സ്റ്റാര്‍ലിങ്ക് ഇന്ത്യയില്‍ നിയമനങ്ങള്‍ ആരംഭിച്ചു

മുംബൈ: എലോണ്‍ മസ്‌ക്കിന്റെ സാറ്റ്‌ലൈറ്റ് ബ്രോഡ്ബാന്‍ഡ് കമ്പനിയായ സ്റ്റാര്‍ലിങ്ക് ഇന്ത്യയില്‍ ജീവനക്കാരെ നിയമിക്കാന്‍ തുടങ്ങി. സ്‌പെയ്‌സ് എക്‌സ് കരിയര്‍ പേജിലേയും ലിങ്ക്ഡിന്നിലേയും ലിസ്റ്റിംഗുകള്‍ പ്രകാരം പേയ്‌മെന്റ് മാനേജര്‍, അക്കൗണ്ടിംഗ് മാനേജര്‍, സീനിയര്‍ ട്രഷറി അനലിസ്റ്റ്, ടാക്‌സ് മാനേജര്‍ തസ്തികളിലാണ് ഒഴിവുകള്‍. ഇവയെല്ലാം ബെഗളൂരുവിലെ പ്രവര്‍ത്തന കേന്ദ്രത്തിലാണ്. “ലോ-ലേറ്റന്‍സി സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ ലോകമെമ്പാടും എത്തിക്കുന്നതിനായി സ്റ്റാര്‍ലിങ്ക് ആഗോളതലത്തില്‍ സാന്നിധ്യം വിപുലീകരിക്കുന്നു. ഈ സാഹചര്യത്തില്‍ സാമ്പത്തിക റിപ്പോര്‍ട്ടിംഗ്, നിയമ പാലനം എന്നിവയുടെRead More →

ചാർജുകൾ ഉയർത്തി എസ്.ബി.ഐ കാർഡ്; പുതിയ നിരക്കുകൾ നവംബർ ഒന്നിന് നിലവിൽ വരും

ന്യൂഡൽഹി: ചാർജുകളിൽ ഉൾപ്പടെ വലിയ മാറ്റം വരുത്തി എസ്.ബി.ഐ കാർഡ്. നവംബർ ഒന്ന് മുതലാണ് മാറ്റങ്ങൾ നിലവിൽ വരിക. ചില ഇടപാടുകളുടെ ഫീസ് ഉയർത്തിയത് ഉൾപ്പടെയുള്ള മാറ്റങ്ങളാണ് എസ്.ബി.ഐ വരുത്തിയിരിക്കുന്നത്. പുതിയ ചാർജുകൾ നവംബർ ഒന്നിന് നിലവിൽ വരും. നവംബർ മുതൽ തേർഡ് പാർട്ടി ആപുകൾ മുഖേന സ്കൂളുകൾ, കോളജുകൾ, വിദ്യഭ്യാസസ്ഥാപനങ്ങൾ എന്നിവക്കുള്ള പേയ്മെന്റുകൾക്ക് ഒരു ശതമാനം ഇടപാട് ഫീസായി ചുമത്തുമെന്ന് എസ്.ബി.ഐ അറിയിച്ചു. വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ​വെബ്സൈറ്റ് വഴി അടക്കുന്നRead More →

ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ രമ്യ സുരേഷ്; ബോഡികോണ്‍ ഔട്ഫിറ്റിലുള്ള ചിത്രങ്ങള്‍ വൈറല്‍

മലയാളത്തില്‍ അമ്മ വേഷങ്ങളിലൂടെയും സ്വഭാവനടിയായും പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് രമ്യ സുരേഷ്. ‘കുട്ടൻപിള്ളയുടെ ശിവരാത്രി’യിലൂടെയാണ് രമ്യ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. നിരവധി മലയാള സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്ത രമ്യ മോഡലിങ്ങിലും സജീവമാണ്. താരം അടുത്തിടെയായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ ആരാധകര്‍ക്കിടയില്‍ തരംഗമാവുകയാണ്. അള്‍ട്രാ മോഡേണ്‍ ലുക്കിലാണ് രമ്യ. ഗ്രീന്‍ ബോഡികോണ്‍ ഔട്ഫിറ്റില്‍ അതീവ ഗ്ലാമറസ് ലുക്കിലാണ് താരം. മിനിമല്‍ മേക്കപ്പിലാണ് രമ്യ. കമ്മല്‍ മാത്രമാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്.Read More →

ചബഹാര്‍ തുറമുഖ പ്രവര്‍ത്തനങ്ങള്‍: ഇന്ത്യയ്ക്ക് ആറ് മാസത്തെ ഉപരോധ ഇളവ്

ന്യൂഡല്‍ഹി: ഇറാനിയന്‍ ചബഹാര്‍ തുറമുഖത്തിലെ പ്രവര്‍ത്തനങ്ങളെ യുഎസ്, ഉപരോധ വ്യവസ്ഥയില്‍ നിന്നൊഴിവാക്കി. ആറ് മാസത്തെ ഇളവാണ് അനുവദിച്ചിരിക്കുന്നത്. ഇന്ത്യന്‍ വിദേശ കാര്യമന്ത്രാലായം ഇക്കാര്യം സ്ഥിരീകരിച്ചു. അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യയിലേക്കുമുള്ള ഇന്ത്യയുടെ വ്യാപാര പ്രവേശനം സുഗമമാക്കുന്നതാണ് തെക്കുകിഴക്കന്‍ ഇറാനില്‍ സ്ഥിതി ചെയ്യുന്ന ചബഹാര്‍ തുറമുഖം. ഇന്ത്യ വികസിപ്പിച്ചെടുത്ത തുറമുഖം പാകിസ്ഥാനെ മറികടക്കാനും മേഖലയില്‍ സാമ്പത്തികവും തന്ത്രപരവുമായ സാന്നിധ്യം ശക്തിപ്പെടുത്താനും രാജ്യത്തെ സഹായിച്ചു. എന്നാല്‍ ഇറാന് മേല്‍ യുഎസ് ഏര്‍പ്പെടുത്തിയ ഉപരോധം സെപ്തംബറില്‍ ചബഹാറിനുംRead More →

ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇടിവ്

മുംബൈ: ഇന്ത്യന്‍ ഇക്വിറ്റി ബെഞ്ച്മാര്‍ക്ക് സൂചികകള്‍ വ്യാഴാഴ്ച കനത്ത ഇടിവ് നേരിട്ടു. സെന്‍സെക്സ് 592.67 പോയിന്റ് അഥവാ 0.7 ശതമാനം ഇടിഞ്ഞ് 84404.46 ലെവലിലും നിഫ്റ്റി 176.05 പോയിന്റ് അഥവാ 0.68 ശതമാനം ഇടിഞ്ഞ് 25877.85 ലെവലിലുമാണ് ക്ലോസ് ചെയ്തത്. ഡോ. റെഡ്ഡീസ്, എച്ച്ഡിഎഫ്സി ലൈഫ്, സണ്‍ ഫാര്‍മ, ഭാരതി എയര്‍ടെല്‍, ടാറ്റ സ്റ്റീല്‍ എന്നിവ 5 ശതമാനം വരെ ഇടിഞ്ഞു. മേഖലകളില്‍ സ്വകാര്യ ബാങ്ക് 0.7 ശതമാനവും ഫാര്‍മ,Read More →