കൊച്ചി: മുന്‍നിര എന്‍ബിഎഫ്‌സിയായ കെഎല്‍എം ആക്സിവ ഫിന്‍വെസ്റ്റിന്‍റെ രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം 29നു വൈകുന്നേരം ആറിന് കൊച്ചി ഗ്രാന്‍ഡ് ഹയാത്തില്‍ നടക്കും. നടി ഹേമമാലിനി എംപി ഉദ്ഘാടനം ചെയ്യും. റിസര്‍വ് ബാങ്ക് മുന്‍ എക്‌സിക്യൂട്ടിവ് ഡയറക്ടറും ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ഇന്‍ഡിപെന്‍ഡന്‍റ് ഡയറക്ടറുമായ എസ്. ഗണേഷ് കുമാര്‍ കെഎല്‍എം ആക്‌സിവ ഫിനാല്‍ഷ്യല്‍ ലിറ്ററസി മിഷന്‍റെ ഉദ്ഘാടനം നിര്‍വഹിക്കും. കെഎല്‍എം കോഫി ടേബിള്‍ ബുക്ക് ഡോ. തോമസ് മാത്യു പ്രകാശനം ചെയ്യും.Read More →

ഡൽഹി: ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കരുത്തുകാട്ടുന്നതായി റിസർവ് ബാങ്കിന്റെ ലേഖനത്തിൽ പറഞ്ഞു. വ്യാപാരമേഖലയിലെ തർക്കങ്ങൾ, നയപരമായ അനിശ്ചിതത്വം, ദുർബലമായ ഉപഭോക്തൃ വികാരം തുടങ്ങിയവ രാജ്യാന്തര വളർച്ചയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. എന്നാൽ ഇന്ത്യയിലെ സ്ഥിതി വ്യത്യസ്തമാണ്. തീരുവ വർധന അമേരിക്ക താൽക്കാലികമായി നിർത്തിവച്ചത് വിപണിക്ക് ആശ്വാസമാണെങ്കിലും രാജ്യാന്തര സാമ്പത്തിക വളർച്ച സംബന്ധിച്ച അനുമാനം ദുർബലമായി തുടരുകയാണ്. എന്നാൽ ഇന്ത്യയിലെ വ്യാവസായിക, സേവന മേഖലകളിലെ സൂചകങ്ങൾ മുന്നേറ്റം തുടരുകയാണെന്നും ബുള്ളറ്റിൻ പറയുന്നു. വ്യാവസായിക നയങ്ങളിലെRead More →

ഇലക്‌ട്രിക് വാഹനം ഉപയോഗിക്കുന്നവർ നേരിടുന്ന പ്രധാന പ്രശ്നമാണ് ചാർജ്ജിങ്ങ് സംബന്ധിച്ച ആശങ്ക. ചാർജ്ജിങ്ങ് സ്റ്റേഷനുകള്‍, പേയ്മെന്റ് രീതികള്‍, സമയം എന്നിവയെല്ലാം ഇവി യൂസർമാരെ അലട്ടുന്ന കാര്യങ്ങളാണ്. ഇതെല്ലാം മനസ്സിലാക്കി, ഇന്ത്യയുടെ ഇലക്‌ട്രിക് മൊബിലിറ്റി അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള നീക്കത്തിലാണ് കേന്ദ്രസർക്കാർ. രാജ്യമെമ്പാടുമുള്ള ഇലക്‌ട്രിക് വാഹന (ഇ.വി.) ഉപയോക്താക്കള്‍ക്ക് മികച്ച അനുഭവം നല്‍കാൻ ലക്ഷ്യമിട്ട്, ഒരു ഓള്‍-ഇൻ-വണ്‍ ‘സൂപ്പർ ആപ്പ്’ വികസിപ്പിക്കാനുള്ള പദ്ധതികള്‍ക്കാണ് കേന്ദ്രം ഇപ്പോള്‍ തുടക്കം കുറിച്ചിരിക്കുന്നത്. ഈ ഏകീകൃതRead More →

മുംബൈ: ബാങ്കുകളുടെ ഇന്‍ഷുറന്‍സ് വില്‍പ്പനയില്‍ കര്‍ശന നിയന്ത്രണം കൊണ്ടുവരാന്‍ റിസര്‍വ് ബാങ്ക്. പോളിസികള്‍ വില്‍ക്കുന്നതില്‍ ധാര്‍മ്മികമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്ന് സഞ്ജയ് മല്‍ഹോത്ര. ഇന്‍ഷുറന്‍സ് പോളിസികള്‍ വില്‍ക്കുന്നതിലെ അധാര്‍മ്മിക പ്രവര്‍ത്തനങ്ങളെ കുറിച്ച് ആര്‍ബിഐ അവലോകനം ചെയ്ത് വരികയാണ്. ആവശ്യമെങ്കില്‍ ബാങ്കിംഗ് ഓംബുഡ്‌സ്മാന്‍ ഇടപെടലുകള്‍ ശക്തമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. നേരത്തെ പോളിസികള്‍ വാങ്ങുന്നതിനായി ബാങ്കുകളും ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളും വഞ്ചനാപരവും അധാര്‍മ്മികവുമായ നടപടികള്‍ സ്വീകരിക്കുന്നതായി ധനകാര്യ വകുപ്പിന് പരാതി ലഭിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ്Read More →

കൊച്ചി: കേരളത്തിൽ നിന്നു മലേഷ്യയിലേക്ക് ആഴ്ചയിൽ 2000ലേറെ സഞ്ചാരികൾ എത്തുന്നതിനു പുറമേ മലേഷ്യയിൽ നിന്നു കേരളത്തിലേക്കും വിനോദത്തിനും ആയുർവേദ ചികിത്സയ്ക്കും സമ്മേളനങ്ങൾക്കുമായി മലേഷ്യക്കാരുടെ വരവും വർധിക്കുന്നു. വിദ്യാഭ്യാസം, മെഡിക്കൽ ടൂറിസം, ചെറുകിട വ്യവസായം എന്നീ മേഖലകളിൽ ബിസിനസ് ഇടപാടുകൾക്കായും മലേഷ്യക്കാർ കേരളത്തിൽ എത്തുന്നുണ്ട്. ചരിത്രപരമായി തമിഴ്നാടുമായി മലേഷ്യയ്ക്കുള്ള ബന്ധം പോലെ കേരളവുമായുള്ള ബന്ധവും വളരുകയാണെന്ന് മലേഷ്യൻ എയർലൈൻസ് ചീഫ് കമേഴ്സ്യൽ ഓഫിസർ ദെർസെനിഷ് അരിശന്തിരൻ ചൂണ്ടിക്കാട്ടി. മലേഷ്യൻ കോർപറേറ്റ് കമ്പനികളുംRead More →