ഇന്ത്യ നാലാമത്തെ വലിയ സമ്പദ്‍വ്യവസ്ഥയാകുമെന്ന് പ്രവചനം

ന്യൂഡൽഹി: ഇന്ത്യ നാലാമത്തെ വലിയ സമ്പദ്‍വ്യവസ്ഥയാകുമെന്ന പ്രവചനവുമായി ഐ.എം.എഫ്. 2025ൽ ഈ നേട്ടം ഇന്ത്യ കൈവരിക്കുമെന്നാണ് ഐ.എം.എഫ് വ്യക്തമാക്കുന്നത്. ഇന്ത്യയുടെ ജി.ഡി.പി ഈ വർഷം 4,187.02 ബില്യൺ ഡോളറായി ഉയരുമെന്നാണ് പ്രവചനം. ജപ്പാന്റെ ജി.ഡി.പി 4,186.43 ​ബില്യൺ ഡോളറാവുമെന്നും ഐ.എം.എഫ് വ്യക്തമാക്കുന്നു. 2028ൽ ജർമനിയെ ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ മറികടക്കുമെന്നും ഐ.എം.എഫ് പ്രവചിക്കുന്നു. 2028ൽ ഇന്ത്യയുടെ ജി.ഡി.പി 5,584.48 ബില്യൺ ഡോളറാകും. ജർമനിയുടേത് 5,251.93 ബില്യൺ ഡോളറായും ഉയരും. അഞ്ച് ട്രില്യൺRead More →

ഒലയുടെ ഏറ്റവും വില കുറഞ്ഞ സ്കൂട്ടർ ഓല ഗിഗ് നിരത്തിൽ

ഇന്ത്യയിലെ മുൻനിര ഇലക്‌ട്രിക് സ്കൂട്ടർ ബ്രാൻഡായ ഓല ഇലക്‌ട്രിക് തങ്ങളുടെ ഏറ്റവും വിലക്കുറഞ്ഞ സ്കൂട്ടർ നിരത്തിലിറങ്ങി. ഓല ഗിഗ് എന്ന് പേരിട്ടിരിക്കുന്ന ഈ വാഹനത്തിന് വെറും 39,999 രൂപ മാത്ര വിലയുള്ളൂ. മാത്രവുമല്ല, ഒറ്റ ചാർജിൽ 112 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയും. ഓല ഗിഗ് ലോ-സ്പീഡ് ഇലക്‌ട്രിക് സ്കൂട്ടറാണ്. അതുകൊണ്ടുതന്നെ ഇത് ഓടിക്കാൻ ഡ്രൈവിംഗ് ലൈസൻസോ രജിസ്ട്രേഷനോ ആവശ്യമില്ല. മണിക്കൂറിൽ 25 കിലോമീറ്റർ വേഗമുള്ള ഈ വാഹനം നഗരയാത്രകൾക്കും ചെറിയRead More →

സംരംഭകവർഷം പദ്ധതിയിലൂടെ തുടങ്ങിയത് 3.5 ലക്ഷം പുതിയ സംരംഭങ്ങൾ: പിണറായി വിജയൻ

രണ്ടാം എൽ.ഡി.എഫ് സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലതോറും സംഘടിപ്പിക്കുന്ന -എന്റെ കേരളം- പ്രദർശനവിപണന മേളയുടെ കോഴിക്കോട് ജില്ലയിലെ പതിപ്പിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കോഴിക്കോട് ബീച്ചിൽ നടന്ന ചടങ്ങിൽ വീഡിയോ സന്ദേശത്തിലൂടെയാണ് മുഖ്യമന്ത്രി പരിപാടി ഉദ്ഘാടനം ചെയ്തത്. കുടുംബശ്രീയുടെ നേതൃത്വത്തിൽ നടക്കുന്ന സരസ് വിപണനമേളയും അദ്ദേഹം ഉദ്ഘാടനം ചെയ്തു. സംരംഭക വികസനത്തിനായി നടത്തിയ സംരംഭകവർഷം പദ്ധതിയിലൂടെ കേരളത്തിൽ ഇതുവരെ 3.5 ലക്ഷം പുതിയ സംരംഭങ്ങൾ തുടങ്ങിയതായിRead More →

ജെറോം പവലിനെ പുറത്താക്കില്ലെന്ന് പ്രസിഡന്‍റ് ട്രംപ്

വാഷിംഗ്ടണ്‍: ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിനെ പുറത്താക്കാൻ പദ്ധതിയില്ലെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. പലിശനിരക്ക് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ട്രംപ് നിരന്തരം പവലിനെ വിമർശിക്കുന്നതിനെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഞാൻ എന്തിനാണ് അങ്ങനെ ചെയ്യുന്നത് എന്നാണ് ഞായറാഴ്ച സംപ്രേഷണം ചെയ്ത എൻബിസിയുടെ മീറ്റ് ദ പ്രസിൽ പ്രസിഡന്‍റ് പറഞ്ഞത്. കടുത്ത തീരുവ നയത്തെത്തുടർന്ന് വലിയ സമ്മർദത്തെയാണ് ട്രംപ് അഭിമുഖീകരിക്കുന്നത്. ഇതേത്തുടർന്ന് ബുധനാഴ്ച ട്രംപ് കേന്ദ്ര ബാങ്ക് തലവനെ വിമർശിച്ചിരുന്നു. 2026Read More →

ഇവി വിൽപ്പന പുതിയ ഉയരങ്ങളിലേക്ക്

കൊച്ചി: ഇന്ത്യൻ വിപണിയില്‍ ഇലക്‌ട്രിക് വാഹന വില്‍പ്പന ആവേശത്തോടെ മുന്നോട്ടു നീങ്ങുന്നു. ഇരുചക്ര, മുച്ചക്ര, കാർ വിപണിയിലാണ് വൈദ്യുതി വാഹനങ്ങള്‍ക്ക് പ്രിയമേറുന്നത്. ഏപ്രിലില്‍ രാജ്യത്തെ മൊത്തം വൈദ്യുതി വാഹനങ്ങളുടെ വില്‍പ്പന 45 ശതമാനം ഉയർന്ന് 1,67,629 യൂണിറ്റുകളായി. ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പന 40 ശതമാനം വർദ്ധിച്ച്‌ 91,860 വാഹനങ്ങളിലെത്തി. മുച്ചക്ര വാഹനങ്ങളുടെ വില്‍പ്പന ഇക്കാലയളവില്‍ 49 ശതമാനം ഉയർന്ന് 62,529 യൂണിറ്റായി. ചെറു യാത്രാ വാഹനങ്ങളുടെയും ബസുകളുടെയും ഇ.വികളുടെRead More →