സെൻസെക്‌സ് അഞ്ച് മാസത്തെ ഉയർന്ന നിലയിൽ; അടുത്ത ആഴ്ച വിപണിയെ സ്വാധീനിക്കുക ഇക്കാര്യങ്ങൾ
കൊച്ചി: വിദേശ പണപ്രവാഹത്തിൽ ബോംബെ സെൻസെക്‌സ് അഞ്ച് മാസത്തെ ഉയർന്ന തലത്തിലേയ്‌ക്ക് ചുവടുവെച്ചു. തുടർച്ചയായ രണ്ടാം വാരത്തിലും മുൻ നിര ഇൻഡക്‌സുകൾ കാഴ്‌ച്ചവെച്ച ഉണർവ് നിഫ്‌റ്റി സൂചികയെ 18,300 ന് മുകളിൽ എത്തിച്ചപ്പോൾ സെൻസെക്‌സ് 62,000 ലെ പ്രതിരോധം തകർത്തു. സെൻസെക്‌സ് 973 പോയിൻറ്റും നിഫ്‌റ്റി 245 പോയിൻറ്റും കഴിഞ്ഞ വാരം ഉയർന്നു. അമേരിക്കൻ സമ്പദ്‌വ്യവസ്ഥയിലെ മാന്ദ്യം രൂക്ഷമാക്കുമെന്ന ആശങ്ക വീണ്ടും തല ഉയർത്തുന്നു. തൊഴിലില്ലായ്‌മ സംബന്‌ധിച്ച് പുതിയ കണക്കുകൾRead More →

