മാർച്ചിൽ 48 മണിക്കൂർ ബാങ്ക് പണിമുടക്ക്; നാല് ദിവസം പ്രവർത്തനം മുടങ്ങും
തൃശൂർ: രാജ്യത്തെ ബാങ്ക് ജീവനക്കാരുടെയും ഓഫീസർമാരുടെയും സംയുക്ത വേദിയായ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയൻസ് (യു.എഫ്.ബി.യു) മാർച്ച് 24, 25 തീയതികളിൽ രാജ്യവ്യാപകമായി പണിമുടക്കും. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന ദ്വിദിന പണിമുടക്ക് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ആയതിനാൽ തൊട്ടു മുമ്പുള്ള രണ്ട് ദിവസം; നാലാം ശനിയും ഞായറാഴ്ച ചേർത്ത് തുടർച്ചയായി നാല് ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല. എല്ലാ തസ്തികയിലും ആവശ്യത്തിന് നിയമനവും താൽക്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തലും, ആഴ്ചയിൽRead More →





