വിപണി പിടിക്കാൻ ഹ്യുണ്ടായിയുടെ ക്രെറ്റ ഇവി
ഏറ്റവുമധികം വിൽപ്പനയുള്ള മോഡലായ ക്രെറ്റയുടെ ഇലക്ട്രിക് പതിപ്പ് അവതരിപ്പിച്ച് ഹ്യുണ്ടായ്. ഹ്യുണ്ടായ് ഇന്ത്യയുടെ മൂന്നാമത്തെ ഇലക്ട്രിക് മോഡലായാണ് ക്രെറ്റ ഇവി എത്തിയിരിക്കുന്നത്. ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ രാജ്യത്ത് അവതരിപ്പിക്കുന്നതിന് മുൻപ് ക്രെറ്റ ഇവിയുടെ വിശദാംശങ്ങൾ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ വെളിപ്പെടുത്തി. സാങ്കേതിക വിദ്യകളാൽ മികവ് പുലർത്തുന്ന ക്രെറ്റയുടെ ഇവി വേർഷനിൽ വെഹിക്കിൾ ടു ലോഡ് (V2L) എന്ന സാങ്കേതിക വിദ്യയിലൂടെ വാഹനത്തിനകത്തും പുറത്തും ബാഹ്യ ഉപകരണങ്ങൾ പവർ ചെയ്യാൻRead More →





