കോവിഡ് വ്യാപനം കുറഞ്ഞുവന്നിട്ടും സംസ്ഥാനത്ത് ലോക്ഡൗണ്‍ നീട്ടിയത് എന്തുകൊണ്ട്? മുഖ്യമന്ത്രിയുടെ വിശദീകരണം ഇങ്ങനെ

തിരുവനന്തപുരം: കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിലും ആക്ടീവ് കേസുകള്‍ കുറയുന്ന നില വന്നിട്ടും ലോക്ക്ഡൗണ്‍ നീട്ടിയതിനെ കുറിച്ച്‌ സംശയങ്ങള്‍ ഉയരുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ലോക്ക്ഡൗണ്‍ നീട്ടിയ സാഹചര്യത്തെക്കുറിച്ചും മുഖ്യമന്ത്രി വിശദീകരിച്ചു. കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിലും ആക്ടീവ് കേസുകള്‍ കുറയുമ്ബോഴും ലോക്കഡൗണ്‍ നീട്ടിയതിനെ കുറിച്ച്‌ സംശയങ്ങള്‍ ഉയരുന്നുണ്ട്. ടിപിആര്‍ കുറയാതെ തുടരുന്നതിനാലാണ് ഇതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. വൈറസ് വ്യാപനം കുറച്ചില്ലെങ്കില്‍Read More →

ദുല്‍ഖറിന്റെ ബോളിവുഡ് സിനിമയുടെ ചിത്രീകരണം ജൂലൈയില്‍

മുംബൈ: ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ബോളിവുഡ് സിനിമയുടെ ചിത്രീകരണം ജൂലൈയില്‍ തുടങ്ങുമെന്ന് റിപ്പോര്‍ട്ട്. ആര്‍ ബല്‍കിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ചീനി കം, പാ, ഷമിതാഭ്, കി ആന്‍ഡ് ക, പാഡ് മാന്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ബല്‍കി. ത്രില്ലര്‍ ചിത്രമാണിതെന്നും മഴയ്ക്ക് ഏറെ പ്രാധാന്യമുള്ളതിനാല്‍ ഈ മണ്‍സൂണില്‍ തന്നെ ചിത്രീകരിക്കാനാണ് സംവിധായകന്‍ പ്ലാന്‍ ചെയ്യുന്നതെന്നും ചിത്രത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. അമിതാഭ്Read More →

സ്ത്രീകളില്‍ ഇന്ന് കൂടുതലായും കണ്ടുവരുന്ന അസുഖമാണ് ഉപ്പൂറ്റി വേദന അഥവാ പ്ലാന്റര്‍ ഫേഷൈ്യറ്റിസ്. പുരുഷന്മാരിലും അമിതവണ്ണമുള്ളവരിലും കായികതാരങ്ങളിലും സൈനികരിലും ഈ രോഗം കണ്ടുവരാറുണ്ടെങ്കിലും ഏറ്റവും അധികം ഈ വേദനകൊണ്ട് ബുദ്ധിമുട്ടുന്നവരാണ് സ്ത്രീകള്‍. ജോലിത്തിരക്കുകള്‍ക്കിടയില്‍ ഉപ്പൂറ്റിവേദനയെ നിസ്സാരമായി കാണുന്നവരാണ് ഭൂരിഭാഗം പേരും.കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ സങ്കീര്‍ണമായി മാറി ഒടുവില്‍ കാല്‍ നിലത്തുവെക്കാന്‍ സാധിക്കാത്ത തരത്തിലുള്ള വേദനയായി അത് മാറും. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഉപ്പൂറ്റിവേദന കൂടുതല്‍. മധ്യവയസ്‌കരിലാണ് കൂടുതലായും കണ്ടുവരുന്നത്. 30Read More →

ഒരു കോടി രൂപയുടെ കോവിഡ് സഹായ പദ്ധതിയുമായി മണപ്പുറം ഫൗണ്ടേഷൻ

തൃശ്ശൂർ : സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി ഒരു കോടി രൂപയുടെ കോവിഡ് സഹായ പദ്ധതിയുമായി മണപ്പുറം ഫൗണ്ടേഷൻ. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ ആശുപത്രികളിലേക്ക് വെന്റിലേറ്ററുകൾ സംഭാവന ചെയ്യും. ജില്ലാ കളക്ടർ എസ്. ഷാനവാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ  മേയർ എം.കെ.വർഗീസ് ഉദ്‌ഘാടനം ചെയ്തു. സംസ്ഥാനത്തിലുടനീളം അവശ്യാനുസരണം വെന്റിലേറ്റർ സൗകര്യം എത്തിക്കുന്നതിന്റെ ആദ്യ  ഭാഗമായി  ജില്ലാ കളക്ടർ എസ്. ഷാനവാസ് ഐ.എ.എസ്, മേയർ എം.കെ.വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ മണപ്പുറം ഫിനാൻസ്Read More →

ഇന്ത്യയിൽ 5 ജി നെറ്റ്‌വർക്ക് നടപ്പിലാക്കാൻ പാടില്ല – വിചിത്ര വാദവുമായി കോടതിയെ സമീപിച്ച്  നടി ജൂഹി ചൗള

ബോളിവുഡിലെ ഒരുകാലത്തെ മുൻനിര താരങ്ങളിൽ ഒരാളായിരുന്നു ജൂഹി ചൗള. ബോളിവുഡിലെ ഒരുവിധം സൂപ്പർസ്റ്റാറുകൾക്കൊപ്പം എല്ലാം തന്നെ താരം നായികയായി അഭിനയിച്ചിട്ടുണ്ട്. ഹരികൃഷ്ണൻസ് എന്ന മലയാള ചിത്രത്തിലൂടെ മലയാളികൾക്കും താരത്തെ സുപരിചിതമാണ്.  ഒരു പരിസ്ഥിതി പ്രവർത്തക കൂടിയാണ് ജൂഹി ചൗള. പലപ്പോഴും പരിസ്ഥിതി പ്രാധാന്യമുള്ള വിഷയങ്ങളിൽ താരം സംസാരിച്ചിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി നിരവധി പദ്ധതികളും താരം ആവിഷ്കരിച്ചിട്ടുണ്ട്. ഇപ്പോൾ സമാനമായ ഒരു ആവശ്യമുന്നയിച്ചു കൊണ്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് ജൂഹി ചൗള.Read More →