റഷ്യൻ എണ്ണ വാങ്ങിയിട്ടില്ലെന്ന് റിലയൻസ്
ന്യൂഡൽഹി: റഷ്യൻ എണ്ണ വാങ്ങിയെന്ന വാർത്തകൾ തള്ളി റിലയൻസ് ഇൻഡസ്ട്രീസ്. ജാംനഗർ റിഫൈനറിയിലേക്ക് റഷ്യൻ എണ്ണയെത്തിയെന്ന വാർത്തകൾ പൂർണമായും തെറ്റാണെന്ന് റിലയൻസ് അറിയിച്ചു. കഴിഞ്ഞ മൂന്നാഴ്ചക്കിടെ റഷ്യൻ എണ്ണയുടെ ഒരു ഷിപ്മെന്റ് പോലും എത്തിയിട്ടില്ലെന്ന് റിലയൻസ് അറിയിച്ചു. ജനുവരിയിൽ റഷ്യയിൽ നിന്ന് എണ്ണ വരവ് പ്രതീക്ഷിക്കുന്നില്ലെന്നും കമ്പനി വ്യക്തമാക്കി. എക്സിലൂടെയാണ് തങ്ങൾ റഷ്യൻ എണ്ണ വാങ്ങിയിട്ടില്ലെന്ന് റിലയൻസ് അറിയിച്ചത്. മൂന്ന് കപ്പലുകൾ റഷ്യൻ എണ്ണയുമായി റിലയൻസിന്റെ റിഫൈനറിയിലേക്ക് വരുന്നുണ്ടെന്നായിരുന്നു മാധ്യമവാർത്തകൾ.Read More →





