കാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളുണ്ടെന്ന് പഠനങ്ങൾ പറയുന്നു; ഏതൊക്കെയാണെന്ന് നോക്കാം

ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ കാൻസർ പ്രതിരോധത്തിൽ വലിയ പങ്ക് വഹിക്കുന്നു. ഗവേഷണങ്ങൾ പ്രകാരം, ചില പ്രത്യേക ഭക്ഷണങ്ങൾ പ്രതിരോധശേഷി വർധിപ്പിക്കുകയും, കാൻസർ കോശങ്ങളുടെ വളർച്ച മന്ദഗതിയിലാക്കുകയും ചെയ്യുന്നു. ഇവ ജീവിതത്തിലേക്ക് ഉൾപ്പെടുത്തുന്നത് ആരോഗ്യപരമായ ഒരു മുന്നൊരുക്കമാണ്. പ്രോസ്റ്റേറ്റ്, വൻകുടൽ, സ്തന, ശ്വാസകോശം തുടങ്ങിയ ചില കാൻസറുകളുടെ സാധ്യത കുറയ്ക്കാൻ ചില ഭക്ഷണങ്ങൾ സഹായകമാകുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ബ്രോക്കോളി ബ്രോക്കോളിയിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നു, ഇത് വൻകുടൽ കാൻസറിന്റെ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്നു.Read More →

തമിഴ്നാട് ഒന്നാകെ കുലുക്കി കരൂർ ടിവികെ റാലിയിലെ ദുരന്തം; പ്രതികരിക്കാതെ വിജയ്, കേസെടുക്കും

ചെന്നൈ: തമിഴക വെട്രി കഴകം (ടി.വി.കെ) നേതാവും നടനുമായ വിജയ്‌യുടെ കരൂർ റാലിയിൽ സംഭവിച്ച ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ അടിയന്തര പ്രവർത്തനങ്ങൾ ആരംഭിച്ചു. മുഖ്യമന്ത്രിയായ എം.കെ. സ്റ്റാലിൻ സെക്രട്ടറിയേറ്റിൽ ഉന്നത ഉദ്യോഗസ്ഥരുമായി യോഗം ചേരുകയും, കളക്ടർമാരും മന്ത്രിമാരും ഉൾപ്പെടുന്ന സംയുക്ത യോഗത്തിൽ സ്ഥിതി വിലയിരുത്തുകയും ചെയ്തു. സംഭവത്തിൽ വിജയ്‌ക്കെതിരെ കേസെടുക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. തമിഴ്നാട് സിപിഎം വിമർശനവുമായി രംഗത്തെത്തി, മദ്രാസ് ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ടിവികെRead More →

സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ കേന്ദ്രം 6,77,000 കോടി രൂപ കടമെടുക്കും

ന്യൂഡല്‍ഹി: 2025-26 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ വിപണിയില്‍ നിന്ന് 6,77,000 കോടി രൂപ കടമെടുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു.ഇതോടെ കേന്ദ്രത്തിന്റെ  മൊത്തം കടമെടുക്കല്‍ 14,72,000 കോടി രൂപയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ബജറ്റ് ലക്ഷ്യമായ 14,82,000 കോടി രൂപയേക്കാള്‍ അല്പം കുറവാണ്. വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍, സര്‍ക്കാര്‍ 7,95,000 കോടി രൂപ വായ്പ നേടിയിട്ടുണ്ട്. സാമ്പത്തിക അച്ചടക്കം നിലനിര്‍ത്തുന്നതിനും വര്‍ദ്ധിച്ച ചെലവ് ആവശ്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുമുള്ള ശ്രദ്ധാപൂര്‍വ്വമായ ഇടപെടലാണിതെന്ന് ധനമന്ത്രാലയRead More →

ടെലികോം ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ രാഷ്ട്രമായി മാറി ഇന്ത്യ

ന്യൂഡല്‍ഹി: ബിഎസ്എന്‍എല്ലിന്റെ തദ്ദേശീയമായി വികസിപ്പിച്ച  4ജി സാങ്കേതിക വിദ്യ സ്റ്റാക്ക്  ഇന്ത്യയെ ടെലികോം ഉപകരണ നിര്‍മ്മാണ രാജ്യങ്ങളിലേയ്ക്ക് നയിച്ചു.  സ്വന്തമായി ടെലികോം അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കുന്ന ഡെന്മാര്‍ക്ക്, സ്വീഡന്‍, ചൈന, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളുടെ എലൈറ്റ് ക്ലബ്ബില്‍ ഇപ്പോള്‍ ഇന്ത്യയും അംഗമാണ്.കേന്ദ്രമന്ദ്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. ഒഡീഷയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ബിഎസ്എന്‍എല്ലിന്റെ 4ജി സാങ്കേതികവിദ്യ സ്റ്റാക്ക് ലോഞ്ച് ചെയ്തത്. ഇത് രാജ്യത്തിന്റെ സാങ്കേതിക സ്വാശ്രയത്വത്തിലെ നാഴികക്കല്ലാണ്. ഉപഭോക്തൃ, സേവന അധിഷ്ഠിതRead More →

രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയ്ന്‍ 2029 ഓടെ: റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്

മുംബൈ: രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയ്ന്‍ മുംബൈ-അഹമ്മദാബാദ് നഗരങ്ങളെ ബന്ധിപ്പിച്ച് 2029 ഓടെ ഓടിത്തുടങ്ങും. റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു. സൂറത്ത് സ്‌റ്റേഷനില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ വീക്ഷിച്ച ശേഷമായിരുന്നു പ്രഖ്യാപനം. പല ഭാഗങ്ങളായാണ് അതിവേഗ റെയില്‍വേ കോറിഡോറിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നത്. ആദ്യഘട്ടമായ സൂറത്ത് – ബില്‍മോറ പാത 2027 ലും രണ്ടാം ഘട്ടമായ താനെ-അഹമ്മദാബാദ് പാത 2028 ലും മൂന്നാംഘട്ടമായ മുംബൈ-അഹമ്മദാബാദ് പാത 2029 ലും പ്രവര്‍ത്തനക്ഷമമാകും. ബുള്ളറ്റ്Read More →