര- വിദേശ യാത്ര ചെയ്യുന്നവര്‍ക്ക് തങ്ങളുടെ കൈവശമുള്ള മൊബൈല്‍, ടാബ്‌ലറ്റ്, ലാപ്‌ടോപ്പ് എന്നിവ വൈഫൈ വഴി വിസ്ത സ്ട്രീമുമായി കണക്ട് ചെയ്ത് ഓടിടിയിലെന്ന പോലെ സിനിമയും പാട്ടുംRead More →

മുംബൈ: ഇന്ത്യൻ ഓഹരി വിപണികളിൽ വൻ തകർച്ച. ബോംബെ സൂചികയായ സെൻസെക്സും ദേശീയ സൂചിക നിഫ്റ്റിയും വൻ നഷ്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. ഫിനാൻഷ്യൽ, ഓട്ടോ, മെറ്റൽ, ഐ.ടി സെക്ടറുകളുടെ തകർച്ചയാണ് വിപണിയിലും പ്രതിഫലിച്ചത്. നവംബറിൽ ഗ്രാമീണ-നഗര വ്യത്യാസമില്ലാതെ പണപ്പെരുപ്പം ഉയർന്നത് ആർ.ബി.ഐ നിരക്ക് കുറക്കാനുള്ള സാധ്യതകൾ ഇല്ലാതാക്കിയത് വിപണിയിലും പ്രതിഫലിക്കുകയായിരുന്നു. 977 പോയിന്റ് നഷ്ടത്തോടെയാണ് ബോംബെ സൂചിക സെൻസെക്സിൽ വ്യാപാരം പുരോഗമിക്കുന്നത്. 1.20 ശതമാനം നഷ്ടത്തോടെ 80,312.97 പോയിന്റിലാണ് സെൻസെക്സിലെRead More →

​ന്യൂഡൽഹി: കോർപറേറ്റുകളുടെ ലാഭം വൻതോതിൽ വർധിക്കുമ്പോഴും ജീവനക്കാരുടെ ശമ്പളത്തിൽ മാറ്റമില്ലെന്ന് റിപ്പോർട്ട്. കഴിഞ്ഞ നാല് വർഷത്തിനിടെ കോർപ്പറേറ്റുകളുടെ ലാഭത്തിൽ നാലിരട്ടി വർധനയാണ് ഉണ്ടായത്. എന്നാൽ, ജീവനക്കാരുടെ യഥാർഥ വേതനത്തിൽ ഒരു രൂപയുടെ പോലും വർധനയില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ഇന്ത്യയുടെ ജി.ഡി.പി കുറഞ്ഞതിന് പിന്നാലെയാണ് കോർപ്പറേറ്റ് മേഖലയിലെ ജീവനക്കാരുടെ വേതനം സംബന്ധിച്ച കണക്കുകളും പുറത്ത് വരുന്നത്. ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയുടെ പ്രധാന കരുത്ത് സ്വകാര്യ ഉപഭോഗമാണ്. ജി.ഡി.പിയുടെRead More →

ന്യൂഡൽഹി: റീടെയിൽ പണപ്പെരുപ്പത്തിൽ നേരിയ കുറവ്. നവംബറിൽ 5.48 ശതമാനമാണ് റീടെയിൽ പണപ്പെരുപ്പം. റിസർവ് ബാങ്കിന്റെ ലക്ഷ്യമായ ആറ് ശതമാനത്തിന് താഴെയാണ് ഇപ്പോൾ പണപ്പെരുപ്പമുള്ളത്. പച്ചക്കറി വിലയിലുണ്ടായ കുറവാണ് പണപ്പെരുപ്പം ഇടിയാനുള്ള കാരണം. പണപ്പെരുപ്പം 5.53 ശതമാനമായി കുറയുമെന്നാണ് റോയിട്ടേഴ്സ് അറിയിച്ചിരുന്നു. എന്നാൽ അതിനേക്കാൾ കുറഞ്ഞ നിരക്കിലേക്കാണ് ഇപ്പോൾ പണപ്പെരുപ്പം എത്തിയിരിക്കുന്നത്. ഒക്ടോബറിൽ 14 മാസത്തിനിടയിലെ ഉയർന്ന നിരക്കിലേക്ക് പണപ്പെരുപ്പം എത്തിയിരുന്നു. 6.21 ശതമാനമായാണ് പണപ്പെരുപ്പം ഉയർന്നത്. അന്ന് നാല്Read More →