സെൻസെക്സ് 89,000ലേക്ക് കുതിക്കുമെന്ന് മോർഗൻ സ്റ്റാൻലി
മുംബൈ: ഇന്ത്യൻ ഓഹരി സൂചികയായ സെൻസെക്സ് 2026 ജൂണിനകം 89,000 പോയിന്റിലെത്തുമെന്ന് മോർഗൻ സ്റ്റാൻലി. നിലവിലെ പോയിന്റിൽ നിന്ന് 8% അധികമാണിത്. 2024 സെപ്റ്റംബറിലെ റെക്കോർഡ് ഉയരത്തിൽ നിന്ന് താഴേക്കുപോയ ഇന്ത്യൻ ഓഹരികളിൽ നിക്ഷേപിക്കാനുള്ള മികച്ച അവസരമാണിത്. ഇന്ത്യയുടെ സുസ്ഥിര വളർച്ച, അനുകൂലമായ സാമ്പത്തിക നയങ്ങൾ, കോർപ്പറേറ്റ് കമ്പനികളുടെ ഭേദപ്പെട്ട പ്രവർത്തനഫലങ്ങൾ, കുറയുന്ന പണപ്പെരുപ്പവും അടിസ്ഥാന പലിശനിരക്കുമെല്ലാം ഓഹരി വിപണിയുടെ കുതിപ്പിന് ഗുണം ചെയ്യും. യുഎസിന്റെ സാമ്പത്തിക വളർച്ചയുടെ ദിശ,Read More →

