ഇൻഡസ് ഇൻഡ് ബാങ്ക് സിഇഒ രാജിവച്ചു

കൊച്ചി: ഇൻഡസ് ഇൻഡ് ബാങ്കിന്റെ മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ സുമന്ത് കാത്പാലിയ രാജിവച്ചു. തിങ്കളാഴ്ച ബാങ്കിന്റെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്‌ടർ അരുണ്‍ ഖുറാന രാജി നല്‍കിയിരുന്നു. ബാങ്കിന്റെ അക്കൗണ്ടുകളിലുണ്ടായ പൊരുത്തക്കേടുകളുടെ ഉത്തരവാദിത്തമേറ്റെടുത്താണ് സുമന്ത് കത്‌പാലിയ സ്ഥാനമൊഴിഞ്ഞത്. ഡെറിവേറ്റീവ് വ്യാപാരത്തിലെ വരുമാനം പെരുപ്പിച്ച്‌ കാണിച്ചതിലൂടെ ബാങ്കിന്റെ മൊത്തം ആസ്തിയില്‍ രണ്ടായിരം കോടി രൂപയ്ക്കടുത്ത് കുറവുണ്ടാകുമെന്ന് ആഭ്യന്തര അക്കൗണ്ടിംഗ് സ്ഥാപനങ്ങള്‍ ചൂണ്ടിക്കാട്ടിയതോടെയാണ് ഇൻഡസ് ഇൻഡ് ബാങ്ക് കടുത്ത പ്രതിസന്ധി നേരിട്ടത്.Read More →

ട്രംപിന്റെ താരിഫ് നയങ്ങൾ ആഗോള സാമ്പത്തിക മാന്ദ്യ സാധ്യത വർദ്ധിപ്പിക്കുന്നുവെന്ന് സർവേ

ഈ വർഷം ആഗോള സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലേക്ക് വഴുതിവീഴാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് റോയിട്ടേഴ്‌സ് നടത്തിയ വോട്ടെടുപ്പിൽ ഭൂരിഭാഗം സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെടുന്നത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫുകൾ ബിസിനസ്സ് വികാരത്തെ തകർത്തുവെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. മൂന്ന് മാസം മുമ്പ്, ഏകദേശം 50 സമ്പദ്‌വ്യവസ്ഥകളെ പ്രതിനിധീകരിക്കുന്ന അതേ സാമ്പത്തിക വിദഗ്ധരുടെ സംഘം, ആഗോള സമ്പദ്‌വ്യവസ്ഥ ശക്തമായതും സ്ഥിരതയുള്ളതുമായ നിലയിൽ വളരുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ എല്ലാ യുഎസ് ഇറക്കുമതികൾക്കും തീരുവ ചുമത്തിRead More →

മെയ് 1 മുതൽ പ്രവാഹ് പോ‍ർട്ടൽ ഉപയോഗിക്കണമെന്ന് ബാങ്കുകൾക്ക് നിർദ്ദേശം

ദില്ലി: രാജ്യത്തെ എല്ലാ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും റിസ‍ർവ് ബാങ്ക് നിയന്ത്രിക്കുന്ന മറ്റ് സ്ഥാപനങ്ങളും മെയ് 1 മുതൽ റെഗുലേറ്ററി അപേക്ഷകൾക്കും അംഗീകാരങ്ങൾക്കുമായി പ്രവാഹ് പോ‍ർട്ടൽ ഉപയോഗിക്കണമെന്ന് നിർദേശിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഓൺലൈൻ അപേക്ഷകൾ എളുപ്പത്തിൽ സമർപ്പിക്കുന്നതിനായി 2024 മെയ് 28 നാണ് ആർബിഐ പ്രവാഹ് പോർട്ടൽ ആരംഭിച്ചത്. എന്താണ് പ്രവാഹ് പോ‍ർട്ടൽസുരക്ഷിതവും കേന്ദ്രീകൃതവുമായ ഒരു വെബ് അധിഷ്ഠിത പ്ലാറ്റ്‌ഫോമാണ് പ്രവാഹ്. പോർട്ടൽ. റിസർവ് ബാങ്കുമായി ബന്ധപ്പെട്ടRead More →

39.07 കോടി രൂപയുടെ ചരിത്ര ലാഭവുമായി തിരുവനന്തപുരം മില്‍മ

തിരുവനന്തപുരം: 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 39.07 കോടി രൂപയുടെ ചരിത്ര ലാഭവുമായി മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ഏറ്റവും ലാഭം നേടിയ സാമ്പത്തിക വര്‍ഷമാണിതെന്ന് മേഖല യൂണിയന്‍ ചെയര്‍മാന്‍ മണി വിശ്വനാഥ് അറിയിച്ചു. ലാഭവിഹിതത്തില്‍ നിന്ന് 35.08 കോടി രൂപ അധിക പാല്‍വിലയായും 3.06 കോടി രൂപ കാലിത്തീറ്റ സബ്സിഡി ആയും ക്ഷീരകര്‍ഷകര്‍ക്ക് നല്‍കി. സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ തന്നെ മുഴുവന്‍ ലാഭവിഹിതവും ക്ഷീരകര്‍ഷകര്‍ക്ക് നല്‍കിയതായുംRead More →

അക്ഷയതൃതീയ ഇന്ന്; സ്വർണവ്യാപാരികളുടെ ലക്ഷ്യം 1,500 കോടിയുടെ വില്പന

കൊച്ചി: സംസ്ഥാനത്ത് അക്ഷയതൃതീയ നാളില്‍ 1,500 കോടി രൂപയുടെ വില്പനയാണ് സ്വര്‍ണവ്യാപാരികള്‍ ലക്ഷ്യമിട്ടിരിക്കുന്നത്. കഴിഞ്ഞവര്‍ഷം അക്ഷയതൃതീയ ദിവസം 1,200 കോടി രൂപയുടെ വ്യാപാരം നടന്നതായാണു കണക്കുകള്‍. ഇന്നാണ് അക്ഷയതൃതീയ. സ്വര്‍ണം വാങ്ങാന്‍ നല്ല ദിവസം എന്ന വിശ്വാസത്തില്‍ മുന്‍വര്‍ഷങ്ങളിലെല്ലാം ഈ ദിനം സ്വര്‍ണക്കടകളില്‍ വന്‍ തിരക്കായിരുന്നു. ജിഎസ്ടി വിഭാഗത്തില്‍നിന്നു ലഭ്യമായ കണക്കനുസരിച്ച് സാധാരണദിവസങ്ങളില്‍ പ്രതിദിനം 300 മുതല്‍ 400 കോടി രൂപയുടെ സ്വര്‍ണവ്യാപാരമാണു കേരളത്തില്‍ നടക്കുന്നത്. കഴിഞ്ഞ വര്‍ഷം മേയ്Read More →