മൂന്നാം പാതയും യാർഡുമില്ലാതെ കേരളത്തിലേക്ക് പുതിയ തീവണ്ടിയില്ല
ചെന്നൈ: കേരളത്തിൽ ഇപ്പോഴുള്ള രണ്ട് റെയിൽപ്പാതകളിലൂടെ പരമാവധി ഓടിക്കാവുന്നതിൽ കൂടുതൽ തീവണ്ടികൾ ഓടിക്കുന്നുണ്ടെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള തീവണ്ടികൾ കേരളത്തിലെ രണ്ടു പാതകളിലൂടെ ഇഴഞ്ഞുനീങ്ങേണ്ട അവസ്ഥയാണുള്ളതെന്നും ദക്ഷിണ റെയിൽവേ. യാത്രാതിരക്ക് കണക്കിലെടുത്ത് ഒരു തീവണ്ടികൂടി അനുവദിക്കണമെന്ന യാത്രക്കാരുടെ ആവശ്യം ചൂണ്ടിക്കാണിച്ചപ്പോഴാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിൽ ചുരുങ്ങിയത് മൂന്നാം റെയിൽപ്പാതയോ കണ്ണൂരോ കാസർകോട്ടോ ഒരു റെയിൽവേ യാർഡോ വേണമെന്നും അധികൃതർ വ്യക്തമാക്കി. ഇപ്പോൾ കേരളത്തിലെ റെയിൽവേയുടെ പാതകളുടെ ഉപയോഗം 120 ശതമാനമാണ്.Read More →





