സ്‌പേസ് ഡോക്കിങ് പരീക്ഷണം ആവർത്തിക്കുമെന്ന് ഐഎസ്ആർഒ
ബെംഗളൂരു: സ്പേഡെക്സ് ഉപഗ്രഹങ്ങൾ കൂട്ടിയോജിപ്പിക്കുന്ന ഡോക്കിങ് പ്രക്രിയ വീണ്ടും ആവർത്തിക്കാൻ ഐ.എസ്.ആർ.ഒ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഡോക്കിങ്ങിന്‍റെ കൃത്യത ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് വീണ്ടും കൂട്ടിയോജിപ്പിക്കൽ പരീക്ഷണം നടത്താനുള്ള ഐ.എസ്.ആർ.ഒയുടെ നീക്കം. സ്‌പേസ് ഡോക്കിങ് എക്‌സ്‌പെരിമെന്‍റിന് (സ്പേഡെക്സ്) മേൽനോട്ടം വഹിക്കുന്ന യു.ആർ റാവു സാറ്റലൈറ്റ് സെന്‍റർ ഡയറക്‌ടർ എം. ശങ്കരൻ ആണ് ഇക്കാര്യം അറിയിച്ചത്. ‘100 മീറ്ററിൽ കൂടാത്ത/കുറയാത്ത ദൂരത്തിൽ ഉപഗ്രഹങ്ങളെ വേർതിരിക്കാനാണ് ഐ.എസ്.ആർ.ഒ പദ്ധതി തയ്യാറാക്കുന്നത്. തുടർന്ന് വീണ്ടും ഉപഗ്രഹങ്ങളുടെ കൂട്ടിയോജിപ്പിക്കൽRead More →





