ധനലക്ഷ്മി ബാങ്കിന് ₹24.91 കോടി ലാഭം

തൃശൂർ: 2026-27 സാമ്പത്തികവർഷത്തെ ഒന്നാം പാദത്തില്‍ ധനലക്ഷ്മി ബാങ്ക് 24.91 കോടി രൂപ അറ്റലാഭം നേടി. കഴിഞ്ഞ സാമ്പത്തികവർഷം ഇതേ കാലയളവിലെ 8 കോടി രൂപയുടെ അറ്റനഷ്ടത്തില്‍ നിന്നാണ് ബാങ്കിന്റെ ഈ മികച്ച തിരിച്ചുവരവ്. ഒന്നാം പാദ പ്രവർത്തനലാഭം 51.45 കോടി രൂപയാണെന്ന് ബാങ്ക് അറിയിച്ചു.മൊത്തം ബിസിനസില്‍ 21.13% വാർഷിക വളർച്ചയോടെ 35,190 കോടി രൂപയുടെ നേട്ടമുണ്ടാക്കി. കഴിഞ്ഞ വർഷമിത് 29,051 കോടി രൂപയായിരുന്നു. നിക്ഷേപം 17.10% വർദ്ധിച്ച്‌ 19,404Read More →

പതഞ്ജലിയുടെ ഇന്‍ഷുറന്‍സ് പദ്ധതിക്ക് ഐആര്‍ഡിഐ അനുമതി

ന്യൂഡല്‍ഹി: വ്യവസായിയും യോഗ പരിശീലകനുമായ ബാബ രാംദേവിന്റെ പതഞ്ജലിയുടെ ഇന്‍ഷുറന്‍സ് വരുന്നു. ധര്‍മപാല്‍ സത്യപാല്‍ ഗ്രൂപ്പുമായി ചേര്‍ന്നാണ് സംരംഭം. മാഗ്മ ജനറല്‍ ഇന്‍ഷുറന്‍സിനെ ഏറ്റെടുത്താണ് പുതിയ സംരംഭത്തിന് പതഞ്ജലി തുടക്കം കുറിക്കുന്നത്. ഏറ്റെടുക്കലിനുള്ള അനുമതി ഇന്‍ഷുറന്‍സ് റഗുലേറ്ററി ആന്‍ഡ് ഡവലംപ്‌മെന്റ് അതോറിറ്റി നല്‍കി. 4500 കോടി രൂപ മുടക്കിയാവും ഏറ്റെടുക്കല്‍. ബാബ രാംദേവിന്റെ ഫിനാന്‍ഷ്യല്‍ സര്‍വീസിലേക്കുള്ള എന്‍ട്രിയാവും ഏറ്റെടുക്കലിലൂടെ നടക്കുക. എംഎഫ്‌സിജി രംഗത്ത് പ്രവര്‍ത്തിക്കുന്ന പതഞ്ജലി ഗ്രൂപ്പ് ഇന്‍ഷൂറന്‍സ് കമ്പനിയുടെRead More →

കടലിനടിയിലെ എണ്ണ തേടി ഇന്ത്യയുടെ വമ്പൻ നീക്കം; 80,000 കോടി രൂപ ചെലവിൽ വരുന്നു സമുദ്ര മന്ഥൻ പദ്ധതി

ന്യൂഡൽഹി: ഇന്ത്യയുടെ ഊർജ സുരക്ഷ ശക്തിപ്പെടുത്താൻ ആഴക്കടൽ എണ്ണ-വാതക പര്യവേഷണ രംഗത്ത് വൻ പദ്ധതിയുമായി കേന്ദ്ര സർക്കാർ. നാഷണൽ ഡീപ്പ്‌വാട്ടർ എക്സ്പ്ലറേഷൻ മിഷൻ ‘സമുദ്ര മന്ഥൻ’ പദ്ധതിക്ക് കീഴിൽ ഏകദേശം 80,000 കോടി രൂപയുടെ പ്രോത്സാഹന പാക്കേജ് ഒരുക്കുകയാണ് സർക്കാർ. ആഴക്കടൽ മേഖലകളിൽ എണ്ണയും പ്രകൃതിവാതകവും കണ്ടെത്താനുള്ള നിക്ഷേപം വർധിപ്പിക്കുകയാണ് ലക്ഷ്യം. ആഴക്കടൽ എണ്ണ പര്യവേഷണം വളരെ ചെലവേറിയതും സാങ്കേതികമായി വെല്ലുവിളി നിറഞ്ഞതുമാണ്. ഈ മേഖലയിലെ നിക്ഷേപ അപകടസാധ്യത കുറയ്ക്കുന്നതിനായിRead More →

ഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 10 ബില്യണ്‍ ഡോളറിലേക്ക്

ബെംഗളൂരു: ഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 10 ബില്യണ്‍ ഡോളറിലേക്ക് കുതിക്കുന്നു. കയറ്റുമതി മേഖലയില്‍ ചരിത്രപരമായ മുന്നേറ്റം നടത്തിയത് ഐഫോണുകളാണ്. 2027 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ (ഏപ്രില്‍-ജൂണ്‍) ഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി മൂല്യം 23.4 ശതമാനം ഉയര്‍ന്ന് റെക്കോര്‍ഡ് നേട്ടമായ 9.84 ബില്യണ്‍ ഡോളറിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 7.97 ബില്യണ്‍ ഡോളര്‍ മാത്രമായിരുന്നു. മികച്ച ഐഫോണ്‍ കയറ്റുമതിയുടെ പിന്തുണയോടെ ഇന്ത്യയുടെ മൊത്തത്തിലുള്ള ഇലക്ട്രോണിക്‌സ് കയറ്റുമതിയും പുതിയRead More →

വി-ഗാർഡിന്റെ അറ്റാദായം 76 ശതമാനം വര്‍ധിച്ചു

കൊച്ചി: മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ഉപകരണ നിര്‍മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 2026 ജൂൺ 30-ന് അവസാനിച്ച 2026-27 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തിൽ 1810.65 കോടി രൂപ മൊത്തം വരുമാനം നേടി. മുന്‍ വര്‍ഷം ഇതേ പാദത്തിലെ 1466.08 കോടി രൂപയില്‍ നിന്ന് 23.5 ശതമാനമാണ് വര്‍ധന. മുൻവർഷം ഇതേ പാദത്തിൽ 73.85 കോടി രൂപയായിരുന്ന അറ്റാദായം ഇത്തവണ 76.4% വർദ്ധിച്ച് 130.25 കോടി രൂപയിലെത്തി. “എല്ലാ വിഭാഗങ്ങളുംRead More →