ചൈനീസ് കമ്പനികളുടെ മേൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം ഒഴിവാക്കാൻ കേന്ദ്രം
ന്യൂഡൽഹി: അഞ്ച് വർഷമായി ചൈനീസ് കമ്പനികളുടെ മേൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം ഒഴിവാക്കാൻ കേന്ദ്ര ധന മന്ത്രാലയം. സർക്കാർ പദ്ധതികളുടെ കരാറുകളിൽ ചൈനീസ് കമ്പനികൾക്കും അവസരം നൽകും. അയൽരാജ്യവുമായി നയതന്ത്ര–വ്യാപാര ബന്ധം പുനസ്ഥാപിക്കാൻ ഒരുങ്ങുന്നതിനിടെയാണ് നിർണായക നീക്കമെന്നതും ശ്രദ്ധേയമാണ്. 2020ൽ ചൈനീസ് അതിർത്തിയിലുണ്ടായ സംഘർഷങ്ങളാണ് വർഷങ്ങൾ നീണ്ട നിയന്ത്രണത്തിലേക്ക് നയിച്ചത്. നിലവിൽ സർക്കാർ പദ്ധതികള്‍ ഏറ്റെടുത്ത് നടത്താൻ ചൈനീസ് കമ്പനികൾ വലിയ കടമ്പ കടക്കേണ്ടതുണ്ട്. കേന്ദ്രസർക്കാരിന്‍റെ പ്രത്യേക റജിസ്ട്രേഷന് പുറമെ ആഭ്യന്തര,Read More →





