ജിഎസ്ടി പരിഷ്ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഉപഭോഗ നികുതി കുറയ്ക്കാന്‍ പദ്ധതിയുണ്ടെങ്കിലും നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ 4.4 ശതമാനമെന്ന ധനക്കമ്മി ലക്ഷ്യം കൈവരിക്കാനാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച പ്രഖ്യാപിച്ച ജിഎസ്ടി പരിഷ്ക്കരണം രാജ്യത്തെ നിത്യോപയോഗ വസ്തുക്കളേയും ഇലക്ട്രോണിക്സ് സാമഗ്രികളേയും വിലകുറഞ്ഞതാക്കും. അതേസമയം വരുമാന നഷ്ടം നികത്താന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ മുന്നില്‍ നിരവധി മാര്ഗ്ഗങ്ങളുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഡിസംബറോടെ നഷ്ടപരിഹാര സെസ് പിരിക്കുന്ന രീതി അവസാനിപ്പിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജിഎസ്ടി നഷ്ടപരിഹാര സെസ് എന്നത്Read More →

