ഇന്ത്യ-ഇഎഫ്ടിഎ വ്യാപാര കരാര്‍ ഒക്ടോബര്‍ 1 ന് പ്രാബല്യത്തില്‍ വരും

ന്യൂഡല്‍ഹി: യൂറോപ്യന്‍ കൂട്ടായ്മയായ യൂറോപ്യന്‍ ഫ്രീ ട്രേഡ് അസോസിയേഷനുമായുള്ള (ഇഎഫ്ടിഎ) ഇന്ത്യയുടെ ആദ്യ വ്യാപാര കരാര്‍ 2025 ഒക്ടോബര്‍ 1 ന് ഔദ്യോഗികമായി പ്രാബല്യത്തില്‍ വരും. വ്യാപാര, സാമ്പത്തിക പങ്കാളിത്ത കരാര്‍ (ടെപ്പ) എന്ന് വിളിക്കപ്പെടുന്ന ഈ കരാര്‍, ഇന്ത്യയും നാല് ഇഎഫ്ടിഎ അംഗ രാജ്യങ്ങളായ സ്വിറ്റ്‌സര്‍ലന്‍ഡ്, നോര്‍വേ, ഐസ്ലാന്‍ഡ്, ലിച്ചെന്‍സ്‌റ്റൈന്‍ എന്നിവയും തമ്മിലാണ്. യൂറോപ്യന്‍ യൂണിയന്റെ ഭാഗമല്ലാത്ത ഒരു യൂറോപ്യന്‍ ഗ്രൂപ്പുമായി ഇന്ത്യ സമഗ്രമായ ഒരു വ്യാപാര കരാറില്‍Read More →

2026 സാമ്പത്തിക വര്‍ഷത്തെ ജിഡിപി വളര്‍ച്ച അനുമാനം 6.7 ശതമാനമായി ഉയര്‍ത്തി ഏണസ്റ്റ് & യംഗ് ഇന്ത്യ

ന്യഡല്‍ഹി: 2025-26 സാമ്പത്തികവര്‍ഷത്തെ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച അനുമാനം 6.7 ശതമാനമായി പരിഷ്‌ക്കരിച്ചിരിക്കയാണ് ഏണസ്റ്റ് & യംഗ് ഇന്ത്യ. നേരത്തെ 6.5 ശതമാനമായിരുന്നു അനുമാനം. ചരക്ക് സേവന നികുതി (ജിഎസ്ടി) പരിഷ്‌ക്കരണങ്ങളുടെ പശ്ചാത്തലത്തിലാണിത്. കൂടാതെ ആര്‍ബിഐയുടെ പണനയ ലഘൂകരണവും ശക്തമായ ആഭ്യന്തര ഡിമാന്റും. ജിഎസ്ടി പരിഷ്‌ക്കാരം കുടുബങ്ങളുടെ ഡിസ്‌പോസിബിള്‍ വരുമാനം വര്‍ദ്ധിപ്പിക്കുകയും അത് ഉപഭോക്തൃ ചെലവ് ഉയര്‍ത്തുകയും ചെയ്യും. ഏണസ്റ്റ് & യംഗ് ഇന്ത്യ പറഞ്ഞു. ആവശ്യകത വര്‍ദ്ധിക്കുന്നത് സാമ്പത്തികRead More →

ഐപിഒ മൂല്യം 15.7 ബില്യണ്‍ ഡോളറായി കുറച്ച് ടാറ്റ ക്യാപിറ്റല്‍

മുംബൈ: ടാറ്റ സണ്‍സിന്റെ ഫ്‌ലാഗ്ഷിപ്പ് ധനകാര്യ സേവന കമ്പനി, ടാറ്റ ക്യാപിറ്റല്‍, ഐപിഒയ്ക്ക് ശേഷമുള്ള മൂല്യം 15.7 ബില്യണ്‍ ഡോളറാക്കി കുറച്ചു. നേരത്തെ 16.5 ബില്യണ്‍ മൂല്യനിര്‍ണ്ണയമാണ് നടത്തിയിരുന്നത്. പുതുക്കിയ കണക്ക് 5 ശതമാനം കുറവ് പ്രതിഫലിപ്പിക്കുന്നു. ഇതോടെ ഐപിഒ പ്രൈസ് ബാന്റ് 310-326 രൂപയായി കുറയും. ഇഷ്യുവിന്റെ ആകെ വലിപ്പം 1.75 ബില്യണ്‍ ഡോളര്‍ അഥവാ 15540 കോടി രൂപ. 16400 കോടി രൂപയാണ് നേരത്തെ ലക്ഷ്യമിട്ടത്. ഒക്ടോബര്‍Read More →

ഇന്ത്യയില്‍ ചിപ്പ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ ക്വാല്‍ക്കോം

ന്യൂഡല്‍ഹി:സ്നാപ്ഡ്രാഗണ്‍ പ്രോസസ്സറുകള്‍ക്ക് പേരുകേട്ട സെമികണ്ടക്ടര്‍ കമ്പനി,ക്വാല്‍കോം, ഇന്ത്യയില്‍ ചിപ്പ് പാക്കേജിംഗ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നു. ഔട്ട്‌സോഴ്‌സ്ഡ് സെമികണ്ടക്ടര്‍ അസംബ്ലി ആന്‍ഡ് ടെസ്റ്റിലെ (OSAT) ഇന്ത്യയുടെ വളരുന്ന ശേഷി പ്രയോജനപ്പെടുത്തുന്നതിനായി ടാറ്റ ഗ്രൂപ്പ് ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ വിതരണക്കാരുമായി കമ്പനി ചര്‍ച്ചകള്‍ നടത്തിവരികയാണ്. കമ്പനി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമായ ആകാശ് പാല്‍ഖിവാല ഇക്കാര്യം സ്ഥിരീകരിച്ചു. ഇന്ത്യയിലെ പുതിയ ഫാബ്രിക്കേഷന്‍ (ഫാബ്) കമ്പനികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് പാല്‍ഖിവാല പറഞ്ഞു. ചിപ്പ്Read More →

കരൂരിലേക്ക് പോകാന്‍ അനുമതി തേടി വിജയ്, നിരസിച്ച് പൊലീസ്; വിജയ്‌യെ അറസ്റ്റ് ചെയ്യണമെന്ന് വ്യാപക പോസ്റ്ററുകള്‍

ചെന്നൈ: ദുരന്തഭൂമിയായി മാറിയ കരൂരിലേക്ക് പോകാന്‍ അനുമതി തേടി തമിഴക വെട്രി കഴകം (ടിവികെ) നേതാവും തമിഴ് നടനുമായ വിജയ്. എന്നാല്‍ പൊലീസ് അനുമതി നിഷേധിച്ചു. ഇന്നലെ രാത്രി വിജയ് പൊലീസുമായി സംസാരിച്ചെന്ന് ടിവികെ അറിയിച്ചു. പൊലീസ് അനുമതി നിഷേധിച്ചതില്‍ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ടിവികെ. മദ്രാസ് ഹൈക്കോടതിയെയാണ് ടിവികെ സമീപിക്കാനൊരുങ്ങുന്നത്. പൊലീസ് സുരക്ഷ ഒരുക്കണമെന്നാണ് പാര്‍ട്ടിയുടെ ആവശ്യം. റാലിയില്‍ പ്രതീക്ഷിച്ചതിലധികം ആളുകള്‍ എത്തിയതോടെയായിരുന്നു അപകടം. പരിപാടിയില്‍ പങ്കെടുക്കാന്‍ ആറ് മണിക്കൂര്‍Read More →