യുപിഐ ഇടപാടുകള്‍ സൗജന്യമായി തുടരുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍

ന്യൂഡല്‍ഹി: യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ്ജുകള്‍ ബാധകമാക്കില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഗവര്‍ണര്‍ സഞ്ചയ് മല്‍ഹോത്ര. ഡിജിറ്റല്‍ പെയ്‌മെന്റ് സ്വീകാര്യത വര്‍ദ്ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ പ്രഖ്യാപിത ലക്ഷ്യം സാക്ഷാത്ക്കരിക്കാനാണിത്. സീറോ-കോസ്റ്റ് യുപിഐ മോഡലിന്റെ സാധ്യതകളെക്കുറിച്ച് ചോദ്യങ്ങളുയരുന്നതിനിടെയാണ് ആര്‍ബിഐ ഗവര്‍ണര്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുന്നത്. അതേസമയം സേവനം എല്ലാകാലത്തും സൗജന്യമായിരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തല്‍ക്കാലം ചാര്‍ജ്ജുകള്‍ ഈടാക്കില്ല. ഡിജിറ്റല്‍ പെയ്‌മെന്റുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാറും ആര്‍ബിഐയും യുപിഐ പെയ്‌മെന്റുകള്‍ സൗജന്യമാക്കിയത്. പെയ്‌മെന്റ്‌Read More →

ഇന്ത്യയുടെ ധനക്കമ്മി ഏപ്രില്‍-ഓഗസ്റ്റില്‍ കാലയളവില്‍ ബജറ്റ് ലക്ഷ്യത്തിന്റെ 38.1 ശതമാനം

മുംബൈ: ഏപ്രില്‍-ഓഗസ്റ്റ് കാലയളവിലെ ഇന്ത്യയുടെ ധനക്കമ്മി 5.98 ലക്ഷം കോടി രൂപയിലെത്തി. ഇത് ബജറ്റ് ലക്ഷ്യത്തിന്റെ 38.1 ശതമാനമാണ്. അറ്റ നികുതി വരുമാനം 8.1 ലക്ഷം കോടി രൂപയായപ്പോള്‍ നികുതി ഇതര വരുമാനം 4.4 ലക്ഷം രൂപ. ഇത് മുന്‍വര്‍ഷത്തില്‍ യഥാക്രമം 8.7 ലക്ഷം കോടി രൂപയും 3.3 ലക്ഷം കോടി രൂപയുമായിരുന്നു. കേന്ദ്രസര്‍ക്കാറിന്റെ ചെലവ് 16.5 ലക്ഷം കോടി രൂപയില്‍ നിന്നും 18.8 ലക്ഷം കോടി രൂപയായി ഉയര്‍ന്നു.Read More →

ജിഎസ്ടി പരിഷ്‌ക്കരണം: സര്‍ക്കാറിന് ലഭിച്ചത് 3000 ഉപഭോക്തൃ പരാതികള്‍

ന്യൂഡല്‍ഹി: ജിഎസ്ടി (ചരക്ക്, സേവന നികുതി) പരിഷ്‌ക്കരണം സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച ദേശീയ ഉപഭോക്തൃ ഹെല്‍പ്പ് ലൈന്‍ (എന്‍സിഎച്ച്) ഇതിനോടകം 3,000 പരാതികള്‍ സ്വീകരിച്ചു. സെപ്തംബര്‍ 22 നാണ് ജിഎസ്ടി പരിഷ്‌ക്കരണം പ്രാബല്യത്തിലായത്. നിലവില്‍ 5 ശതമാനം, 18 ശതമാനം എന്നിങ്ങനെ രണ്ട് ജിഎസ്ടി സ്ലാബുകളാണ് നിലവിലുള്ളത്. 99 ശതമാനം നിത്യോപയോഗ ഇനങ്ങളും നിലവില്‍ 5 ശതമാനത്തിലാണുള്ളത്. ഇത് നേരത്തെ 18 ശതമാനത്തിലായിരുന്നു. അതേസമയം ഈ നിരക്കുകള്‍ പലപ്പോഴും വിലകളില്‍Read More →

ജിഎസ്ടി ഇളവ് കൈമാറ്റം:  ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരീക്ഷണത്തില്‍

ന്യൂഡല്‍ഹി: ജിഎസ്ടി (ചരക്ക്, സേവന നികുതി) ഇളവുകള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറുന്നുണ്ടോ എന്നറിയാന്‍ കേന്ദ്രസര്‍ക്കാര്‍ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളെ നിരീക്ഷിക്കുന്നു. ചില പ്ലാറ്റ്‌ഫോമുകള്‍ ഇളവുകള്‍ കൈമാറുന്നില്ലെന്ന പരാതിയെത്തുടര്‍ന്നാണിത്. ഇത്തരം പ്ലാറ്റ്‌ഫോമുകളിലെ വില പരിശോധനകളും അനൗപചാരിക ഓഡിറ്റുകളും റവന്യൂവകുപ്പ് ആരംഭിച്ചിട്ടുണ്ട്. നികുതി ഇളവുകള്‍ ബാധകമാക്കിയോ എന്ന്്ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നു. പ്രതിമാസ റിപ്പോര്‍ട്ട് അവര്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്റ് കസ്്റ്റംസിന് കൈമാറും. വെണ്ണ, എയര്‍ കണ്ടീഷണറുകള്‍, ടെലിവിഷനുകള്‍, മെഡിക്കല്‍ സപ്ലൈസ് എന്നിവയുള്‍പ്പെടെ 54Read More →

കയറ്റുമതി പ്രോത്സാഹന പദ്ധതി 2026 മാര്‍ച്ച് വരെ നീട്ടി കേന്ദ്രം

ന്യൂഡല്‍ഹി: കയറ്റുമതി പ്രോത്സാഹന പദ്ധതിയായ ആര്‍ഒഡിടിഇപി (കയറ്റുമതി ഉത്പന്ന തീരുവയും നികുതിയും ഒഴിവാക്കല്‍) 2026 മാര്‍ച്ച് വരെ നീട്ടിയിരിക്കയാണ് ഇന്ത്യ സര്‍ക്കാര്‍. വിവിധ തീരുവകള്‍ക്കും നികുതികള്‍ക്കും റീഫണ്ട് നല്‍കുന്ന സാമ്പത്തിക സഹായ പദ്ധതിയാണിത്. കയറ്റുമതി ഉത്പന്നങ്ങള്‍ക്ക് മേല്‍ കേന്ദ്ര,സംസ്ഥാന സര്‍ക്കാറുകള്‍ ചുമത്തുന്ന ലെവികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. പദ്ധതി കൃഷി, തുണിത്തരങ്ങള്‍, എഞ്ചിനീയറിംഗ് മേഖലകളില്‍ നിന്നുള്ള  10,000 ത്തിലധികം കയറ്റുമതി ഉത്പന്നങ്ങള്‍ക്ക് ബാധകമാണ്. ഇത് പ്രകാരം ഉത്പന്ന മൂല്യത്തിന്റെ 1 മുതല്‍Read More →