പിരിച്ചുവിടല്‍ റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ഡ്രീം സ്‌പോര്‍ട്ട്‌സ് സിഇഒ ഹര്‍ഷ് ജെയിന്‍

മുബൈ: റിയല്‍-മണി ഗെയ്മുകള്‍ക്ക് (ആര്‍എംജി) നിരോധനമേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ഡ്രീം സ്‌പോര്‍ട്ട്‌സ്, ജീവനക്കാരെ പിരിച്ചുവിടില്ല. സഹസ്ഥാപകനും സിഇഒയുമായ ഹര്‍ഷ് ജെയിന്‍ അറിയിച്ചു. പിരിച്ചുവിടലുണ്ടാകില്ലെന്നും പ്രതിഭകളെല്ലാം സ്ഥാപത്തില്‍ സുരക്ഷിതരായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ ജീവനക്കാരുടെ ശേഷി ഉപയോഗിച്ച് പ്രതിസന്ധിയില്‍ നിന്നും കരകയറാനാണ് ശ്രമം. വരുമാനത്തിന്റെ 95 ശതമാനവും ഇല്ലാതായെന്ന് പറഞ്ഞ ജെയ്ന്‍ ഇനിയുള്ള പോംവഴി പുതിയ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുക എന്നതാണെന്നും ചൂണ്ടിക്കാട്ടി. ഭാവിയിലെ ധനസമ്പാദനമാണ് ലക്ഷ്യം. അതിന് മികച്ച ശേഷി നിലനിര്‍ത്തേണ്ടതുണ്ട്.Read More →

മുംബൈ: ഓഗസ്റ്റ് 25 ന് 0.4 ശതമാനം നേട്ടത്തില്‍ ക്ലോസ് ചെയ്ത നിഫ്റ്റി50 നിലവില്‍ പ്രധാന മൂവിംഗ് ആവറേജുകള്‍ക്ക് മുകളിലാണുള്ളത്. അതേസമയം പ്രതിദിന ചാര്‍ട്ടില്‍ അസ്ഥിരത കുറിക്കുന്ന കാന്‍ഡില്‍ സ്റ്റിക്ക് രൂപപ്പെട്ടിട്ടുണ്ട്. 24850 ന് മുകളില്‍ നില്‍ക്കുന്നിടത്തോളം 25000 ത്തില്‍ സൂചിക പ്രതിരോധം നേരിടും. തുടര്‍ന്ന് 25150-25250. താഴെ 24700 ലായിരിക്കും പിന്തുണ. പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് മേഖലകള്‍നിഫ്റ്റി50 (പ്രധാന ലെവല്‍-24968)റെസിസ്റ്റന്‍സ്: 25,010-25,040-25,089സപ്പോര്‍ട്ട്:24,913-24,883-24,834 ബാങ്ക് നിഫ്റ്റി (കീ ലെവല്‍:55139)റെസിസ്റ്റന്‍സ്: 55,263-55,324-55,422സപ്പോര്ട്ട്:Read More →

കപ്പല്‍ നിര്‍മ്മാണ, തുറമുഖ വികസനത്തിന് 70,000 കോടി രൂപയുടെ കേന്ദ്രസര്‍ക്കാര്‍ പാക്കേജ്

ന്യൂഡല്‍ഹി: കപ്പല്‍ നിര്‍മ്മാണം, കപ്പല്‍ അറ്റകുറ്റപ്പണി, തുറമുഖ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനായി 70,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. പദ്ധതിയ്ക്ക് സെപ്തംബര്‍ പകുതിയോടെ മന്ത്രിസഭാനുമതി ലഭ്യമായേക്കും. ഷിപ്പിംഗ് ക്ലസ്റ്റര്‍ പ്രോഗ്രാം വികസിപ്പിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനുമായി 20,000 കോടി രൂപയും, പുതിയ കപ്പല്‍ നിര്‍മ്മാണ സാമ്പത്തിക സഹായ പരിപാടി (SBFAP) പ്രകാരം 20,000 കോടി രൂപയും,  മാരിടൈം ഡെവലപ്മെന്റ് ഫണ്ട് (MDF) രൂപീകരിക്കുന്നതിന് 25,000,30,000 കോടിRead More →

മുംബൈ: ജിഎസ്ടി സ്ലാബുകള്‍ 5 ശതമാനവും 18 ശതമാനവുമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഡെവലപ്പര്‍മാരുടെ ചെലവ് കുറയ്ക്കുകയും വീടുവാങ്ങുന്നവരെ സഹായിക്കുകയും ചെയ്യും, വിദഗ്ധര്‍ പറയുന്നു. കുറഞ്ഞ നികുതിയുടെ ഗുണം ഡെവലപ്പര്‍മാര്‍ക്ക് ലഭിക്കുന്നതോടെ കുറഞ്ഞ നിരക്കില്‍ വീടുകള്‍ ലഭ്യമാകും. നിര്‍മ്മാണ വ്യവസായം വളരെക്കാലമായി ജിഎസ്ടി പരിഷ്‌ക്കരണം ആവശ്യപ്പെടുന്നുണ്ടെന്ന് സിബിആര്‍ഇ ചെയര്‍പേഴ്സണും സിഇഒയുമായ അന്‍ഷുമാന്‍ മാഗസിന്‍ പറഞ്ഞു.  ജിഎസ്ടി ലളിതമാക്കാനും ഒരു പരിധിവരെ കുറയ്ക്കാനും കഴിയുമെങ്കില്‍, അത് തീര്‍ച്ചയായും നല്ല സ്വാധീനം ചെലുത്തും. പ്രത്യേകിച്ച്Read More →

വിവിധ രാഷ്ട്രങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറുകള്‍ ഒപ്പുവയ്ക്കാന്‍ ഇന്ത്യ

മുംബൈ: യുഎസ്, ചിലി, പെറു എന്നീ രാജ്യങ്ങളുമായും യൂറോപ്യന്‍ യൂണിയനുമായും സ്വതന്ത്ര വ്യാപാര കരാര്‍ (എഫ്ടിഎ) ചര്‍ച്ച പുരോഗമിക്കുകയാണെന്ന് വാണിജ്യമന്ത്രി പിയുഷ് ഗോയല്‍ പറഞ്ഞു. നിരവധി രാഷ്ട്രങ്ങള്‍ ചര്‍ച്ചകള്‍ക്കായി സമീപിക്കുന്നുമുണ്ട്. ലോകം ഇന്ത്യയെയാണ് ഉറ്റുനോക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. യുഎസുമായുള്ള ഉഭയകക്ഷി വ്യാപാര ചര്‍ച്ചകള്‍ അഞ്ച് റൗണ്ട് പൂര്‍ത്തിയായി. അടുത്ത റൗണ്ട് ചര്‍ച്ചകള്‍ക്കായി ഇന്ത്യ സന്ദര്‍ശിക്കാനിരുന്ന യുഎസ് സംഘം പര്യടനം മാറ്റിവച്ചിട്ടുണ്ട്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചുമത്തിയ 25 ശതമാനം അധികRead More →