മുംബൈ: കൊങ്കണ്‍ റെയില്‍വേയെ ഇന്ത്യൻ റെയില്‍വേയുമായി ലയിപ്പിക്കാൻ മഹാരാഷ്ട്രസർക്കാർ സമ്മതം നല്‍കി. രണ്ടു വ്യവസ്ഥകളാണ് സംസ്ഥാനം ഇതിനായി മുന്നോട്ടുവെച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ ഓഹരിവിഹിതമായ 396.54 കോടി തിരികെ നല്‍കുക, ലയനത്തിനുശേഷവും കൊങ്കണ്‍ റെയില്‍വേ എന്ന പേര് നിലനിർത്തുക. ഈയാവശ്യങ്ങള്‍ റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിനെ ധരിപ്പിച്ചെന്നും പേരുമാറ്റില്ലെന്ന് അദ്ദേഹം ഉറപ്പുനല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് പറഞ്ഞു. കൊങ്കണ്‍ റെയില്‍വേയെ ഇന്ത്യൻ റെയില്‍വേയുമായി ലയിപ്പിക്കണമെന്ന ആവശ്യം ഏറെക്കാലമായി ഉയരുന്നുണ്ട്. കൊങ്കണ്‍ മേഖലയിലും കർണാടകപ്രദേശത്തുംRead More →

മുംബൈ: രാജ്യാന്തര സ്വർണ്ണ വില 2026 വർഷത്തിന്റെ രണ്ടാം പാദത്തിൽ 4,000 ഡോളർ ഭേദിക്കുമെന്ന് ആഗോള ഇൻവെസ്റ്റ്മെന്റ് സ്ഥാപനമായ ജെ.പി മോർഗൻ വിലയിരുത്തുന്നു. ആഗോള തലത്തിൽ നില നിൽക്കുന്ന അനിശ്ചിതാവസ്ഥകളാണ് കാരണമായി പറയുന്നത്. ഇങ്ങനെ സംഭവിച്ചാൽ കേരളത്തിലെ വിപണിയിൽ 10 ഗ്രാമിന് 1 ലക്ഷം രൂപ നിലവാരം മറികടക്കും. പണിക്കൂലി വർധിച്ചാൽ മഞ്ഞ ലോഹത്തിന്റെ ഭാരം വീണ്ടും ഉയരും. സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ ചെറിയ കുറവ് സംഭവിക്കുമ്പോൾ പോലും ഡിമാൻഡ്Read More →

മുംബൈ: ഇന്‍ഡസ് ഇന്‍ഡ് ബാങ്കില്‍ നടന്ന സാമ്പത്തിക ക്രമക്കേട് സെബി അന്വേഷിക്കുമെന്ന് ചെയര്‍മാന്‍ തുഹിന്‍ കാന്ത പാണ്ഡേ. ബാങ്കിന്റെ ബാലന്‍സ് ഷീറ്റില്‍ നടന്ന ക്രമക്കേടുകള്‍ക്ക് പിന്നില്‍ ചില ജീവനക്കാര്‍ക്ക് പങ്കുണ്ടെന്ന് കഴിഞ്ഞ ദിവസത്തെ ബോര്‍ഡ് യോഗത്തില്‍ ആരോപണമുയര്‍ന്നതിന് പിന്നാലെയാണ് സെബി ചെയര്‍മാന്റെ പ്രതികരണം. ‘ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്റെ ഓഹരി ഇടപാടുകളില്‍ ക്രമക്കേട് നടന്നിട്ടുണ്ടോ എന്നാണ് സെബി അന്വേഷിക്കുക. ആരോപണങ്ങള്‍ ഗൗരവമുള്ളതാണ് എന്നതിനാലാണ് നടപടി. സാമ്പത്തിക ക്രമക്കേടുകളെ കുറിച്ച് റിസര്‍വ് ബാങ്ക്Read More →

ന്യൂഡൽഹി: വടക്ക്-കിഴക്കൻ സംസ്ഥാനങ്ങൾക്ക് വൻ നിക്ഷേപ വാഗ്ദാനവുമായി ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നരും വ്യവസായ പ്രമുഖരുമായ മുകേഷ് അംബാനിയും ഗൗതം അദാനിയും. മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസ് 75,000 കോടി രൂപ 5 വർഷത്തിനകം നിക്ഷേപിക്കുമെന്ന് വ്യക്തമാക്കിയപ്പോൾ, അദാനി ഗ്രൂപ്പിന്റെ വാഗ്ദാനം 50,000 കോടി രൂപയാണ്. ന്യൂഡൽഹി ഭാരത് മണ്ഡപത്തിൽ ഇന്നും നാളെയുമായി നടക്കുന്ന ‘റൈസിങ് നോർത്ത്-ഈസ്റ്റ്’ നിക്ഷേപക ഉച്ചകോടി-2025ലാണ് ഇരുവരുടെയും പ്രഖ്യാപനം. ഉച്ചകോടിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രRead More →

നികുതി റിട്ടേൺ നാലുവർഷം വരെ അപ്ഡേറ്റ് ചെയ്യാം

ന്യൂഡൽഹി: അസസ്മെന്റ് വർഷത്തിന്റെ അവസാനം മുതൽ നാലു വർഷം വരെ അപ്ഡേറ്റ് ചെയ്ത റിട്ടേൺ ഫയൽ ചെയ്യാനുള്ള ഐ.ടി.ആർ-യു ​ഫോറം ആദായനികുതി വകുപ്പ് പുറത്തിറക്കി. പ്രസക്തമായ അസസ്മെന്റ് വർഷത്തിന്റെ അവസാനം മുതൽ രണ്ടുവർഷത്തെ അപ്ഡേറ്റ് ചെയ്ത റിട്ടേണുകൾ മാ​ത്രമേ ഇതുവരെ ഫയൽ ചെയ്യാൻ സാധിച്ചിരുന്നുള്ളൂ. 2025ലെ ഫിനാൻസ് നിയമത്തിലാണ് ഇതു നാലു വർഷമാക്കി ഭേദഗതി വരുത്തിയത്. നികുതിദായകർക്ക് പിശകുകളോ വിട്ടുപോയതോ തിരുത്തി ആദായനികുതി റിട്ടേണുകൾ അപ്ഡേറ്റ് ചെയ്യാൻ അനുവദിക്കുന്ന ഫോറമാണ്Read More →