39.07 കോടി രൂപയുടെ ചരിത്ര ലാഭവുമായി തിരുവനന്തപുരം മില്‍മ

തിരുവനന്തപുരം: 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 39.07 കോടി രൂപയുടെ ചരിത്ര ലാഭവുമായി മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ഏറ്റവും ലാഭം നേടിയ സാമ്പത്തിക വര്‍ഷമാണിതെന്ന് മേഖല യൂണിയന്‍ ചെയര്‍മാന്‍ മണി വിശ്വനാഥ് അറിയിച്ചു. ലാഭവിഹിതത്തില്‍ നിന്ന് 35.08 കോടി രൂപ അധിക പാല്‍വിലയായും 3.06 കോടി രൂപ കാലിത്തീറ്റ സബ്സിഡി ആയും ക്ഷീരകര്‍ഷകര്‍ക്ക് നല്‍കി. സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ തന്നെ മുഴുവന്‍ ലാഭവിഹിതവും ക്ഷീരകര്‍ഷകര്‍ക്ക് നല്‍കിയതായുംRead More →

അക്ഷയതൃതീയ ഇന്ന്; സ്വർണവ്യാപാരികളുടെ ലക്ഷ്യം 1,500 കോടിയുടെ വില്പന

കൊച്ചി: സംസ്ഥാനത്ത് അക്ഷയതൃതീയ നാളില്‍ 1,500 കോടി രൂപയുടെ വില്പനയാണ് സ്വര്‍ണവ്യാപാരികള്‍ ലക്ഷ്യമിട്ടിരിക്കുന്നത്. കഴിഞ്ഞവര്‍ഷം അക്ഷയതൃതീയ ദിവസം 1,200 കോടി രൂപയുടെ വ്യാപാരം നടന്നതായാണു കണക്കുകള്‍. ഇന്നാണ് അക്ഷയതൃതീയ. സ്വര്‍ണം വാങ്ങാന്‍ നല്ല ദിവസം എന്ന വിശ്വാസത്തില്‍ മുന്‍വര്‍ഷങ്ങളിലെല്ലാം ഈ ദിനം സ്വര്‍ണക്കടകളില്‍ വന്‍ തിരക്കായിരുന്നു. ജിഎസ്ടി വിഭാഗത്തില്‍നിന്നു ലഭ്യമായ കണക്കനുസരിച്ച് സാധാരണദിവസങ്ങളില്‍ പ്രതിദിനം 300 മുതല്‍ 400 കോടി രൂപയുടെ സ്വര്‍ണവ്യാപാരമാണു കേരളത്തില്‍ നടക്കുന്നത്. കഴിഞ്ഞ വര്‍ഷം മേയ്Read More →

വിഴിഞ്ഞം തുറമുഖ സമർപ്പണം ആഘോഷമാക്കാൻ സർക്കാർ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമർപ്പണം ആഘോഷമാക്കാനുള്ള ഒരുക്കവുമായി സർക്കാർ. മേയ് രണ്ടിന് തുറമുഖത്തിന്‍റെ കമീഷനിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നിർവഹിക്കുക. സ്വാഗതസംഘം ഓഫിസ് തുറന്നതിനൊപ്പം സർക്കാറിന്‍റെ പ്രധാന ഭരണനേട്ടമെന്ന നിലയിൽ തുറമുഖ സമർപ്പണം ജനങ്ങളിലേക്കെത്തിക്കുന്നതിനുള്ള പ്രചാരണ പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. മുഖ്യമന്ത്രി ശനിയാഴ്ച വിഴിഞ്ഞത്തെത്തി മുന്നൊരുക്കങ്ങൾ വിലയിരുത്തി. ഉദ്ഘാടനവുമായി ബന്ധപ്പെട്ട പ്രചാരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ കോസ്റ്റ് ഗാർഡ്, ഇൻലാൻഡ് നാവിഗേഷൻ, ഫിഷറീസ് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ, മത്സ്യത്തൊഴിലാളി പ്രതിനിധികൾ, വ്യാപാരിRead More →

അര്‍ബുദത്തിനെതിരായ പോരാട്ടത്തിന് മുന്‍ഗണനയെന്ന് കേന്ദ്രം

ഛത്രപതി സാംഭാജിനഗർ: അർബുദത്തിനെതിരേ പോരാടുന്നതിനാണ് സർക്കാരിന്റെ മുൻഗണനയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ പറഞ്ഞു. ഉയർന്ന നിലവാരമുള്ള ചികിത്സയ്ക്കായി കഴിഞ്ഞ എട്ട് വർഷത്തിനിടെ 3000 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കാൻസർ ഇൻസ്റ്റിറ്റ്യൂട്ടില്‍ റേഡിയേഷൻ ഓങ്കോളജിയില്‍ ഉപയോഗിക്കുന്ന ലീനിയർ ആക്സിലറേറ്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാൻസർ ചികിത്സയ്ക്ക് മുൻഗണന നല്‍കിയിട്ടുണ്ട്. 1,75,000 ആയുഷ്മാൻ ആരോഗ്യ മന്ദിറുകളില്‍ ഓറല്‍, ബ്രെസ്റ്റ്, സെർവിക്കല്‍ കാൻസറുകള്‍ക്കായി സ്ക്രീനിങ് നടത്തി.സ്ക്രീനിങ്ങിന് 30 വയസ്സ്Read More →

ഡിസിബി ബാങ്കിന് 177 കോടിയുടെ അറ്റാദായം

കൊച്ചി: ഡിസിബി ബാങ്ക് കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിന്‍റെ നാലാം പാദത്തിൽ 177 കോടി രൂപയുടെ അറ്റാദായം നേടി. മുൻവർഷം ഇതേ കാലയളവില്‍ 156 കോടി രൂപയായിരുന്നു അറ്റാദായം. 14 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ബാങ്കിന്‍റെ 2025 സാമ്പത്തികവര്‍ഷത്തെ അറ്റാദായം മുൻവർഷത്തെ അപേക്ഷിച്ച് 15 ശതമാനത്തിന്‍റെ വർധനയോടെ 615 കോടി രൂപയായി. 536 കോടിയായിരുന്നു മുൻവർഷത്തെ അറ്റാദായം. ഈ കാലയളവിൽ വായ്പ 25 ശതമാനവും നിക്ഷേപം 22 ശതമാനവും വാര്‍ഷികവളര്‍ച്ച നേടി. മാര്‍ച്ച്Read More →