ഫെബ്രുവരിയിലെ വിൽപനയിൽ ഹീറോയെ മറികടന്ന് ഹോണ്ട
ബെംഗളൂരു: ഫെബ്രുവരിയിലെ വില്‍പന കണക്കുകള്‍ പുറത്തുവിട്ട് ഹോണ്ട മോട്ടോർസൈക്കിള്‍ ആൻഡ് സ്കൂട്ടർ ഇന്ത്യ. 4,22,449 യൂണിറ്റുകളാണ് 2025 ഫെബ്രുവരി മാസം കമ്പനിയുടെ മൊത്ത വില്‍പന. എന്നാല്‍ 2024 ഫെബ്രുവരിയില്‍ ഇത് 4,58,711 ആയിരുന്നു. 7.91ശതമാനത്തിന്റെ ഇടിവാണ് സംഭവിച്ചത്. ആഭ്യന്തര വിപണിയിലെ വില്‍പന മാത്രമെടുത്താല്‍ 7.26 ശതമാനത്തിന്റെ കുറവും കയറ്റുമതി കണക്കെടുത്താല്‍ 13.89 ശതമാനത്തിന്റെ കുറവുമാണിത്. വില്‍പനയില്‍ ഇടിവ് സംഭവിച്ചെങ്കിലും പ്രധാന എതിരാളികളായ ഹീറോ മോട്ടോ കോർപ്പിനെ ഹോണ്ട ഫെബ്രുവരിയില്‍ മറികടന്നുRead More →





