ഇപിഎഫ് വേതന പരിധി 25,000 രൂപയാക്കാൻ അനുമതി നൽകി ധനമന്ത്രാലയം

ന്യൂഡൽഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇ.പി.എഫ്), എംപ്ലോയീസ് പെൻഷൻ സ്കീം (ഇ.പി.എസ്) എന്നിവയുടെ നിർബന്ധിത അംഗത്വത്തിനുള്ള പ്രതിമാസ അടിസ്ഥാന വേതനപരിധി 15,000ൽ നിന്ന് 25,000 ആയി ഉയർത്താൻ കേന്ദ്ര ധനമന്ത്രാലയം അനുമതി നൽകി. അന്തിമ തീരുമാനം കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരത്തിന് ശേഷമായിരിക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പുതിയ പരിധി പ്രാബല്യത്തിൽവന്നാൽ സ്വകാര്യ മേഖലയിലെ ലക്ഷക്കണക്കിന് ജീവനക്കാർക്ക് സാമൂഹിക സുരക്ഷാ പദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നതിന് വഴിയൊരുങ്ങും. നിലവിൽ പ്രതിമാസ അടിസ്ഥാനRead More →

മാരുതി ജൂലൈയിൽ 2.41 ലക്ഷം കാറുകൾ വിറ്റു

ഇന്ത്യൻ വാഹന വിപണിയിൽ ശക്തമായ മുന്നേറ്റവുമായി മാരുതി സുസുക്കി. 2026 ജൂലൈയിൽ കമ്പനി ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പന രേഖപ്പെടുത്തി. ആഭ്യന്തര വിപണിയിൽ മാത്രം 2,00,123 വാഹനങ്ങളാണ് മാരുതി സുസുക്കി വിറ്റഴിച്ചത്. ഒരു മാസത്തെ ആഭ്യന്തര വിൽപ്പനയിൽ കമ്പനി കൈവരിച്ച ഏറ്റവും വലിയ നേട്ടമാണിത്. കമ്പനി പുറത്തുവിട്ട കണക്കുകൾ പ്രകാരം, ആഭ്യന്തര വിൽപ്പന, മറ്റ് വാഹന നിർമാതാക്കൾക്കുള്ള വിതരണം, കയറ്റുമതി എന്നിവ ഉൾപ്പെടെ ജൂലൈയിലെ മൊത്തം വിൽപ്പന 2,41,421Read More →

വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ വന്‍ വര്‍ദ്ധനവ്

മുംബൈ: ജൂലൈ 24 ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം 6.118 ബില്യണ്‍ ഡോളര്‍ വര്‍ധിച്ച് 682.354 ബില്യണ്‍ ഡോളറിലെത്തിയതായി റിസര്‍വ് ബാങ്ക് അറിയിച്ചു. മുന്‍ ആഴ്ചയില്‍ മൊത്തം കരുതല്‍ ധനം 1.08 ബില്യണ്‍ ഡോളര്‍ കൂടി 676.237 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ 728.494 ബില്യണ്‍ ഡോളര്‍ എന്ന എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തിയ കരുതല്‍ ശേഖരം, മിഡില്‍ ഈസ്റ്റ് സംഘര്‍ഷങ്ങളെ തുടര്‍ന്നുണ്ടായ രൂപയുടെ മൂല്യത്തകര്‍ച്ചRead More →

ജലാശയങ്ങളില്‍ സൗരോര്‍ജ പദ്ധതിയുമായി കേന്ദ്രം

ന്യൂഡൽഹി: പുനരുപയോഗ ഊര്‍ജ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ജലസംഭരണികള്‍, കനാലുകള്‍, വ്യവസായ ജലാശയങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നായി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 102 ഗിഗാവാട്ട് സൗരോര്‍ജ ഉല്‍പാദന ശേഷി സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഇന്ത്യയുടെ നിലവിലെ സ്ഥാപിത സൗരോര്‍ജ ശേഷി ഏകദേശം 162 ഗിഗാവാട്ടാണ്. പുതിയ പദ്ധതി പൂര്‍ണമായി നടപ്പിലാകുന്നതോടെ പ്രതിവര്‍ഷം ഏകദേശം ഒരു കോടി ടണ്‍ കാര്‍ബണ്‍ ഡയോക്സൈഡ് പുറന്തള്ളല്‍ ഒഴിവാക്കാനാകുമെന്നാണ് കണക്കാക്കുന്നത്. ഇന്ത്യയില്‍ വൈദ്യുതി,Read More →

34 ശതമാനം വാർഷിക വളർച്ച കൈവരിച്ച് ഇന്ത്യൻ വാഹന വിപണി

ഹൈദരാബാദ്: ഇന്ത്യയിലെ പാസഞ്ചർ വാഹന വിപണിയുടെ വിൽപ്പനയിൽ വൻകുതിപ്പ്. 2026 ജൂലൈയിൽ ഏകദേശം 4.7 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചതായി കണക്കുകൾ. കഴിഞ്ഞ വർഷം വിൽപ്പനയെ അപേക്ഷിച്ച് 34 ശതമാനം വാർഷിക വളർച്ചയാണ് ഇത് സൂചിപ്പിക്കുന്നത്. 2025 ജൂലൈയിൽ ഏകദേശം 3.5 ലക്ഷം യൂണിറ്റുകളാണ് വിറ്റഴിച്ചത്. എസ്‌യുവികൾക്കുള്ള ഡിമാൻഡ് ഏറിയതും, ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന കുത്തനെ വർധിച്ചതും ഇതിന് കാരണമായി പറയുന്നു. ശക്തമായ വാർഷിക വിൽപ്പന രേഖപ്പെടുത്താൻ ഇത് മുൻനിര വാഹനRead More →