ലിസ്റ്റ് ചെയ്താല്‍ മള്‍ട്ടിബാഗര്‍ നേട്ടം കൊയ്തേയ്ക്കാവുന്ന ഓഹരി

മുംബൈ: ലിസ്റ്റുചെയ്യാത്ത എന്‍എസ്ഇക്ക് (നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച്) ഒരു മള്‍ട്ടിബാഗറാകാനുള്ള എല്ലാ യോഗ്യതയുമുണ്ടെന്ന് പ്രഭുദാസ് ലിലാദര്‍. കമ്പനിയുടെ ഐപിഒ അടുത്തവര്‍ഷമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബ്രോക്കറേജ് സ്ഥാപനം. വരുമാനവും അറ്റാദായം 35 ശതമാനം സിഎജിആറില്‍ ഉയര്‍ത്താന്‍ എന്‍എസ്ഇയ്ക്ക് സാധിക്കുന്നുണ്ട്. രാജ്യത്തെ ഏറ്റവും വലിയ റീട്ടെയിലറായ റിലയന്‍സ് റീട്ടെയില്‍, ടാറ്റ മോട്ടോഴ്സിന്റെ യൂണിറ്റായ ടാറ്റ ടെക്നോളജീസ് എന്നിവയ്ക്കൊപ്പം ലിസ്റ്റുചെയ്യാത്ത ഏറ്റവും പ്രധാനപ്പെട്ട കമ്പനികളില്‍ ഒന്നാണ് എന്‍എസ്ഇ. പ്രതിമാസ വിറ്റുവരവിന്റെ കാര്യത്തില്‍ മികച്ച 5 ഓഹരികളില്‍Read More →

കൊച്ചി: റെക്കോർഡ്‌ പ്രകടനത്തോടെ തുടർച്ചയായ നാലാം വാരവും ഇന്ത്യൻ ഇൻഡക്‌സുകൾ തിളങ്ങി. യുറോ‐ഏഷ്യൻ ഓഹരി വിപണികളിലെ ഉണർവ്‌ നിക്ഷേപകർക്ക്‌ ആവേശം പകർന്നതോടെ മുൻ നിര ഓഹരികൾ സ്വന്തമാക്കാൻ ഫണ്ടുകളും ഉത്സാഹിച്ചത്‌ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ക്ലോസിങ്‌ അവസരം ഒരുക്കി. സെൻസെക്‌സ്‌ 759 പോയിന്റ് മികവിൽ 63,383 പോയിന്റിലും നിഫ്‌റ്റി സൂചിക 262 പോയിൻറ്‌ നേട്ടത്തിൽ 18,826 ലുമാണ്‌. മുൻ നിര രണ്ടാം നിര ഓഹരികളിലെ വാങ്ങൽ താൽപര്യം ശക്തമായി. സൂചികRead More →

കമ്പനികൾ വിട്ടുനിൽക്കുന്നു; റബ്ബർവിലയിൽ വീണ്ടും ഇടിവ്

കോട്ടയം: ചരക്കെടുപ്പിൽനിന്ന് ടയർ കമ്പനികൾ വിട്ടുനിൽക്കാൻ തുടങ്ങിയതോടെ റബ്ബർഷീറ്റ് വിപണിയിൽ വീണ്ടും തിരിച്ചടി. വില കിലോഗ്രാമിന് 160 രൂപ കടക്കുമെന്ന് തോന്നിയതോടെയാണ് അവർ മെല്ലപ്പോക്ക്തന്ത്രം സ്വീകരിച്ചത്. ചരക്കെടുപ്പ് നാമമാത്രമാക്കി. ആർ.എസ്.എസ്. നാല് ഗ്രേഡിന് ബോർഡിന്റെ വില 156 രൂപയിൽനിന്ന് ഒരുരൂപ താഴ്ന്നു. വ്യാപാരിവിലയും 151-ൽനിന്ന് 150 രൂപയിലേക്ക് കുറഞ്ഞു. വില താഴ്ത്താൻ വിപണിയിൽ രണ്ടാഴ്ചയായി കമ്പനികൾ വലിയ സമ്മർദം ചെലുത്തുകയായിരുന്നു. ബോർഡ് പ്രഖ്യാപിക്കുന്ന വിലയിൽനിന്ന് താഴ്ത്തിയാണ് അവർ ചരക്കെടുക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു.Read More →

പ്രകൃതിക്ഷോഭം, തീരശോഷണം; കേരളത്തിന് ലോകബാങ്കി​ന്റെ  1230 കോടി

തി​രു​വ​ന​ന്ത​പു​രം: പ്ര​കൃ​തിദു​ര​ന്ത​ങ്ങ​ളും പ​ക​ര്‍ച്ച​വ്യാ​ധി​ക​ളും കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം സൃ​ഷ്ടി​ക്കു​ന്ന പ്ര​ത്യാ​ഘാ​ത​ങ്ങ​ളും നേ​രി​ടു​ന്ന​തി​ന്​ കേ​ര​ള​ത്തി​ന് 1230 കോ​ടി രൂ​പ​യു​ടെ (150 ദ​ശ​ല​ക്ഷം ഡോ​ള​ര്‍) ലോ​ക​ബാ​ങ്ക് വാ​യ്പ അ​നു​വ​ദി​ച്ചു. നേ​ര​ത്തേ അ​നു​വ​ദി​ച്ച 125 ദ​ശ​ല​ക്ഷം ഡോ​ള​റി​ന്റെ വാ​യ്പ​ക്ക്​ പു​റ​മെ​യാ​ണ് കേ​ര​ള​ത്തി​ന് അ​ധി​ക വാ​യ്പ ഇ​ന​ത്തി​ല്‍ കൂ​ടു​ത​ല്‍ തു​ക അ​നു​വ​ദി​ച്ച​ത്. തീ​ര​ശോ​ഷ​ണം, ജ​ല​വി​ഭ​വ പ​രി​പാ​ല​നം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലും വാ​യ്പാ തു​ക പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ന്‍ ക​ഴി​യു​മെ​ന്ന്​ ലോ​ക​ബാ​ങ്ക് വാ​ർ​ത്താ​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു. കേ​ര​ള​ത്തി​ല്‍ പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ള്‍ക്കും തീ​ര​ശോ​ഷ​ണം ഉ​ള്‍പ്പെ​ടെ കാ​ലാ​വ​സ്ഥRead More →

ഇംപെക്സ് ഫൗണ്ടേഷൻ സൗജന്യ സംരംഭകത്വ പരിശീലനം

മഞ്ചേരി: ഇംപെക്സ് ഫൗണ്ടേഷനും അലിഗഢ്‌ മുസ്‌ലിം സർവകലാശാലാ മലപ്പുറം കാമ്പസിലെ ബിസിനസ് അഡ്മിനിസ്ട്രേഷൻ വകുപ്പുമായി ചേർന്ന് സംഘടിപ്പിക്കുന്ന സംരംഭകത്വ പരിശീലന പരിപാടി അഡ്വ. യു.എ. ലത്തീഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സംരംഭകമേഖലയിൽ സ്ത്രീശാക്തീകരണവും വിദ്യാഭ്യാസ ഉന്നമനവും ലക്ഷ്യമിട്ട്‌ നടത്തുന്ന ആറു മാസം മുതൽ ഒരു വർഷം വരെ നീളുന്ന പരിശീലനത്തിന്റെ സിലബസ് തയ്യാറാക്കിയത് അലിഗഢ്‌ മലപ്പുറം കാമ്പസിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷനാണ്. ചടങ്ങിൽ യൂണിറ്റി വിമൻസ് കോളേജ് പ്രിൻസിപ്പൽ മുഹമ്മദ്‌Read More →